നിഫ്റ്റി ഓട്ടോ സൂചികയെ ബഹുദൂരം പിന്നിലാക്കി ടോപ്പ് ഗിയറില്‍ കുതിക്കുകയാണ് മിന്‍ഡ കോര്പ്പറേഷന്. കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകള്‍ കൊണ്ട് 20 ശതമാനത്തിലേറെ ഉയരാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്. പോയവാരം ബെഞ്ച്മാര്‍ക്ക് സൂചികയായ സെന്‍സെക്സ് 0.2 ശതമാനം താഴോട്ടിറങ്ങിയപ്പോഴും മിന്‍ഡ കോര്പ്പറേഷന് സംശയമില്ലാതെ മുന്നേറി.
മിന്‍ഡ കോര്‍പ്പറേഷനില്‍ 'ഒരു വെടിക്കുള്ള മരുന്ന്' ഇനിയും മിച്ചമുണ്ടെന്നാണ് ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസിന്റെ അഭിപ്രായം. വാഹനാനുബന്ധ മേഖലയിലുള്ള ഈ സ്റ്റോക്കില്‍ ബ്രോക്കറേജ് 'ബൈ' റേറ്റിങ്ങും നിര്‍ദേശിക്കുന്നുണ്ട്.
ആരോഗ്യകരമായ വളര്‍ച്ചാ അവസരങ്ങള്‍ കണ്ടാണ് മിന്‍ഡ കോര്പ്പറേഷന് ഐസിഐസിഐ സെക്യുരിറ്റീസ് പച്ചക്കൊടി വീശുന്നത്. അടുത്ത 12 മാസം കൊണ്ട് കമ്പനിയുടെ ഓഹരി വില 315 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 181 ശതമാനം ആദായം തിരിച്ചുകൊടുക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
2022 സാമ്പത്തിക വര്‍ഷം ആദ്യ ഒന്‍പതു മാസങ്ങള്‍ കൊണ്ട് 4,232 കോടി രൂപയുടെ ഓര്‍ഡറുകളാണ് മിന്‍ഡ കോര്‍പ്പറേഷനെ തേടിയെത്തിയത്. ഇതിന് പുറമെ 843 കോടി രൂപയുടെ ഇവി ഓര്‍ഡറും കമ്പനി കരസ്ഥമാക്കി. ഈ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ വരുമാന കാഴ്ച്ചപ്പാടാണ് മിന്‍ഡ കോര്പ്പറേഷന് നടപ്പു സാമ്പത്തിക വര്‍ഷം വരച്ചുകാട്ടുന്നത്.
'മിന്‍ഡ കോര്‍പ്പറേഷന്റെ ഓര്‍ഡര്‍ ബുക്കിലേക്ക് കൂടുതല്‍ വൈദ്യുത വാഹന കമ്പനികള്‍ പേരുചേര്ക്കുകയാണ്. ഇവി രംഗത്തുനിന്നും ഹീറോ ഇലക്ട്രിക്കും ബിഎംഡബ്ല്യുവുമാണ് കമ്പനിയുടെ ഏറ്റവും പുതിയ ക്ലയന്റുമാര്‍. വൈദ്യുത വാഹന മേഖലയിലെ സുപ്രധാന കമ്പനികളെല്ലാം മിന്‍ഡ കോര്‍പ്പറേഷന്റെ സേവനങ്ങള്‍ തേടുന്നുണ്ട്', ബ്രോക്കറേജ് പറയുന്നു.
2024 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും കമ്പനിയുടെ ഏകീകൃത RoE -യും (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി) RoCE -യും (റിട്ടേണ്‍ ഓണ്‍ കാപ്പിറ്റല്‍ എംപ്ലോയ്ഡ്) 17 മുതല്‍ 19 ശതമാനം വരെ കുറിക്കപ്പെടും; ഇതേകാലയളവില്‍ ഇബിഐടിഡിഎ മാര്‍ജിനുകള്‍ 12.2 ശതമാനമായി മെച്ചപ്പെടുമെന്നും ഐസിഐസിഐ സെക്യുരിറ്റീസ് കണക്കുകൂട്ടുന്നുണ്ട്. മുന്നോട്ടുള്ള നാളുകളിലെ പ്രൈസ് ആക്ഷനില്‍ ഈ ഘടകങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തും.
ഇപ്പോഴത്തെ ഉത്പന്നങ്ങളിലെ ഉള്ളടക്ക വര്‍ധനവും പുതിയ ഉത്പന്നങ്ങളുടെ കടന്നുവരവും മിന്‍ഡ കോര്‍പ്പറേഷന്റെ കിറ്റ് മൂല്യം കൂട്ടുന്നുണ്ട്. നിലവില്‍ ഓല ഇലക്ട്രിക്കിന് സ്മാര്‍ട്ട് കീ വിതരണം ചെയ്യുന്നത് മിന്‍ഡ കോര്പ്പറേഷന് മാത്രമാണ്. ഹീറോ ഇലക്ട്രിക്ക്, ആംപിയര്‍ ഉള്‍പ്പടുന്ന ഇരുചക്ര വൈദ്യുത വാഹന നിര്‍മാതാക്കള്‍ക്കും കമ്പനി ഘടകങ്ങള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്.
പ്രധാനമായും രണ്ടു വിഭഗങ്ങളിലാണ് മിന്‍ഡ കോര്പ്പറേഷന് ബിസിനസ് നടത്തുന്നത്. ആദ്യത്തേത് മെക്കട്രോണിക്സും ആഫ്റ്റര്മാര്ക്കറ്റുമാണ് (ഡൈ-കാസ്റ്റിങ്, സ്റ്റാര്‍ട്ടര്‍ മോട്ടോറുകള്‍ പോലുള്ളവ); രണ്ടാമത്തേത് ഇന്‍ഫോര്‍മേഷന്‍ കണക്ടഡ് സിസ്റ്റംസാണ് (വയറിങ് ഹാര്‍നെസ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുകള്‍ പോലുള്ളവ).
വെള്ളിയാഴ്ച്ച 4 ശതമാനത്തിലേറെ നേട്ടത്തിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. 257.45 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 270 രൂപയിലേക്ക് എത്തി. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 287 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 93.90 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 67.20. ഡിവിഡന്റ് യീല്‍ഡ് 0.24 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications