ദില്ലി; കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ (എംസിഎ), നവീകരിച്ച വെബ്‌സൈറ്റ് അവതരിപ്പിച്ചു.മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കുള്ള പുതിയ ഇമെയിൽ സേവനങ്ങൾ, ഇ-ബുക്ക്,ഇ-കൺസൾട്ടേഷൻ എന്നീ രണ്ട് പുതിയ മൊഡ്യൂളുകൾ എന്നിവ ഉൾപ്പെടുന്ന - എംസിഎ 21 പതിപ്പ് 3.0 (MCA21 Version 3.0 )ധനകാര്യ, കോർപ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ ദില്ലിയിൽ വെർച്വൽ പരിപാടിയിലൂടെയാണ് ചടങ്ങ് നിർവഹിച്ചത്.

നവീകരിച്ച വെബ്സൈറ്റ് ഉപയോക്താക്കൾക്ക് പുതിയ അനുഭവമായിരിക്കുമെന്നും 'ഇ - ബുക്ക് ' മൊഡ്യൂൾ ഏറ്റവും പുതിയ നിയമം ലഭ്യമാക്കാനും നിയമത്തിൽ ഉണ്ടായ ചരിത്രപരമായ മാറ്റങ്ങൾ മനസ്സിലാക്കാനും സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.കമ്പനികൾക്ക് ആവശ്യമായ രേഖകളും ഫയലിംഗുകളും സമർപ്പിക്കാനുള്ള പ്രധാന മാർഗമാണ് പോർട്ടൽ.
മന്ത്രാലയം അവതരിപ്പിക്കുന്ന ഭേദഗതികളിലും നിയമനിർമ്മാണങ്ങളിലും ഓൺലൈൻ വഴി പൊതുജന അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കും. മാത്രമല്ല വിവിധതലങ്ങളിലെ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ്) ഉപയോഗിച്ച് തരംതിരിക്കൽ ,വേഗത്തിൽ നയം രൂപീകരിക്കുന്നതിനും വിശകലന റിപ്പോർട്ട് തയ്യാറാക്കുന്നതിനും ഇ - കൺസൾട്ടേഷൻ മൊഡ്യൂൾ വഴി സാധ്യമാകും.
കോർപ്പറേറ്റ് കാര്യ മന്ത്രാലയ ഓഫീസർമാർക്കായുള്ള പുതിയ ഇ മെയിൽ സേവനം, അവർക്ക് വിവിധ മേഖലകളിലെ പങ്കാളികളുമായി സംഘടിത ആശയവിനിമയത്തിനുള്ള നൂതന സവിശേഷതകളോട് കൂടിയതാണ്.എംസിഎ വി 3.0 രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുക.രണ്ടാമത്തെയും അവസാനത്തെയും ഘട്ടം 2021 ഒക്ടോബർ മുതൽ നിലവിൽ വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications