കോവിഡ്-19 പശ്ചാത്തലത്തിൽ ടേം ലോണുകൾ തിരിച്ചടയ്ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകണമെന്ന് റിസർവ് ബാങ്ക് (ആർബിഐ) ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇത് പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പയുടെ ഇഎംഐകൾക്ക് മൊറട്ടോറിയം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭവന വായ്‌പകൾ, വാഹന വായ്‌പകൾ, എംഎസ്‌എംഇ വായ്‌പകൾ തുടങ്ങി എല്ലാ ടേം ലോണുകൾക്കും മാർച്ച് 1 മുതൽ മെയ് 31 വരെ മൂന്ന് മാസത്തേക്ക് മൊറട്ടോറിയം ലഭിക്കുന്നതാണ്.
വായ്പാ ഇഎംഐകളുമായി ബന്ധപ്പെട്ടുള്ള എസ്‌ബിഐയുടെ മൊറട്ടോറിയത്തിന്റെ വിശദാംശങ്ങൾ നോക്കാം;
മൊറട്ടോറിയം ആവശ്യമില്ലാത്തവർ: മൊറട്ടോറിയം ആവശ്യമില്ലാത്തവർ പ്രത്യേകിച്ച് നടപടികളൊന്നും എടുക്കേണ്ടതില്ല. സാധാരണ പോലെ ഇഎംഐ ഇടപാടുകൾ നടന്നു കൊള്ളും.
മൊറട്ടോറിയം ആവശ്യമുള്ളവർ: വായ്പ തിരിച്ചടവിന് സാവകാശം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മോറട്ടോറിയം ആവശ്യമുള്ളവർ മാത്രം ഇമെയിൽ വഴി മൊറട്ടോറിയം ലഭിക്കാൻ അപേക്ഷിച്ചാല്‍ മതിയാകും. അതായത് ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം (ഇസിഎസ്.) ഉപയോഗിച്ച് മാസംതോറും നിശ്ചിത തീയതിയിൽ അക്കൗണ്ടിൽനിന്ന് നേരിട്ട് ഇഎംഐ അടയ്ക്കുന്നവർക്ക് ആനുകൂല്യം വേണമെങ്കിൽ ഇക്കാര്യം ബാങ്ക് ശാഖകളെ അറിയിക്കണം. ഇതിനായി https://bit.ly/2UUEorp എന്ന ലിങ്കിൽ കയറി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. https://bit.ly/3bJc4yK എന്ന ലിങ്കിൽ പോയാൽ നിങ്ങൾ അപേക്ഷ നൽകേണ്ട അതത് എസ്‌ബിഐ ശാഖയുടെ ഇമെയിൽ ഐഡി ലഭിക്കും. നിർദ്ദിഷ്ട ഇമെയിൽ ഐഡിയിലേക്ക് ഒരു ഇമെയിൽ വഴി ഒരു അപേക്ഷ സമർപ്പിക്കുക.

മൊറട്ടോറിയം സ്വീകരിച്ചാൽ എന്ത് സംഭവിക്കും?
മൊറട്ടോറിയം കാലയളവിലും ടേം ലോണിന്റെ കുടിശ്ശികയുള്ള ഭാഗത്തിന് പലിശ തുടർന്നും ഉണ്ടാവും. കോവിഡ് ദുരിതാശ്വാസമായി പ്രഖ്യാപിച്ച മോറട്ടോറിയം സ്വീകരിക്കുന്നവർ പിന്നീട് കൂടുതൽ തുക പലിശയായി അടയ്‌ക്കേണ്ടിവരും. അതായത് തിരിച്ചടവ് തവണ നീളുന്നതിനൊപ്പം ഇപ്പോൾ മാറ്റി വയ്ക്കുന്ന പലിശ തുക കൂടി പിന്നീട് അടയ്ക്കണം. തിരിച്ചടവ് കാലാവധി നീട്ടുന്നതുവഴി ഉണ്ടായേക്കാവുന്ന ആഘാതം ചുവടെ വിശദീകരിച്ചിരിക്കുന്നു;
വാഹന വായ്പ: 6 ലക്ഷത്തിന്റെ വാഹനവായ്‌പയ്‌ക്ക് 54 തവണ തിരിച്ചടവ് ബാക്കിയുണ്ടെങ്കിൽ 19000 രൂപ അധികമായി പലിശയിനത്തിൽ നൽകേണ്ടിവരും. (അധിക 1.5 ഇഎംഐകൾക്ക് തുല്യമാണ്).
ഭവന വായ്‌പ: 30 ലക്ഷത്തിന്റെ ഭവന വായ്‌പയ്‌ക്ക് 15 വർഷം തിരിച്ചടവ് കാലാവധി ബാക്കിയുണ്ടെങ്കിൽ 2.34 ലക്ഷം രൂപ അധികം അടയ്‌ക്കേണ്ടിവരും (8 ഇഎംഐകൾക്ക് തുല്യമാണ്, 2.34 ലക്ഷം).
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications