ബജറ്റിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ വായ്പാനയത്തിന് പരിമിതികളുണ്ടെന്നും വളർച്ച പുനരുജ്ജീവിപ്പിക്കാൻ ഘടനാപരമായ പരിഷ്കാരങ്ങളാണാവശ്യമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഘടനാപരമായ പരിഷ്കാരങ്ങളും ഉപഭോഗ ആവശ്യവും മൊത്തത്തിലുള്ള വളർച്ചയും പുനരുജ്ജീവിപ്പിക്കുന്നതിന് കൂടുതൽ ധനപരമായ നടപടികൾ ആവശ്യമാണെന്നും ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ധനനയത്തിന് അതിന്റേതായ പരിമിതികളുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജിഡിപി
സെപ്റ്റംബർ പാദത്തിൽ വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന. നിലവിൽ ജിഡിപിയുടെ മുൻകൂർ എസ്റ്റിമേറ്റ് 48 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 7.5 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്ന ഘട്ടത്തിലാണ് നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ടേമിലെ ബജറ്റ് അടുത്ത ശനിയാഴ്ച അവതരിപ്പിക്കുന്നത്.
രണ്ടാം ടേം
മോദി സർക്കാരിന്റെ രണ്ടാം ടേം മുതൽ തുടർച്ചയായി ജിഡിപിയിൽ ഇടിവ് നേരിടുന്നുണ്ട്. ഇതിനെ തുടർന്ന് 2019 ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള തുടർച്ചയായ നാല് നിരക്ക് കുറയ്ക്കലുകളിൽ വായ്പാ പലിശനിരക്ക് 135 ബിപിഎസ് കുറഞ്ഞ് ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.15 ശതമാനമായി റിസർവ് ബാങ്ക് കുറച്ചിരുന്നു.
പരിഷ്കാരങ്ങൾ ആവശ്യമുള്ള മേഖലകൾ
കഴിഞ്ഞ ഓഗസ്റ്റിൽ ചരിത്രപരമായി സർക്കാർ കോർപ്പറേറ്റ് നികുതി 25 ശതമാനമായി കുറച്ചെങ്കിലും സമ്പദ്‌വ്യവസ്ഥയെ കാര്യമായി പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ല. ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യമുള്ള ചില മുൻഗണനാ മേഖലകളും ദാസ് വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, ടൂറിസം, ഇ-കൊമേഴ്‌സ്, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ആഗോള മൂല്യ ശൃംഖലയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെല്ലുവിളി
നിലവിലെ സാമ്പത്തിക സ്ഥിതി ശരിയായി വിലയിരുത്തി ആവശ്യമായ ധനനയം രൂപപ്പെടുത്തുന്നത് ഇപ്പോൾ ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം സമ്മതിച്ചു. ഫെബ്രുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജിഡിപി പ്രവചനം 290 ബിപിഎസ് കുറഞ്ഞ് 5 ശതമാനമായി കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമായി. നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തലാണ് സെൻട്രൽ ബാങ്കുകളുടെ പ്രധാന വെല്ലുവിളികളിൽ ഒന്നെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
