കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ 2.5 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിക്കൊണ്ടാണ് പ്രധാന സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. അടിസ്ഥാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന വരുത്തിയിട്ടും പിടിച്ചു നിന്ന സൂചികകള്‍ ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനം മൂലമാണ് നിര്‍ണായക സപ്പോര്‍ട്ട് മേഖല തകര്‍ത്തു കൊണ്ട് താഴേക്ക് വീണത്. ഇത് വിപണിയിലെ സാഹചര്യത്തെ ദുര്‍ബലമാക്കുന്നു. എങ്കിലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ വിപണിയില്‍ പ്രകടമാണ്.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
നിഫ്റ്റി സൂചികയുടെ നിര്‍ണായകമായ 16,400- 16,250 സപ്പോര്‍ട്ട് മേഖലകള്‍ വെള്ളിയാഴ്ച ഒറ്റദിവസത്തില്‍ തന്നെ തകര്‍ത്തതോടെ ദിവസ, ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബെയറിഷ് പാറ്റേണ്‍ രൂപപ്പെട്ടു. വിപണിയിലെ പൊതുസാഹചര്യവും ദുര്‍ബലാവസ്ഥയിലേക്ക് വഴുതിമാറി. ഇനി തൊട്ടടുത്തുള്ള സപ്പോര്‍ട്ട് മേഖല 16,000- 15,900 നിലവാരങ്ങളിലാണ്. ഇതും തകര്‍ക്കപ്പെട്ടാല്‍ മേയ് മാസത്തിലെ താഴ്ന്ന നിലവാരങ്ങളിലേക്ക് സൂചിക നീങ്ങും. നിഫ്റ്റി സൂചിക 15,900 നിലവാരത്തിന് മുകളില്‍ നില്ക്കുന്നിടത്തോളം വീണ്ടും 16,800 വരെ മുന്നേറാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. അതേസമയം ഈയാഴ്ചയിലെ വ്യാപാരത്തിന് പരിഗണിക്കാവുന്ന 2 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
ബിപിസിഎല്‍ (BUY)
പൊതുമേഖല ഇന്ധന ശുദ്ധീകരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്പറേഷന് അഥവാ ബിപിസിഎല്ലിന്റെ ഓഹരികള്‍ കഴിഞ്ഞയാഴ്ച 331 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലാവരത്തില്‍ നിന്നും 350 ലക്ഷ്യമാക്കി ബിപിസിഎല്‍ (BSE: 500547, NSE: BPCL) ഓഹരികള്‍ വാങ്ങാമെന്ന് കുനാല്‍ ബോത്ര നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 317 രൂപയില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഓഹരിയില്‍ ശക്തമായ തിരിച്ചു വരവിനുള്ള സൂചന പ്രകടമാക്കിയിരുന്നു. വില വര്‍ധിച്ചതിനൊപ്പം ഇടപാടുകളുടെ എണ്ണം കൂടിയതും ബ്രേക്കൗട്ടിനുള്ള സാധൂകരണം നല്കുന്നു.
എച്ച്ഡിഎഫ്സി (SELL)
പ്രമുഖ ഭവന വായ്പാ സേവനദാതാവായ എച്ച്ഡിഎഫ്സിയുടെ ഓഹരികള്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച 2,180 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 2,125 രൂപ ലക്ഷ്യമാക്കി സെല്‍ ചെയ്യാമെന്ന് കുനാല്‍ ബോത്ര നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,225 രൂപയില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെളളിയാഴ്ച എച്ച്ഡിഎഫ്സി (BSE: 500010, NSE: HDFC) ഓഹരിയില്‍ തിരിച്ചടി ദൃശ്യമായി. ദിവസം മുഴുവന്‍ വില്പന സമ്മര്‍ദം കാണപ്പെട്ടു. വന്‍കിട നിക്ഷേപകര്‍ ഓഹരിയില്‍ വില്പന നടത്തുന്നതിന്റെ സൂചനകളും നല്‍കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കുനാല്‍ ബോത്രയുടെ അഭിമുഖത്തെ ആസ്പദമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications