മൂന്ന് ദിവസത്തെ നഷ്ടങ്ങള്‍ക്കൊടുവില്‍ മികച്ച നേട്ടത്തോടെയാണ് നിഫ്റ്റി 17,784-ലും സെന്‍സെക്സ് 59,447-ലും വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ആഴ്ചക്കണക്കില്‍ 75 ശതമാനം ഓഹരികളും നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കൂടാതെ, ആഴ്ച കാലയളവിലെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തില്‍ ജനുവരി 16-ന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് പ്രധാന സൂചികകള്‍ എത്തിനില്‍ക്കുന്നത്. ബാങ്ക്- നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്.
ഈയാഴ്ച മുതല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ നാലാം പാദ പ്രവര്‍ത്തന ഫലം പ്രസിദ്ധീകരിച്ചു തുടങ്ങും. സമീപ ഭാവിയിലേക്ക് വിപണിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. മൂന്ന് ദിവസം മാത്രമുളള ഈ വ്യാപാര ആഴ്ചയില്‍ പ്രധാന സപ്പോര്‍ട്ട് മേഖല 17,500 നിലവാരത്തിലും പ്രധാന പ്രതിരോധ മേഖല 18,100 നിലവാരത്തിലും പ്രതീക്ഷിക്കപ്പെടുന്നു. തിങ്കളാഴ്ച വ്യാപാരത്തിനായി പരിഗണിക്കാവുന്ന 9 ഓഹരികള്‍ താഴേ ചേര്‍ക്കുന്നു.
- ടാറ്റ കെമിക്കല്‍സ്- ഓഹരികള്‍ 995- 900 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് യെസ് സെക്യൂരീറ്റീസ് നിര്‍ദേശിച്ചു. 1,050 രൂപയാണ് ഓഹരിയുടെ പ്രതീക്ഷിത ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 965 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
- ബെര്‍ജര്‍ പെയിന്റ്സ്- 730 രൂപ നിലവാരത്തിന് സമീപം നില്ക്കുമ്പോള് ഓഹരി വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസ് ശുപാര്‍ശ ചെയ്തു. ഹ്രസ്വറാലിയില് 770 രൂപയിലേക്ക് ഓഹരി എത്താമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 710 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
- ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ്- 2,950 രൂപ നിലവാരം മറികടക്കുമ്പോള്‍ ഓഹരികള്‍ വാങ്ങാമെന്ന് കാപിറ്റല്‍വയ ഗ്ലോബല്‍ നിര്‍ദേശിച്ചു. 3,020 രൂപയാണ് ഓഹരിയുടെ പ്രതീക്ഷിത ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,900 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
- ബല്റാംപൂര് ചീനി മില്‍സ്- 510 രൂപ നിലവാരത്തിന് മുകളിലേക്ക് ഓഹരി കടക്കുമ്പോള്‍ വാങ്ങാമെന്ന് കാപിറ്റല്‍വയ ഗ്ലോബല്‍ ശുപാര്‍ശ ചെയ്തു. ഹ്രസ്വറാലിയില് 535 രൂപയിലേക്ക് ഓഹരി എത്താമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 498 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
- എസ്ബിഐ- 514 രൂപ നിലവാരം മറികടക്കുമ്പോള്‍ ഓഹരികള്‍ വാങ്ങാമെന്ന് കാപിറ്റല്‍വയ ഗ്ലോബല്‍ നിര്‍ദേശിച്ചു. 535 രൂപയാണ് ഓഹരിയുടെ പ്രതീക്ഷിത ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 500 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
- എബിബി- ഓഹരികള്‍ 2,225- 2,240 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് ശുപാര്‍ശ ചെയ്തു. ഹ്രസ്വറാലിയില് 2,415 രൂപയിലേക്ക് ഓഹരി എത്താമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,119 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
- ഡോ. റെഡ്ഡീസ്- ഓഹരികള്‍ 4,420- 4,440 രൂപ നിലവാരത്തിനിടെ നില്ക്കുമ്പോള് വാങ്ങിക്കാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. 4,780 രൂപയാണ് ഓഹരിയുടെ പ്രതീക്ഷിത ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,249 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
- എച്ച്ഡിഎഫ്സി ബാങ്ക്- 1,515 രൂപ നിലവാരത്തില്‍ ഓഹരി നില്ക്കുമ്പോള് വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് ശുപാര്‍ശ ചെയ്തു. ഹ്രസ്വറാലിയില് 1,625 രൂപയിലേക്ക് ഓഹരി എത്താമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,450 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
- സണ്‍ടെക് റിയാല്‍റ്റി- ഓഹരി 488 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് വാങ്ങിക്കാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. 550 രൂപയാണ് ഓഹരിയുടെ പ്രതീക്ഷിത ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 450 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications