രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റ് അനലിസ്റ്റുകളുടെ ഇടയില്‍ മിഡ് കാപ് വിഭാഗത്തിലെ ഓഹരികളുടെ സമീപ ഭാവിയിലെ പ്രകടനം സംബന്ധിച്ച വിലയിരുത്തല്‍ സര്‍വേ സംഘടിപ്പിച്ചു. ഒരു ദേശീയ മാധ്യമമാണ് അടുത്ത 12 മാസക്കാലയളവില്‍ മിഡ് കാപ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയത്.
ഇതുപ്രകാരം 10 അനലിസ്റ്റുകള്‍ എങ്കിലും നിര്‍ദേശിക്കുകയും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് 25 ശതമാനം നേട്ടമെങ്കിലും കരസ്ഥമാക്കാവുന്നതുമായ 19 ഓഹരികളെയാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ ഓഹരികള്‍ 5,000 കോടിക്കും 25,000 കോടിക്കും ഇടയില്‍ വിപണി മൂല്യമുള്ള കമ്പനികളാണ്.
>> മണപ്പുറം ഫൈനാന്‍സ്- ഇന്ന് 97.2 രൂപ നിലവാരത്തില്‍ ക്ലോസ് ചെയ്ത ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി മുന്നേറ്റം 56.4 ശതമാനമാണ്. 14 അനലിസ്റ്റുകളാണ് ഈ ഓഹരിയെ പിന്തുണച്ചത്. 'സ്ട്രോങ് ബൈ' എന്ന റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
>> ജിഎസ്പിഎല്- 230 രൂപയില്‍ ഇന്നു വ്യാപാരം നിര്‍ത്തിയ ഈ ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം 56.2 ശതമാനം മുകളിലാണ്. ഈ ഓഹരിയെ പിന്തുണച്ചത് 19 വിപണി വിദഗ്ധരാണ്. 'ബൈ' റേറ്റിങ്ങാണ് ലഭിച്ചത്.
>> പിഎന്‍സി ഇന്‍ഫ്രാടെക്- ഇന്ന് 252 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി മുന്നേറ്റം 54.70 ശതമാനമാണ്. 17 അനലിസ്റ്റുകളാണ് ഈ ഓഹരിയെ 'സ്ട്രോങ് ബൈ' എന്ന റേറ്റിങ് നല്കി പിന്തുണച്ചത്.
>> സെന്‍സാര്‍ ടെക്നോളജീസ്- 246 രൂപയില്‍ ഇന്നു വ്യാപാരം നിര്‍ത്തിയ ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം 52 ശതമാനം മുകളിലാണ്. ഈ ഓഹരിയെ പിന്തുണച്ച് 19 വിപണി വിദഗ്ധരാണ് 'ബൈ' റേറ്റിങ് നല്‍കിയത്.
>> ഇക്വിറ്റാസ് സ്മോള്‍ ഫൈനാന്‍സ് ബാങ്ക്- ഇന്ന് 46.40 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി മുന്നേറ്റം 49.60 ശതമാനമാണ്. 12 അനലിസ്റ്റുകളാണ് ഈ ഓഹരിയെ 'സ്ട്രോങ് ബൈ' എന്ന റേറ്റിങ് നല്കി പിന്തുണച്ചത്.
>> ഓയില്‍ ഇന്ത്യ- 187 രൂപയില്‍ ഇന്നു വ്യാപാരം അവസാനിപ്പിച്ച ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം 48.2 ശതമാനം മുകളിലാണ്. ഈ ഓഹരിയെ പിന്തുണച്ച് 16 വിപണി വിദഗ്ധരാണ് 'ബൈ' റേറ്റിങ് നല്‍കിയത്.
>> ബിര്‍ളാസോഫ്റ്റ് ലിമിറ്റഡ്- ഇന്ന് 329 രൂപ നിലവാരത്തില്‍ ക്ലോസ് ചെയ്ത ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി മുന്നേറ്റം 45.70 ശതമാനമാണ്. 10 അനലിസ്റ്റുകളാണ് ഈ ഓഹരിയെ 'സ്ട്രോങ് ബൈ' റേറ്റിങ് നല്കി പിന്തുണച്ചത്.
>> ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ- 380 രൂപയില്‍ ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയ ഈ ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം 40.8 ശതമാനം മുകളിലാണ്. ഈ ഓഹരിയെ പിന്തുണച്ച് 18 വിപണി വിദഗ്ധരാണ് 'ബൈ' റേറ്റിങ് നല്‍കിയത്.
>> ജെകെ ലക്ഷ്മി സിമന്റ്- ഇന്ന് 437 രൂപ നിലവാരത്തില്‍ ക്ലോസ് ചെയ്ത ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി മുന്നേറ്റം 40.40 ശതമാനമാണ്. 18 അനലിസ്റ്റുകള്‍ ഈ ഓഹരിയെ 'ബൈ' റേറ്റിങ് നല്കി പിന്തുണച്ചു.
>> നിപ്പോണ്‍ ലൈഫ് എഎംസി- 290 രൂപയില്‍ ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയ ഈ ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം 40.1 ശതമാനം മുകളിലാണ്. ഈ ഓഹരിയെ പിന്തുണച്ച് 15 വിപണി വിദഗ്ധരാണ് 'ബൈ' റേറ്റിങ് നല്‍കിയത്.
>> സിഇഎസ്സി ലിമിറ്റഡ്- ഇന്ന് 75.40 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി മുന്നേറ്റം 39.4 ശതമാനമാണ്. 15 അനലിസ്റ്റുകള്‍ ഈ ഓഹരിയെ 'സ്ട്രോങ് ബൈ' റേറ്റിങ് നല്കി പിന്തുണച്ചു.
>> ബിര്‍ള കോര്പറേഷന്- 978 രൂപയില്‍ ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയ ഈ ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം 38.80 ശതമാനം മുകളിലാണ്. ഈ ഓഹരിയെ പിന്തുണച്ച് 15 വിപണി വിദഗ്ധരാണ് 'സ്ട്രോങ് ബൈ' റേറ്റിങ് നല്‍കിയത്.
>> ഫിനോലെക്സ് ഇന്‍ഡസ്ട്രീസ്- ഇന്ന് 133 രൂപയില്‍ വ്യാപാരം നിര്‍ത്തിയ ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി മുന്നേറ്റം 37.7 ശതമാനമാണ്. 11 അനലിസ്റ്റുകള്‍ ഈ ഓഹരിയെ 'ബൈ' റേറ്റിങ് നല്കി പിന്തുണച്ചു.
>> ഇന്ദ്രപ്രസ്ഥ ഗ്യാസ്- ഇന്ന് 346 രൂപ നിലവാരത്തില്‍ ക്ലോസ് ചെയ്ത ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി മുന്നേറ്റം 37.10 ശതമാനമാണ്. 30 അനലിസ്റ്റുകള്‍ ഈ ഓഹരിയെ 'ബൈ' റേറ്റിങ് നല്കി പിന്തുണച്ചു.
>> മഹാനഗര്‍ ഗ്യാസ്- 748 രൂപയില്‍ ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയ ഈ ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം 32.40 ശതമാനം മുകളിലാണ്. ഈ ഓഹരിയെ പിന്തുണച്ച് 29 വിപണി വിദഗ്ധരാണ് 'ബൈ' റേറ്റിങ് നല്‍കിയത്.
>> ഫസ്റ്റ്സോഴ്സ് സൊല്യൂഷന്‍സ്- ഇന്ന് 110 രൂപ നിലവാരത്തില്‍ ക്ലോസ് ചെയ്ത ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി മുന്നേറ്റം 31.9 ശതമാനമാണ്. 10 അനലിസ്റ്റുകള്‍ ഈ ഓഹരിയെ 'ബൈ' റേറ്റിങ് നല്കി പിന്തുണച്ചു.
>> കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്- 257 രൂപയില്‍ ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയ ഈ ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം 29.40 ശതമാനം മുകളിലാണ്. ഈ ഓഹരിയെ പിന്തുണച്ച് 21 വിപണി വിദഗ്ധരാണ് 'സ്ട്രോങ് ബൈ' റേറ്റിങ് നല്‍കിയത്.
>> കല്പതാരു പവര്‍ ട്രാന്സ്മിഷന്- ഇന്ന് 371 രൂപ നിലവാരത്തില്‍ ക്ലോസ് ചെയ്ത ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി മുന്നേറ്റം 28.0 ശതമാനമാണ്. 14 അനലിസ്റ്റുകള്‍ ഈ ഓഹരിയെ 'ബൈ' റേറ്റിങ് നല്കി പിന്തുണച്ചു.
>> എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്- 383 രൂപയില്‍ ഇന്നത്തെ വ്യാപാരം നിര്‍ത്തിയ ഈ ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം 25.1 ശതമാനം മുകളിലാണ്. ഈ ഓഹരിയെ പിന്തുണച്ച് 31 വിപണി വിദഗ്ധരാണ് 'ബൈ' റേറ്റിങ് നല്‍കിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications