2020 ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 5.3 ശതമാനമായി കുറച്ചതായി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു. 2020 ൽ ഇന്ത്യയുടെ ജിഡിപി വളർച്ച 5.4 ശതമാനം വരുമെന്ന് മൂഡീസ് ഫെബ്രുവരിയിൽ പ്രവചിച്ചിരുന്നു നേരത്തെ പ്രവചിച്ച 6.6 ശതമാനത്തിൽ നിന്ന് കുറച്ചായിരുന്നു ഫെബ്രുവരിയിലെ പ്രവചനം. എന്നാൽ ഇപ്പോൾ വീണ്ടും 5.3 ശതമാനമായി വളർച്ച പ്രവചനം കുറച്ചു.
കൊറോണ വൈറസ് കൂടുതൽ വേഗത്തിൽ വ്യാപകമായതോടെ കാര്യമായ സാമ്പത്തിക ഇടിവുണ്ടായതായി റേറ്റിംഗ് ഏജൻസി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു. ദുരിതബാധിത രാജ്യങ്ങളിലെ ആഭ്യന്തര ഉപഭോഗ ആവശ്യം കുറയുന്നത് ഉത്പന്നങ്ങളുടെ വിതരണത്തിനും ചരക്കുകളുടെയും സേവനങ്ങളുടെയും അതിർത്തി കടന്നുള്ള വ്യാപാരത്തെ തടസ്സപ്പെടുത്തുന്നു. തടസ്സങ്ങൾ നീണ്ടുനിൽക്കുന്നിടത്തോളം ആഗോള മാന്ദ്യത്തിന്റെ അപകടസാധ്യത വർദ്ധിക്കുമെന്നും മൂഡീസ് വ്യക്തമാക്കി.2021 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.8 ശതമാനം ആയിരിക്കുമെന്നാണ് മൂഡിസ് പ്രവചനം.

എണ്ണവിലയുടെ ആഘാതം വളർച്ചയ്ക്കും ധനപരമായ സമ്മർദ്ദങ്ങൾക്കും കാരണമാകുമെന്ന് മൂഡീസ് വ്യക്തമാക്കി. എണ്ണവില കുറയുന്നത് എണ്ണ കയറ്റുമതിക്കാരുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. അതേസമയം ഇറക്കുമതിക്കാർക്ക് വ്യാപാര ആഘാതം കുറയ്ക്കും. ഇന്ത്യയുടെ വളർച്ചാ പ്രവചനവും 2020-21 ലെ ധനക്കമ്മി ലക്ഷ്യവും കൈവരിക്കുക എന്നത് വെല്ലുവിളിയാകുമെന്ന് ബജറ്റ് അവതരണത്തിന് ശേഷം മൂഡീസ് അനലിസ്റ്റ് വ്യക്തമാക്കിയിരുന്നു. 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 3.5 ശതമാനം ധനക്കമ്മിയാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. നൊമിനൽ ജിഡിപി 10 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ നൊമിനൽ ജിഡിപിയിൽ 12 ശതമാനം വളർച്ചയാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ബജറ്റ് പ്രഖ്യാപനങ്ങൾ ഇന്ത്യയെക്കുറിച്ചുള്ള റേറ്റിംഗ് ഏജൻസിയുടെ നിലപാടിൽ മാറ്റം വരുത്തിയിരുന്നില്ല.
ഗാർഹിക ഉപഭോഗം ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവ്വീസ് 2019-20 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ചാ പ്രവചനം ഡിസംബറിൽ 5.8 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായും കുറച്ചിരുന്നു. ഗ്രാമീണ കുടുംബങ്ങളിലെ സാമ്പത്തിക സമ്മർദ്ദവും മന്ദഗതിയിലുള്ള തൊഴിലവസരങ്ങളുമാണ് മാന്ദ്യത്തിന് പ്രധാന കാരണമെന്നാണ് അന്ന് മൂഡീസ് ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ധനക്കമ്മി പ്രവചനങ്ങൾ നേടിയെടുക്കൽ വെല്ലുവിളി നിറഞ്ഞതെന്ന് മൂഡീസ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
