തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടം രേഖപ്പെടുത്തിയാണ് വിപണിയില്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം ബുധനാഴ്ച പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നതിന്റെ ആശങ്കയുമൊക്കെയാണ് ആഭ്യന്തര വിപണിയേയും പിന്നോട്ടടിച്ചത്. ഇതിനിടെ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തില്‍ ദുര്‍ബലാവസ്ഥ പ്രകടിപ്പിക്കുന്ന 2 ഓഹരികളില്‍ ഷോര്‍ട്ട് സെല്‍ നിര്‍ദേശിച്ച് ബ്രോക്കറേജ് രംഗത്തെത്തി.
ടെക്നിക്കല്‍ റിപ്പോര്‍ട്ട്
നിഫ്റ്റിയില്‍ 'കരടി'കള്‍ പിടിമുറുക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുന്നതിനാണ് ഇന്ന് വിപണി സാക്ഷ്യംവഹിച്ചത്. എങ്കിലും സൂചികയുടെ നിര്‍ണായക സപ്പോര്‍ട്ട് മേഖലയിലേക്ക് വീണപ്പോള്‍ (16,400- 16,350) പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും നാളെ പുറത്തുവരുന്ന പലിശ നിരക്ക് സംബന്ധിച്ച റിസര്‍വ് ബാങ്ക് തീരുമാനമായിരിക്കും സമീപ ഭാവിയിലേക്കുള്ള വിപണിയുടെ ഗതി നിര്‍ണയിക്കുക. നിലവില്‍ തൊട്ടടുത്ത പ്രതിരോധ മേഖല 16,600- 16,800 നിലവാരത്തിലാണ്. നിഫ്റ്റി ദിനാന്ത്യത്തില്‍ 16,350-ന് താഴെ നിര്‍ത്തിയാല്‍ ഇപ്പോഴുള്ള ആവേശം കെട്ടടങ്ങിയേക്കും.
ബ്രിട്ടാണിയ
മുന്‍നിര എഫ്എംസിജി കമ്പനിയായ ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് (BSE: 500825, NSE: BRITANNIA) ഇന്ന് 3 ശതമാനത്തിലേറെ ഇടിഞ്ഞ് 3,383 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതിന്റെ ഡെറിവേറ്റീവ് വിഭാഗത്തിലെ ജൂണ്‍ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് 3,350- 3,370 രൂപയുടെ ഇടയില്‍ നിന്നും ഷോര്‍ട്ട്സെല്‍ ചെയ്യാമെന്ന് ഇക്വീറസ് കാപ്പിറ്റല്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 3,250/ 3,200 രൂപയിലേക്ക് ഓഹരി വീഴാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,450 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അതേസമയം ഓഹരിയുടെ ആഴ്ച കാലയളവിലെ സപ്പോര്‍ട്ട് നിലവാരം തകര്‍ത്താണ് ക്ലോസ് ചെയ്തത്. കൂടാതെ ഉയര്‍ന്ന നിലവാരങ്ങളിലേക്ക് എത്തുമ്പോഴൊക്കെ വില്പന സമ്മര്‍ദം നേരിടുന്നതും ശ്രദ്ധേയം.
ജൂബിലന്റ് ഫൂഡ്
രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസേവന കമ്പനിയായ ജൂബിലന്റ് ഫൂഡ് (BSE: 533155, NSE: JUBLFOOD) ഓഹരികള്‍ ഇന്ന് ഒന്നര ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി 523 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിന്റെ ഡെറിവേറ്റീവ് വിഭാഗത്തിലെ ജൂണ്‍ കോണ്‍ട്രാക്ട് 527 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ ഷോര്‍ട്ട്സെല്‍ ചെയ്യാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 487-ലേക്ക് ഇടിയാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 547 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അതേസമയം ഓഹരിയുടെ ചാര്‍ട്ടില്‍ ലോവര്‍ ടോപ് ലോവര്‍ ബോട്ടം പാറ്റേണ്‍ പ്രകടമാണ്. കൂടാതെ ഓഹരി 200- ദിവസ മൂവിങ് ആവറേജ് നിലവാരത്തില്‍ നിന്നും താഴേക്ക് പോയതും ദുര്‍ബലാവസ്ഥ സൃഷ്ടിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇക്വീറസ് കാപിറ്റല്‍, യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications