മുൻനിര ലോഹ, ഖനന കമ്പനികളായ എൻഎംഡിസി, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ സിങ്ക്, വേദാന്ത, കോൾ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ബുധനാഴ്ചത്തെ വ്യാപാരത്തിൽ 6 ശതമാനം വരെ ഇടിവ് നേരിട്ടു. കേന്ദ്ര തീരുവ കൂടാതെ ധാതുക്കൾക്ക് നികുതിയും റോയൽറ്റിയും ഈടാക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് ഓഹരികളിൽ ഇടിവ് സംഭവിച്ചത്.
സുപ്രിംകോടതി വിധി
ഖനികള്‍ക്കും ധാതുക്കള്‍ക്കും നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ ഭൂരിപക്ഷ വിധി. ഖനന പാട്ടത്തിന്‍റെ റോയല്‍റ്റിയെ നികുതിയായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബഞ്ച് വിധിച്ചു. 8:1 എന്ന രീതിയിലാണ് ഭൂരിപക്ഷ വിധി.
ധാതുവിഭവങ്ങളാൽ സമ്പന്നമായ ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു, ക്ഷേമത്തിനും സേവനങ്ങൾക്കും പിന്തുണ നൽകാൻ ഈ സംസ്ഥാനങ്ങൾക്ക് ധാതുക്കളിൽ നിന്നുള്ള നികുതി വരുമാനം അനിവാര്യമാണെന്നും കോടതി പറഞ്ഞു.
ഓഹരികളിലെ ഇടിവ്
1. ടാറ്റാ സ്റ്റീൽ
എൻഎസ്ഇയിൽ 1.6 ശതമാനം ഇടിവോടെ 146.50 രൂപ എന്നതാണ് നിലവിൽ ടാറ്റാ സ്റ്റീൽ ഓഹരിയുടെ വില. രാവിലെ ആദ്യ സെഷനിൽ ഏകദേശം 3.5 ശതമാനം ഇടിവ് ഓഹരി നേരിട്ടിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.69 ശതമാനം ഇടിവും ടാറ്റാ ഓഹരി നേരിട്ടിട്ടുണ്ട്. 12.15 ശതമാനമാണ് ഒരു മാസത്തെ നഷ്ടം.
ഒഡീഷ സംസ്ഥാനത്തിൻ്റെ ക്ലെയിമുകൾക്കെതിരെ 17,300 കോടി രൂപ കണ്ടിജൻ്റ് ബാധ്യതയായി നൽകിയിട്ടുണ്ടെന്ന് ടാറ്റ സ്റ്റീൽ അതിൻ്റെ 2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ ഫലപ്രഖ്യാപന വേളയിൽ പറഞ്ഞിരുന്നു.

2. എൻഎംഡിസി
ആറ് ശതമാനം നഷ്ടമാണ് എൻഎംഡിസി ഓഹരിക്ക് സംഭവിച്ചത്. അതോടെ ഓഹരി വില 211 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.51 ശതമാനം നഷ്ടവും ഓഹരി നേരിട്ടിട്ടുണ്ട്. 14.62 ശതമാനമാണ് കഴിഞ്ഞ ഒരു മാസത്തെ ഇടിവ്.
3. വേദാന്ത
രാവില 3 ശതമാനത്തിന് മുകളിൽ നഷ്ടം വേദാന്ത ഓഹരി നേരിട്ടിരുന്നു. എന്നാൽ പിന്നീട് മുന്നേറ്റം നടത്താനായി. 0.56 ശതമാനം നഷ്ടത്തോടെ 420 രൂപ എന്ന നിലയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ദിവസത്തിനിടെ 2.14 ശതമാനം നഷ്ടമാണ് ഓഹരി നേരിട്ടത്. ഒരു മാസത്തിനിടെ 8.59 ശതമാനം ഇടിവും വേദാന്ത ഓഹരിക്ക് സംഭവിച്ചു.

4. കോൾ ഇന്ത്യ
3 ശതമാനം നഷ്ടമാണ് കോൾ ഇന്ത്യ ഓഹരിക്ക് സംഭവിച്ചത്. അതോടെ ഓഹരി വില 506.15 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.07 ശതമാനം നഷ്ടം കോൾ ഇന്ത്യ നേരിട്ടിട്ടുണ്ട്.
5. ഹിന്ദുസ്ഥാൻ സിങ്ക്
രാവിലെ 5.4 ശതമാനം വരെ ഇടിവ് നേരിട്ട ഓഹരി എന്നാൽ പിന്നീടുള്ള സമയങ്ങളിൽ മുകളിലേക്ക് ഉയർന്നു. 576 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ദിവസത്തിനിടെ 3 ശതമാനത്തിന് മുകളിൽ നഷ്ടം നേരിട്ട ഓഹരിയാണ് ഹിന്ദുസ്ഥാൻ സിങ്ക്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications