ആഗോള ഘടകങ്ങള്‍ അനുകൂലമായപ്പോള്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വിപണികളിലും മുന്നേറ്റം കാണാന്‍ സാധിച്ചു. നിഫ്റ്റിയില്‍ നേരത്തെയുണ്ടായ റാലിയുടെ 50% റീട്രേസ്മെന്റ് നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ചാണ് സൂചിക മുന്നേറിയത്. എങ്കിലും 100, 200- ഡിഎംഎ നിലവാരങ്ങള്‍ മുന്നിലുള്ളതിനാല്‍ 17,200- 17,300 മേഖലകളില്‍ പ്രതിരോധം നേരിടാം.
അതേസമയം 17,300 നിലവാരം ഭേദിച്ചാല്‍ ഷോര്‍ട്ട് കവറിങ്ങ് സംഭവിക്കുകയും നിഫ്റ്റി 17,450-ലേക്ക് ഉയരാനും സാധ്യതയുണ്ട്. എന്നാല്‍ ഉയര്‍ന്ന നിലവാരത്തില്‍ സൂചികയ്ക്ക് പിടിച്ചു നില്ക്കാനായില്ലെങ്കില് 17,100- 17,000 നിലവാരങ്ങളിലേക്ക് വീഴാം. ഇതൊരു ഡിമാന്‍ഡ് സോണ്‍ ആയതിനാല്‍ തിരിച്ചു വരവിനുള്ള ശ്രമം വീണ്ടുമാരംഭിക്കാം. ഇതിനു താഴെ 16,800-ല്‍ വളരെ നിര്‍ണായകമായ സപ്പോര്‍ട്ട് മേഖലയാണ്.
പ്രകാശ് പൈപ്സ്
കഴിഞ്ഞ ദിവസം 194.75 രൂപയിലാണ് പ്രകാശ് പൈപ്സിന്റെ ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 220 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 13 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 180 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഓഹരിയുടെ ചാര്‍ട്ടില്‍ അസെന്‍ഡിങ് ട്രയാംഗിള്‍ ഫോര്‍മേഷനില്‍ നിന്നും ബ്രേക്കൗട്ട് സംഭവിക്കുകയും വോളിയം വര്‍ധിക്കുന്നതും സ്പഷ്ടമാണ്. ഇതിനോടൊപ്പം 20- ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് കുതിക്കുന്ന ഓഹരി സമീപകാല ഉയര്‍ന്ന നിലവാരം ഭേദിച്ചതും ശുഭസൂചനയാണ്.
ഇഐഡി പാരി
ചൊവ്വാഴ്ച 543 രൂപയിലാണ് ഇഐഡി പാരിയുടെ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 625 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 15 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 505 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
ഓഹരിയുടെ ചാര്‍ട്ടില്‍ ഏറെ നാളുകളായി 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ പ്രകടമാണ്. ഇതിനോടൊപ്പം കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഉയര്‍ന്ന നിലവാരം മികച്ച വോളിയത്തോടെ ഭേദിച്ചതും മുന്നേറ്റത്തിനുള്ള സൂചന നല്കുന്നു. പ്രധാനപ്പെട്ട മൂവിങ് ആവറേജുകള്‍ക്കു മുകളിലാണ് ഓഹരി ഇപ്പോള്‍ നില്‍ക്കുന്നത് എന്നതും അനുകൂല ഘടകമാണ്.
സുവെന്‍ ഫാര്‍മ
കഴിഞ്ഞ ദിവസം 601 രൂപയിലാണ് സുവെന്‍ ഫാര്‍മയുടെ ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 675 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 12 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 560 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
പുള്‍ബാക്ക് റാലിക്കു ശേഷം താഴേക്കിറങ്ങിയ ഓഹരി പ്രധാന സപ്പോര്‍ട്ട് മേഖലയില്‍ നിന്നും പിന്തുണയാര്‍ജിച്ചാണ് വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തിയത്. ടെക്നിക്കല്‍ സൂചകങ്ങളായ എംഎസിഡി സെന്റര്‍ ലൈനിന് മുകളില്‍ തുടരുന്നതും ആര്‍എസ്ഐയില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമായതും ശുഭസൂചനയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications