കൊവിഡ് 19 വ്യാപനം വിതരണ ശൃംഖലയില്‍ ചെലുത്തിയ സ്വാധീനത്താല്‍, മൊബൈല്‍ ഹാന്‍ഡ്സെറ്റ് വില്‍പ്പന ഈ പാദത്തില്‍ 8-15 ശതമാനം വരെ കുറയാന്‍ സാധ്യത. വൈറസ് വ്യാപനത്തിന്റെ പൂര്‍ണ ആഘാതവും ജൂണില്‍ അറിയാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ അവസാന പാദത്തെ വില്‍പ്പനയില്‍ 30 ശതമാനം വരെ ഇടിവ് വരാനും സാധ്യത കാണുന്നു. മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനിയായ ടെക് ആര്‍ക്, ഏപ്രില്‍-ജൂണ്‍ പാദത്തിലെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് വില്‍പ്പനയില്‍ 25-30 ശതമാനം കുറവുണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്.

വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ കാരണം സാധനങ്ങള്‍ ആവശ്യപ്രകാരം സംഭരിക്കാന്‍ കഴിയുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ടെക് ആര്‍ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതു പോലെ അന്താരാഷ്ട്ര ഡാറ്റാ കോര്‍പ്പറേഷനും (ഐഡിസി) നിലവിലെ പാദത്തിലെ കയറ്റുമതി എസ്റ്റിമേറ്റ് കുറച്ചിട്ടുണ്ട്. വില്‍പ്പനയില്‍ ആദ്യ പാദത്തില്‍ 8-10 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് സൈബര്‍ മീഡിയ റിസര്‍ച്ച് (സിഎംആര്) പ്രവചിക്കുന്നത്. കൗണ്ടര്‍ പോയിന്റ് റിസര്ച്ചാവട്ടെ മൊത്തം 15 ശതമാനം ഇടിവ് കണക്കാക്കുന്നു. കൂടാതെ, സ്മാര്‍ട്ഫോണ്‍ വിപണിയില്‍ രണ്ടാം പാദത്തില്‍ അതികഠിനമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സിഎംആര് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സ്മാര്‍ട്ഫോണ്‍, ഫീച്ചര്‍ ഫോണ്‍ കയറ്റുമതി ജനുവരിയില്‍ വര്‍ദ്ധിച്ചുവെങ്കിലും ഫെബ്രുവരിയില്‍ ഇത് കുറഞ്ഞെന്നും സിഎംആര് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ പാദത്തില്‍ 31-32 ദശലക്ഷം ഫോണുകളുടെ വില്‍പ്പനയാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പ്രമുഖ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളായ ഷവോമി, വണ്‍പ്ലസ്, ഒപ്പോ, വിവോ എന്നിവ രാജ്യത്ത് ഉപകരണങ്ങള്‍ അസംബ്ള്‍ ചെയ്യുന്നുണ്ട്. എങ്കിലും, ബാറ്ററി, മെമ്മറി ബോര്‍ഡ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്, ഡിസ്പ്ലേ എന്നിവയുള്‍പ്പടെയുള്ള മൊബൈല്‍ ഫോണ്‍ ഭാഗങ്ങള്‍ക്കായി ഇവര്‍ ചൈനയെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്, മൊബൈല്‍ ഫോണ്‍/ സ്മാര്‍ട്ഫോണ്‍ ഘടക വിതരണത്തിലെ കുറവ് മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതില്‍ പ്രധാനി ആപ്പിളാണെന്നാണ്. സാങ്കേതിക ഭീമന്മാരായ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ എക്സ്ആര്‍, ഐഫോണ്‍ 11 എന്നിവ പൂര്‍ണ്ണമായും കയറ്റുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
