ബഹുരാഷ്ട്ര ഇന്ത്യന്‍ ഐടി കമ്പനികളില്‍ പ്രമുഖരാണ് മൈന്‍ഡ്ട്രീ ലിമിറ്റഡ്. എന്‍ജിനീയറിംഗ് കണ്‍ഗ്ലോമറേറ്റായ എല്‍ & ടിയുടെ ഉപകമ്പനിയാണിത്. പ്രധാനമായും കണ്‍സ്യൂമര്‍ റീട്ടെയില്‍, മാനുഫാക്ചറിംഗ്, ബാങ്കിംഗ്- ഇന്‍ഷുറന്‍സ്- ധനകാര്യം, ടെക്നോളജി മീഡിയ, വിനോദ് സഞ്ചാര മേഖലകളിലെ കമ്പനികള്‍ക്ക് വേണ്ട സോഫ്റ്റ്വയര്‍, വിവര വിശകലന സേവനങ്ങളാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം നാലാം പാദ പ്രവര്‍ത്തനഫലം പുറത്തുവിട്ട പശ്ചാത്തലത്തില്‍ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയെ കുറിച്ച് നടത്തിയ വിശകലനമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാലാം പാദഫലം
2021- 22 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തില്‍ മൈന്‍ഡ്ട്രീ (BSE: 532819, NSE: MINDTREE) നേടിയ വരുമാനം 2,897 കോടിയാണ്. ഇത് മൂന്നാം പാദത്തേക്കാള്‍ 5 ശതമാനം ഉയര്‍ച്ചയും കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 37 ശതമാനം വര്‍ധനയുമാണ് രേഖപ്പെടുത്തിയത്. അതേസമയം നാലാം പാദത്തിലെ അറ്റാദായം 473 കോടിയായി ഉയര്‍ന്നു. ഇത് തൊട്ടുമുമ്പത്തെ പാദത്തേക്കാള്‍ 8 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 49 ശതമാനം വര്‍ധനയുമാണ്. അതേസമയം, ചൊവ്വാഴ്ച രാവിലെ 3.5 ശതമാനത്തോളം ഇടിവില്‍ 3,820 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
ഗോള്‍ഡ്മാന്‍ സാക്‌സ്
രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ടില്‍, മൈന്‍ഡ്ട്രീ ഓഹരിക്ക് ന്യൂട്രല്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഹ്രസ്വകാലയളവില്‍ ഓഹരിക്ക് നല്‍കിയിരക്കുന്ന ലക്ഷ്യവില 3,744 രൂപയുമാണ്. നാലാം പാദത്തിലെ പ്രവര്‍ത്തനഫലം പ്രതീക്ഷിച്ച പോലെയാണെങ്കിലും 2023- 26 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പ്രതിയോഹരി വരുമാനം 2-3 ശതമാനം ഇടിയാമെന്നും വിലയിരുത്തുന്നു. 2023-ല്‍ 23 ശതമാനവും 2024 സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം വരുമാന വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. ലാഭത്തിന്റെ മാര്‍ജിന്‍ 20 ശതമാനമായിരിക്കുമെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
നോമുറ
ജപ്പാനീസ് ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ നോമുറയുടെ റിപ്പോര്‍ട്ടില്‍, മൈന്‍ഡ്ട്രീ ഓഹരിക്ക് ന്യൂട്രല്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമീപ ഭാവിയിലേക്ക് നല്‍കിയ ലക്ഷ്യവില 4,320 രൂപയാണ്. വലിയ കരാറുകള്‍ നേടുന്നതില്‍ പിന്നോക്കമാണെന്നും വരുമാനം കൂടുതലും ചെറിയ പ്രോജക്ടുകളില്‍ നിന്നാണെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.
മോര്‍ഗന്‍ സ്റ്റാന്‍ലി
അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടില്‍, ഓഹരിക്ക് ഈക്വല്‍-വെയിറ്റ് എന്ന റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. നേരത്തെ നല്‍കിയിരുന്ന 5,100 രൂപയില്‍ നിന്നും സമീപകാല ലക്ഷ്യവില 4,450 രൂപയിലേക്ക് താഴ്ത്തി. പ്രതീക്ഷിക്കുന്ന പോലെയോ അല്ലെങ്കില്‍ സൂചികയ്ക്ക് ആനുപാതികമായോ ഓഹരി നില്‍ക്കും എന്നതിനെയാണ് ഈക്വല്‍-വെയിറ്റ് റേറ്റിങ് കൊണ്ട് അര്‍ഥമാക്കുന്നത്.
പ്രഭുദാസ് ലീലാധര്‍
രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ പ്രഭുദാസ് ലീലാധര്‍, മൈന്‍ഡ്ട്രീ ഓഹരിക്ക് ബൈ (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. നേരത്തെ നല്‍കിയിരുന്ന 5,157-ല്‍ നിന്നും സമീപകാല ലക്ഷ്യവില 4,778-ലേക്ക് താഴ്ത്തി.
മോത്തിലാല്‍ ഒസ്വാള്‍
മറ്റൊരു പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍, എല്‍ & ടിയുടെ ഉപകമ്പനിയുടെ ഓഹരിക്ക് ന്യൂട്രല്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമീപകാല ലക്ഷ്യവില 4,230 രൂപയുമാണ്.
യെസ് സെക്യൂരിറ്റീസ്
മുന്‍നിര ധനകാര്യ സേവന സ്ഥാപനമായ യെസ് സെക്യൂരിറ്റീസ്, മൈന്‍ഡ്ട്രീ ഓഹരിക്ക് ആഡ് (ADD) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില 4,507-ലേക്ക് പുതുക്കി നിശ്ചയിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications