മൊമന്റമല്ലേ മുഖ്യം! ഇന്ന് പരിഗണിക്കാവുന്ന 6 ഓഹരികളിതാ; പട്ടികയിൽ ഈ സ്റ്റോക്കും

നൂറിലേറെ പോയിന്റ് നേട്ടത്തോടെയാണ് നിഫ്റ്റിയില്‍ ഇന്നലെ വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ പോലും ചുവപ്പണിയാതെ, വ്യക്തമായ മുന്നേറ്റത്തോടെയായിരുന്നു സൂചികകളുടെ കുതിപ്പ്. ശക്തമായ ആഗോള സൂചനകളാണ് ബുധനാഴ്ച വിപണിയെ അനുകൂലമായി സ്വാധീനിച്ചത്. ഒടുവില്‍ നിര്‍ണായകമായ 17,400 നിലവാരത്തിന് മുകളിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. 2 ശതമാനത്തിലധികം ഉയര്‍ന്ന ഓട്ടോ വിഭാഗം ഓഹരി സൂചികയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. മെറ്റല്‍, മീഡിയ, ബാങ്ക്-നിഫ്റ്റി സൂചികളും ഒന്നര ശതമാനത്തിലേറെ കുതിച്ചു. അടുത്തിടെ ശകതമായ തിരുത്തല്‍ നേരിട്ടിരുന്ന ഐടി വിഭാഗം ഓഹരികളും ഒരു ശതമാനത്തിലേറെ മുന്നേറി. നിലവില്‍ എസ്ജിഎക്‌സ് നിഫ്റ്റി നല്‍കുന്ന സൂചന പ്രകാരം വ്യാഴാഴ്ചത്തെ വ്യാപാരവും നേരിയ നേട്ടത്തോടെ പുനഃരാരംഭിക്കാനാണ് സാധ്യത. ഹ്രസ്വകാലത്തേക്ക് പരിഗണിക്കാവുന്ന 6 ഓഹരികളും ചുവടെ ചേര്‍ക്കുന്നു.

ഇനിയെന്ത് ?

ഇനിയെന്ത് ?

ദിവസത്തിന്റെ അടിസ്ഥാനത്തിലുള്ള ചാര്‍ട്ടില്‍ 'ഹാമര്‍' കാന്‍ഡില്‍സ്റ്റിക് പാറ്റേണ്‍ ഇന്നലെയോടെ രൂപപ്പെട്ടു. ഇത് തുടര്‍ന്നും കുതിപ്പിനുള്ള ശക്തിയെ സൂചിപ്പിക്കുന്നതാണ്. കൂടാതെ ഫോളിങ് ട്രെന്‍ഡ് ലൈനില്‍ നിന്നുള്ള ഒരു ബ്രേക്ക്ഔട്ട് കാണിച്ചിട്ടുണ്ട്. സൂചിക ഈ നിലവാരത്തില്‍ തുടര്‍ന്നതും ബോളിഞ്ചര്‍ ബാന്‍ഡിന്റെ മധ്യരേഖയുടെ മുകളിലേക്ക് വന്നതും കുതിപ്പിനുള്ള സൂചന തന്നെയാണ് നല്‍കുന്നത്. നിഫ്റ്റിയുടെ 17,300 നിലവാരം തകരാത്തിടത്തോളം നിലവില്‍ ബുള്ളുകള്‍ക്ക് ഭയപ്പെടേണ്ട സാഹചര്യമില്ല. ഇതിനു പുറമെ 17,200 നിലവാരത്തില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. 17,530-ലാണ് തൊട്ടടുത്ത പ്രതിരോധം. ഇതിന് മുകളിലേക്ക് കടക്കാനായാല്‍ 17,775- 17,800-ലേക്ക് വരെയെത്താം.

ചോയിസ് ബ്രോക്കിങ്

ചോയിസ് ബ്രോക്കിങ്

  • യുപിഎല്‍ (വാങ്ങാം)- ബുധനാഴ്ച യുപിഎല്‍ (BSE: 512070, NSE : UPL) ഓഹരികള്‍ 770 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 790 മുതല്‍ 800 രൂപ വരെ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 750 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
  • പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് (വാങ്ങാം)- കഴിഞ്ഞ ദിവസം 2,481 രൂപയിലാണ് പിഡിലൈറ്റ് ഓഹരികള്‍ (BSE: 500331, NSE : PIDILITIND) ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 2,600 മുതല്‍ 2,650 രൂപ വരെ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,380 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചു.
ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്

ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്

  • ശ്രീ രേണുക ഷുഗേഴ്‌സ് (വാങ്ങാം)- ബുധനാഴ്ച ശ്രീ രേണുക ഷുഗേഴ്‌സിന്റെ (BSE: 532670, NSE : RENUKA) ഓഹരികള്‍ 38 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 44 രൂപ വരെ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 34 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
  • ഫെഡറല്‍ ബാങ്ക് (വാങ്ങാം)- കഴിഞ്ഞ ദിവസം 102 രൂപയിലാണ് ഫെഡറല്‍ ബാങ്ക് (BSE: 500469, NSE : FEDERALBNK) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 110 രൂപ വരെ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 94 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
യെസ് സെക്യൂരിറ്റീസ്

യെസ് സെക്യൂരിറ്റീസ്

  • എസ്ബിഐ കാര്‍ഡ്‌സ് (വാങ്ങാം)- ബുധനാഴ്ച എസ്ബിഐ കാര്‍ഡ്‌സിന്റെ (BSE: 543066, NSE : SBICARD) ഓഹരികള്‍ 864 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 860- 855 നിലവാരത്തില്‍ നിന്നും ഓഹരികള്‍ വാങ്ങാം. 920 രൂപയാണ് ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 825 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
  • എന്‍എംഡിസി (വാങ്ങാം)- കഴിഞ്ഞ ദിവസം 156 രൂപയിലാണ് എന്‍എംഡിസി (BSE: 526371, NSE : NMDC) ഓഹരികള്‍ ക്ലോസ് ചെയ്തത്. 154 രൂപ നിലവാരത്തിന് സമീപത്ത് നിന്നും ഈ ഓഹരികള്‍ വാങ്ങാം. 165 രൂപയാണ് ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 149 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X