രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റ് അനലിസ്റ്റുകളുടെ ഇടയില്‍ മിഡ് കാപ് വിഭാഗത്തിന്റെ അടുത്ത 12 മാസക്കാലയളവിലേക്കുള്ള പ്രകടനം സംബന്ധിച്ച അഭിപ്രായ സര്‍വേ സംഘടിപ്പിച്ചു. 5,000 മുതല്‍ 25,000 കോടി രൂപയുടെ ഇടയില്‍ വിപണി മൂല്യമുള്ള ഓഹരികളെ സംബന്ധിച്ച നിരീക്ഷണമാണ് തേടിയത്. ഇതുപ്രകാരം 10 വിപണി വിദഗ്ധര്‍ എങ്കിലും ബൈ (BUY) റേറ്റിങ് നല്കിയതും 40 ശതമാനം വരെ നേട്ടമെങ്കിലും ലഭിക്കാവുന്നതുമായ 10 മിഡ് കാപ് ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
എന്തുകൊണ്ട് മിഡ് കാപ് ?
ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ശോഭനമായ വളര്‍ച്ചാ സാധ്യതയും മികച്ച സാമ്പത്തിക നിലവാരവും ഒത്തൊരുമിച്ച് ചേരുന്ന കമ്പനികളെ മിഡ് കാപ് വിഭാഗത്തിലാവും കണ്ടെത്താനാകുക. ഇതിലൂടെ ശരാശരി നിലവാരത്തേക്കാളും ഉയര്‍ന്ന ആദായം ലഭിക്കാനുള്ള അവസരം തുറന്നുകിട്ടും. അതായത്, മിഡ് കാപ് കമ്പനിയുടെ താരതമ്യേന ഭദ്രമായ സാമ്പത്തികാടിത്തറയും ഇടത്തരം കമ്പനിയായതു കൊണ്ടുള്ള ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയും കൂടുതല്‍ ആദായം നേടിത്തരുമെന്ന് സാരം.
>> ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 40.1 ശതമാനമാണ്. 18 വിപണി വിദഗ്ധര്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മയില്‍ (BSE: 532296, NSE : GLENMARK) 'ബൈ' റേറ്റിങ് നിര്‍ദേശിച്ചു.
>> ജിഎസ്പിഎല്- ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം വിപണി വിലയേക്കാള്‍ 36.6 ശതമാനം മുകളിലാണ്. 20 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡിന് (BSE: 532702, NSE : GSPL) 'ബൈ' റേറ്റിങ് സമ്മാനിച്ചത്.
>> പിഎന്‍സി ഇന്‍ഫ്രാടെക്- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 35.5 ശതമാനമാണ്. 16 വിപണി വിദഗ്ധര്‍ പിഎന്‍സി ഇന്‍ഫ്രാടെക്കില്‍ (BSE: 539150, NSE : PNCINFRA) 'സ്ട്രോങ് ബൈ' റേറ്റിങ് നിര്‍ദേശിച്ചു.
>> ഇക്വിറ്റാസ് സ്മോള്‍ ഫൈനാന്‍സ് ബാങ്ക്- ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം വിപണി വിലയേക്കാള്‍ 35.5 ശതമാനം മുകളിലാണ്. 12 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഇക്വിറ്റാസ് സ്മോള്‍ ഫൈനാന്‍സ് ബാങ്കിന് (BSE: 543243, NSE : EQUITASBNK) 'സ്ട്രോങ് ബൈ' റേറ്റിങ് സമ്മാനിച്ചത്.
>> ബിര്‍ളാ കോര്‍പ്- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 33.8 ശതമാനമാണ്. 15 വിപണി വിദഗ്ധര്‍ ബിര്‍ളാ കോര്‍പ്പില്‍ (BSE: 500335, NSE : BIRLACORPN) 'സ്ട്രോങ് ബൈ' റേറ്റിങ് നിര്‍ദേശിച്ചു.
>> ഓയില്‍ ഇന്ത്യ- ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം വിപണി വിലയേക്കാള്‍ 32.3 ശതമാനം മുകളിലാണ്. 17 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഓയില്‍ ഇന്ത്യ (BSE: 533106, NSE : OIL) ഓഹരിക്ക് 'ബൈ' റേറ്റിങ് സമ്മാനിച്ചത്.
>> ജെകെ ലക്ഷ്മി സിമന്റ്- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 29.8 ശതമാനമാണ്. 18 വിപണി വിദഗ്ധര്‍ ജെകെ ലക്ഷ്മി സിമന്റില്‍ (BSE: 500380, NSE : JKLAKSHMI) 'ബൈ' റേറ്റിങ് നിര്‍ദേശിച്ചു.
>> സിഇഎസ്സി ലിമിറ്റഡ്- ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം വിപണി വിലയേക്കാള്‍ 28.9 ശതമാനം മുകളിലാണ്. 14 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് സിഇഎസ്സി ലിമിറ്റഡിന് (BSE: 500084, NSE : CESC) 'സ്ട്രോങ് ബൈ' റേറ്റിങ് സമ്മാനിച്ചത്.
>> ഐനോക്സ് ലെഷര്‍- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 26.6 ശതമാനമാണ്. 17 വിപണി വിദഗ്ധര്‍ ഐനോക്സ് ലെഷറില്‍ (BSE: 532706, NSE : INOXLEISUR) 'സ്ട്രോങ് ബൈ' റേറ്റിങ് നിര്‍ദേശിച്ചു.
>> പ്രസ്റ്റീജ് എസ്റ്റേറ്റ്സ്- ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം വിപണി വിലയേക്കാള്‍ 26.4 ശതമാനം മുകളിലാണ്. 18 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് പ്രസ്റ്റീജ് എസ്റ്റേറ്റ്സിന് (BSE: 533274, NSE : PRESTIGE) 'സ്ട്രോങ് ബൈ' റേറ്റിങ് സമ്മാനിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?



Click it and Unblock the Notifications