ഇന്ത്യൻ ഓഹരി വിപണി പുതിയ ഉയരങ്ങൾ താണ്ടി മുന്നേറുകയാണ്. വരും ദിവസങ്ങളിലും മുന്നേറ്റം തുടർന്നാൽ നിക്ഷേപകരുടെ കീശ നിറയുമെന്ന് ഉറപ്പാണ്. തിങ്കളാഴ്ച വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് തെർമാക്‌സ് ലിമിറ്റഡ്. 6 ശതമാനത്തിലധികം വളർച്ചയാണ് ഓഹരി നേടിയത്. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
കുതിപ്പിന് കാരണം
തെർമാക്‌സിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ തെർമക്സ് ബാബ്കോക്ക് & വിൽകോക്സ് എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിലെ ഒരു വ്യവസായ കൂട്ടായ്മയിൽ നിന്ന് പുതിയ കരാർ നേടിയതിന് പിന്നാലെയാണ് ഓഹരിയുടെ മുന്നേറ്റം. 300 മെഗാവാട്ട് ഊർജ്ജ പദ്ധതി സ്ഥാപിക്കുന്നതിന്‍റെ ആകെ ചിലവ് 516 കോടി രൂപയാണ്.
600 മെഗാവാട്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമാണിത്, അതുവഴി മുഴുവൻ പദ്ധതിയുടെയും ഏക പങ്കാളിയായി തെർമാക്സ് മാറി.

ഓഹരി വില
എൻഎസ്ഇയിൽ 5,055 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച തെർമാക്‌സ് ലിമിറ്റഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 16.45 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 15.49 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 36.97 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 63.52 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 81.32 ശതമാനം വളർച്ചയാണ് തെർമാക്‌സ് ലിമിറ്റഡ് ഓഹരി നേടിയത്. 5,839.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 2,500.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
തെർമാക്‌സ് ലിമിറ്റഡ്
ഊര്‍ജ, പരിസ്ഥിതി മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന പ്രമുഖ എഞ്ചിനിയറിംഗ് സ്ഥാപനമാണ് തെര്‍മാക്‌സ്. നിലവില്‍ ഹരിത ഊര്‍ജ മേഖലയില്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും കൂടുതല്‍ പദ്ധതികള്‍ സ്ഥാപിച്ച് നല്‍കുന്നുണ്ട്. കാനഡ, മെക്സിക്കോ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയാണ്.
വ്യവസായിക ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വിദൂര സഹായ സാങ്കേതിക വിദ്യ, ഓട്ടോമേഷന്‍ തുടങ്ങിയ മൂല്യ വര്‍ധിത പദ്ധതികളും നടപ്പാക്കുന്നുണ്ട്. പൂനെയാണ് ആസ്ഥാനം.

സാമ്പത്തികം
25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 2,184 കോടി രൂപയാണ്. 2024-ലെ സാമ്പത്തിക വർഷത്തിലെ പ്രവർത്തന വരുമാനമായ 1,933 കോടി രൂപയിൽ നിന്നും 13 ശതമാനം വർദ്ധനവ്. അറ്റാദായവും 81.6 ശതമാനം വർധിച്ച് 200 കോടി രൂപയിലെത്തി. 109 കോടി രൂപയിൽ നിന്ന് ഉയർന്നു. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 60 കോടി രൂപയായിരുന്നു.
കമ്പനിയുടെ വിപണി മൂലധനം 56,328 കോടി രൂപയും 2024 ജൂൺ 30 വരെ ഓർഡർ ബുക്ക് 10,681 കോടി രൂപയുമാണ്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 2,500 രൂപയിൽ നിന്ന് 89 ശതമാനം ഉയർന്ന് 3 വർഷത്തിനുള്ളിൽ 250 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications