ചാഞ്ചാട്ടമൊന്നും വിഷയമല്ല; മൊമന്റമാണ് പ്രധാനം; 3 ആഴ്ചയിലേക്ക് വാങ്ങാവുന്ന 6 ഓഹരികളിതാ

ജനുവരിയിലെ അവസാന രണ്ട് ആഴ്ചകളില്‍ 6 ശതമാനത്തോളം തിരിച്ചടി നേരിട്ടതിന് ശേഷമാണ് ബജറ്റ് അവതരിപ്പിച്ച ഫെബ്രുവരിയിലെ ആദ്യ ആഴ്ചയില്‍ വിപണികള്‍ നേട്ടത്തിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ വ്യാപാര ആഴ്ചയിലെ അവസാന രണ്ട് ദിനങ്ങളിലും സൂചികയില്‍ തിരുത്തല്‍ നേരിട്ടെങ്കിലും നിഫ്റ്റി നിര്‍ണായകമായ 17,500 നിലവാരത്തിന് മുകളിലാണ് ക്ലോസ് ചെയ്തത്. ആഴ്ചയില ക്ലോസിങ് അടിസ്ഥാനത്തില്‍ 2.5 ശതമാനത്തോളം നേട്ടം പ്രധാന സൂചികകള്‍ കരസ്ഥമാക്കി. സെന്‍സെക്സ് 1445 പോയിന്റും നിഫ്റ്റി 414 പോയിന്റും ഉയര്‍ന്നു. ബിഎസ്ഇ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗങ്ങളും 2 ശതമാനത്തിലേറെ വര്‍ധിച്ചത് വിപണിയില്‍ പൊതുവിലുണ്ടായ ഉണര്‍വിനേയും സൂചിപ്പിക്കുന്നു. 17,400-ന് താഴെ നിഫ്റ്റി ദിനാന്ത്യത്തില്‍ ക്ലോസ് ചെയ്യാത്തിടത്തോളം സൂചികയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിച്ചത്.

തിങ്കളാഴ്ച

അതേസമയം, പൊതുബജറ്റിന് ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ ധനനയ അവലോകന യോഗമാണ് തിങ്കളാഴ്ച മുതല്‍ ചേരുന്നത്. സമിതിയുടെ തീരുമാനം ബുധനാഴ്ച രാവിലെയോടെ ആര്‍ബിഐ ഗവര്‍ണര്‍ പ്രഖ്യാപിക്കും. പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ സൂചനകള്‍ നല്‍കുമോയെന്നാവും ഉറ്റുനോക്കുന്നത്. ഇത്തവണത്തെ യോഗത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ കടന്നു പോകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. പണപ്പെരുപ്പം നിയന്ത്രിക്കുകയും വളര്‍ച്ച നിലനിര്‍ത്തുകയും ഒരുപോലെ കൈകാര്യം ചെയ്യേണ്ട വെല്ലുവിളിയാണ് റിസര്‍വ് ബാങ്ക് അഭിമുഖീകരിക്കുന്നത്. അതുപോലെ തുടര്‍ച്ചയായ അഞ്ചാം മാസവും വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുകയാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഓരോ വീഴ്ചയിലും വാങ്ങുന്നതു കൊണ്ടാണ് സൂചികകള്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നത്.

1) ഹിന്ദുസ്ഥാന്‍ കോപ്പര്‍

1) ഹിന്ദുസ്ഥാന്‍ കോപ്പര്‍

മെറ്റല്‍ വിഭാഗത്തിലെ പ്രമുഖ കമ്പനിയായ ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ (BSE: 513599, NSE : HINDCOPPER) ഓഹരികള്‍ 6 ശതമാനത്തിലേറെ മുന്നേറി 137.70 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 152 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് 5പൈസ.കോം നിര്‍ദേശിച്ചു. അടുത്ത 2- 3 ആഴ്ച കാലയളവിനുള്ളില്‍ 10 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 129.50 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

2) എല്‍ഐസി ഹൗസിങ്

2) എല്‍ഐസി ഹൗസിങ്

പ്രമുഖ ധനകാര്യ സ്ഥാപനമായ എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ (BSE: 500253, NSE : LICHSGFIN) ഓഹരികള്‍ 1 ശതമാനത്തിലേറെ താഴ്ന്ന് 394.85 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 450- 460 രൂപ നിലവാരം ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് 5പൈസ.കോം നിര്‍ദേശിച്ചു. ഇതിലൂടെ 2- 3 ആഴ്ചക്കാലയളവില്‍ 16.5 ശതമാനം നേട്ടം സ്വന്തമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 370 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

3) സുമിറ്റോമോ കെമിക്കല്‍

3) സുമിറ്റോമോ കെമിക്കല്‍

കാര്‍ഷിക വളം നിര്‍മാതാക്കളായ സുമിറ്റോമോ കെമിക്കല്‍സിന്റെ (BSE: 542920, NSE : SUMICHEM) ഓഹരികള്‍ 6 ശതമാനത്തിലേറെ മുന്നേറി 418.45 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 440- 460 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് 5പൈസ.കോം നിര്‍ദേശിച്ചു. അടുത്ത 2- 3 ആഴ്ച കാലയളവിനുള്ളില്‍ 10 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 380 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

4) ഡിസിഎം ശ്രീറാം

4) ഡിസിഎം ശ്രീറാം

വൈവിധ്യമാര്‍ന്ന ഉത്പന്ന ശ്രേണിയുളള ഡിസിഎം ശ്രീറാമിന്റെ (BSE: 523367, NSE : DCMSHRIRAM) ഓഹരികള്‍ 7 ശതമാനത്തോളം മുന്നേറി 1,191.70 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,380 രൂപ നിലവാരം ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് 5പൈസ.കോം നിര്‍ദേശിച്ചു. ഇതിലൂടെ 2- 3 ആഴ്ചക്കാലയളവില്‍ 16 ശതമാനത്തോളം നേട്ടം സ്വന്തമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1,140 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

5) വിആര്‍എല്‍ ലോജിസ്റ്റിക്‌സ്

5) വിആര്‍എല്‍ ലോജിസ്റ്റിക്‌സ്

പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ വിആര്‍എല്‍ ലോജിസ്റ്റിക്‌സിന്റെ (BSE: 539118, NSE : VRLLOG) ഓഹരികള്‍ 6 ശതമാനത്തിലേറെ മുന്നേറി 530.15 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 572- 595 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് 5പൈസ.കോം നിര്‍ദേശിച്ചു. അടുത്ത 2- 3 ആഴ്ച കാലയളവിനുള്ളില്‍ 12 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 500 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

6) സുവേന്‍ ഫാര്‍മ

6) സുവേന്‍ ഫാര്‍മ

പ്രമുഖ ഫാര്‍മ കമ്പനിയായ സുവേന്‍ ഫാര്‍മ ഓഹരികള്‍ (BSE: 543064, NSE : SUVENPHAR) ഒരു ശതമാനത്തോളം മുന്നേറി 558.95 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 630 രൂപ നിലവാരം ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് 5പൈസ.കോം നിര്‍ദേശിച്ചു. ഇതിലൂടെ 2- 3 ആഴ്ചക്കാലയളവില്‍ 13 ശതമാനം നേട്ടം സ്വന്തമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 525 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം 5പൈസ.കോം പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X