മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ചെറുകിട ബിസിനസ് ചെയ്യുക ഇപ്പോള്‍ എളുപ്പമെന്ന് പുതിയ സര്‍വേ. ഇന്ത്യാ ടുഡേയുടെ 'മൂഡ് ഓഫ് ദി നേഷന്‍' അഭിപ്രായ വോട്ടെടുപ്പില്‍ 49 ശതമാനം ആളുകള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ബിസിനസ് ചെയ്യുക എളുപ്പമാണെന്ന് വ്യക്തമാക്കി. ഇതേസമയം, 39 ശതമാനം ആളുകള്‍ക്ക് ഈ വിഷയത്തില്‍ എതിരഭിപ്രായമുണ്ട്.
2020 ജനുവരി മാസം നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 12,141 ആളുകളാണ് പങ്കെടുത്തത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നടന്ന ഇതേ സര്‍വേയില്‍ 54 ശതമാനം ആളുകള്‍ എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ ബിസിനസ് നടപടികള്‍ എളുപ്പാണെന്ന് അറിയിച്ചിരുന്നു. അന്ന് 34 ശതമാനം പേര് ഇന്ത്യയിലെ ബിസിനസ് സാഹചര്യങ്ങളോട് അതൃപ്തിയും രേഖപ്പെടുത്തി. എന്തായാലും ഇന്ത്യയെ ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി മാറ്റുകയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന അജണ്ടകളിലൊന്ന്.
നേരത്തെ, ലോക ബാങ്ക് പുറത്തിറക്കിയ ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 14 നില മെച്ചപ്പെടുത്തി ഇന്ത്യ 63 ആം സ്ഥാനം കൈയടക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ സമ്പദ്ഘടന ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് കേന്ദ്രം കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചത്. വിപണിയില്‍ ഡിമാന്‍ഡും വിതരണവും കൂട്ടുന്നതിനും ഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഇതിനോടകം നിരവധി നയങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നതിനുള്ള സമയം ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒപ്പം ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി പുതിയ ഏകജാലക നിക്ഷേപ ക്ലിയറന്‍സ് സെല്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തിരുമാനിച്ചു.
'മൂഡ് ഓഫ് ദി നേഷന്‍' സര്‍വേയിലെ മറ്റൊരു അഭിപ്രായ വോട്ടെടുപ്പില്‍ മോദി സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തോടും ജനം പ്രതികരിച്ചിട്ടുണ്ട്. അഭിപ്രായ വോട്ടെടുപ്പില്‍ 44 ശതമാനം ആളുകള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തെ അനുകൂലിച്ചു.
ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍), എയര്‍ ഇന്ത്യ, ഷിപ്പിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിയെന്നാണ് ഇവരുടെ പക്ഷം.
ഇതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ പ്രതികൂലിക്കുന്നവരും കുറവല്ല. 39 ശതമാനം പേര് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. 17 ശതമാനം ആളുകള്‍ക്ക് സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തെ കുറിച്ചോ അതിന്റെ ഗുണദോഷ വശങ്ങളെ കുറിച്ചോ അറിയില്ലെന്നും 'മൂഡ് ഓഫ് ദി നേഷന്‍' സര്‍വേ കണ്ടെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
