ബഹളമൊതുങ്ങുന്നു! മൂന്ന് ആഴ്ചയിലേക്ക് പരിഗണിക്കാവുന്ന 3 ഓഹരികളിതാ; 26% ലാഭം നേടാം

റഷ്യയും ഉക്രൈനും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന്റെ പിന്നാലെ ആഗോള വിപണികളില്‍ കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലും ആഭ്യന്തര വിപണി നഷ്ടത്തിലാണ് വ്യാപരം പൂര്‍ത്തിയാക്കിയത്. സമീപകാലത്ത് നിരവധി തവണ പരീക്ഷിക്കപ്പൈട്ടിട്ടും കാത്തുസൂക്ഷിക്കപ്പെട്ടതും 200-ഡിഎംഎ നിലവാരവുമായ 16,800 തകര്‍ന്നത് ദുര്‍ബലാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. എങ്കിലും കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങളേയും അനന്തര ഫലങ്ങളെയും ഉള്‍ക്കൊള്ളാനായിരിക്കും വിപണി ഇനി ശ്രമിക്കുക. കടുപ്പമേറിയ നെഗറ്റീവ് വാര്‍ത്തകളോ സംഭവികാസങ്ങളോ പുതിയതായി വരുന്നില്ലെങ്കില്‍ വിപണി താളം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കും. ഇതിനിടെ, ഏതെങ്കിലും വിധത്തിലുള്ള വെടിനിര്‍ത്തലോ സമാധാന ഉടമ്പടിയോ പ്രഖ്യാപിച്ചാല്‍ വിപണിയില്‍ ആശ്വാസ റാലിയും പ്രതീക്ഷിക്കാം. വിപണിയുടെ അടുത്ത സാധ്യതകളും രണ്ടാഴ്ച കാലയളവില്‍ പരിഗണിക്കാവുന്ന 3 ഓഹരികളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിഫ്റ്റി

നിലവില്‍ നിഫ്റ്റിയുടെ തൊട്ടടുത്ത പ്രധാന സപ്പോര്‍ട്ട് 16,200 നിലവാരമാണ്. ഇതും തകര്‍ക്കപ്പെടുകയാണേല്‍ 15,950 നിലവാരത്തില്‍ ആദ്യം പിന്തുണ തേടാം. ഇവിടെയും നിന്നില്ലെങ്കില്‍ 15,550 വരെയുമെത്താം. എന്നാല്‍, നിഫ്റ്റിക്ക് 16,200-ന് മുകളില്‍ നിലനില്‍ക്കാനായാല്‍ അത് ഷോര്‍ട്ട് കവറിംഗിന് വഴി തെളിച്ചേക്കാം. അങ്ങനെയെങ്കില്‍ ആദ്യം 16,400 വരെയും തുടര്‍ന്ന് 16,700 നിലവാരത്തിലേക്കുമെത്താം.

ശക്തമായ പിന്തുണ

നേരത്തെ ശക്തമായ പിന്തുണ നല്‍കിയ 200-ഡിഎംഎ ആയിരുന്ന 16,800- 16,894 നിലവാരം ഇനി ശക്തമായ റെസിസ്റ്റന്‍സായി വര്‍ത്തിക്കാം. നിലവില്‍ ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐ 30 നിലവാരത്തിലാണ്. ഇത് ഓവര്‍ സോള്‍ഡ് മേഖലയുടെ സമീപമാണെന്നും ഓര്‍ക്കണണം. അതുപോലെ വിക്സ് (VIX) നിരക്കുകള്‍, അതിന്റെ റിവേഴ്സല്‍ മേഖലയായ 36-40 നിലവാരത്തിലേക്ക് എത്തുന്നതും ശ്രദ്ധിക്കണം. വിക്സ് 40-ലേക്ക് അടുക്കുന്നത് നിലവിലത്തെ സാഹചര്യത്തില്‍ വിപണി അടിത്തട്ടിലെക്കെത്തുന്നതിന്റെ സൂചനയായും കണക്കാക്കാം.

1) ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്-

1) ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്-

ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ലാര്‍ജ് കാപ് ഓഹരിയായ ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍വകാല റെക്കോഡ് നിലവാരമായ 512 രേഖപ്പെടുത്തിയത്. തുടര്‍ന്ന് 354 നിലവാരത്തിലേക്ക് തിരുത്തല്‍ നേരിട്ടു. ഇത് ഫിബനോസി 50% റീട്രേസ്‌മെന്റ് നിലവാരം കൂടിയാണ്. 385-ന് മുകളില്‍ നില്‍ക്കുകയും കഴിഞ്ഞ 3 ആഴ്ചയായി 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ഓഹരിയുടെ തിരുത്തല്‍ കഴിഞ്ഞതിന്റെ സൂചനയാണ്. ഇന്നലെ 405.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 512 രൂപ ലക്ഷ്യമാക്കി വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 370-ല്‍ ക്രമീകരിക്കണമെന്നും ജിഇപിഎല്‍ കാപ്പിറ്റല്‍ സൂചിപ്പിച്ചു. അടുത്ത 2-3 ആഴ്ചയ്ക്കകം 26 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2) യുണൈറ്റഡ് സ്പിരിറ്റ്‌സ്

2) യുണൈറ്റഡ് സ്പിരിറ്റ്‌സ്

രാജ്യത്തെ ഏറ്റവും വലിയ മദ്യ നിര്‍മാണ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ (BSE: 509930; NSE: SUPREMEIND) ഓഹരികള്‍ കഴിഞ്ഞ ദിവസം 844.55 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,020 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 790-ല്‍ ക്രമീകരിക്കണം. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 21 ശതമാനം വരെ നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപ്പിറ്റല്‍ സൂചിപ്പിച്ചു. ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' ദൃശ്യമാണ്. കൂടാതെ, 800-ല്‍ ശക്തമായ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. ഇവിടെ ഡബിള്‍ ബോട്ടം പാറ്റേണും രൂപപ്പെട്ടിരുന്നു.

3) സുപ്രീം ഇന്‍ഡസ്ട്രീസ്

3) സുപ്രീം ഇന്‍ഡസ്ട്രീസ്

പ്ലാസ്റ്റിക്‌സ് വിഭാഗത്തിലെ പ്രമുഖ കമ്പനിയായ സുപ്രീം ഇന്‍ഡസ്ട്രീസ് (BSE: 532432; NSE: MCDOWELL-N) ഓഹരികള്‍ 2,040.15 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 2,465 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1,870 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയ്ക്കകം 21 ശതമാനം നേട്ടം ലഭിക്കാമെന്നും ജിഇപിഎല്‍ കാപ്പിറ്റലിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 2021 ഏപ്രില്‍ മുതല്‍ ഓഹരി 1,870- 1,900 നിലവാരത്തില്‍ സപ്പോര്‍ട്ട് നേടുന്നുണ്ട്. ഇതിനോടൊപ്പം 'ട്രിപ്പിള്‍ ബോട്ടം' പാറ്റേണും രൂപപ്പെട്ടിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപ്പിറ്റലിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X