വീട്, കാർ, വ്യക്തിഗത വായ്പ എന്നിവയുൾപ്പെടെയുള്ള എല്ലാ വായ്പകളുടെയും തവണകൾക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കാൻ റിസർവ് ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകി. ഇതോടെ പ്രമുഖ ബാങ്കുകളും ഹൌസിംഗ് ഫിനാൻസ് കമ്പനികളും (എച്ച്എഫ്സി) മൊറട്ടോറിയം എല്ലാ ഉപഭോക്താക്കൾക്കും നൽകാൻ ഒരുങ്ങുകയാണ്. ഇക്കാര്യം ഇന്ന് മുതൽ ബാങ്കുകൾ മെയിലുകളിലൂടെയും സന്ദേശങ്ങളിലൂടെയും ഉപഭോക്താക്കളെ അറിയിക്കും.
മൊറട്ടോറിയം
വായ്പയുടെ തുകയും കാലാവധിയും പരിഗണിക്കാതെ എല്ലാ ഉപഭോക്താക്കൾക്കും മൊറട്ടോറിയം ഓപ്ഷൻ നൽകാൻ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക് എന്നിവ തീരുമാനിച്ചതായി ബാങ്കിംഗ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ഓരോ ഉപഭോക്താവും ലോൺ അക്കൌണ്ട് നമ്പറിൽ പ്രവേശിച്ചുകഴിഞ്ഞാൽ, അയാൾ മൊറട്ടോറിയം തിരഞ്ഞെടുക്കുകയാണെങ്കിൽ, എത്ര മാസത്തേക്ക് ലോൺ കാലാവധി വർദ്ധിക്കും, കാലാവധി അതേപടി നിലനിർത്താൻ അദ്ദേഹം ഇഎംഐ (മൊറട്ടോറിയം കാലയളവിനു ശേഷം) എത്രത്തോളം വർദ്ധിപ്പിക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് ഒരു ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇഎംഐ നൽകി തുടരാം
ഉപഭോക്താക്കൾക്ക് സന്ദേശം ലഭിച്ചുകഴിഞ്ഞാൽ, അവർക്ക് മൊറട്ടോറിയം തിരഞ്ഞെടുക്കാം. ഇതോടെ മൂന്ന് മാസത്തേക്ക് ഇഎംഐ ഗഡു നൽകേണ്ടതില്ല. എച്ച്ഡിഎഫ്സി ലിമിറ്റഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിവരം, എച്ച്ഡിഎഫ്സി ഇമെയിൽ, എസ്എംഎസ് എന്നിവ വഴി ഉപഭോക്താക്കളെ വിവരം അറിയിക്കും എന്നാണ്. ബാങ്കിന്റെ വെബ്‌സൈറ്റിലെ ഒരു ലിങ്ക് വഴി മൊറട്ടോറിയം തിരഞ്ഞെടുക്കാൻ സാധിക്കും. ഉപഭോക്താവിന് ഇഎംഐകളുമായി തുടരാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
മൊറട്ടോറിയം എന്നാൽ വായ്പ എഴുതി തള്ളൽ അല്ല
മൊറട്ടോറിയം എന്നാൽ വായ്പ മൂന്ന് മാസത്തെ കാലയളവിൽ എഴുതി തള്ളുമെന്നല്ല. കൂടാതെ മൊറട്ടോറിയം കാലയളവിൽ വായ്പയുടെ കുടിശ്ശികയുള്ള ഭാഗത്തിന് പലിശ തുടർന്നും ലഭിക്കുമെന്ന് റിസർവ് ബാങ്ക് (ആർബിഐ) പറഞ്ഞതിനാൽ, ഇത് വർദ്ധിച്ചേക്കാം. വായ്പയുടെ കാലാവധിയിലെ വർദ്ധനവ് അല്ലെങ്കിൽ ഇഎംഐകളുടെ വർദ്ധനവ് എന്നിവ കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കളുടെ ഭാരം ഗണ്യമായി വർദ്ധിക്കുന്നു.
ഭാരം എത്രത്തോളം വർദ്ധിക്കും?
നിങ്ങൾക്ക് 8.5 ശതമാനം നിരക്കിൽ 50 ലക്ഷം രൂപ വായ്പ കുടിശ്ശികയുണ്ടെന്നും വായ്പയുടെ കാലാവധി 19 വർഷമാണെന്നും കരുതുക. നിങ്ങൾ മൊറട്ടോറിയം തിരഞ്ഞെടുക്കുകയാണെങ്കിൽ, മൊറട്ടോറിയം കാലയളവിന്റെ (മൂന്ന് മാസം) പലിശ തുക നിങ്ങളുടെ പ്രധാന കുടിശ്ശികയിലേക്ക് ചേർക്കുന്നു. ഈ സാഹചര്യത്തിൽ ഇത് ഏകദേശം 1.05 ലക്ഷം രൂപയായിരിക്കും. ഇപ്പോൾ, നിങ്ങളുടെ ഇഎംഐ പുനരാരംഭിക്കുമ്പോൾ മൂന്ന് മാസത്തിന് ശേഷം, അത് 51.05 ലക്ഷം രൂപയുടെ വായ്പാ തുകയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇഎംഐ മുമ്പത്തെപ്പോലെ തന്നെ സൂക്ഷിക്കുകയാണെങ്കിൽ, നിങ്ങളുടെ വായ്പയുടെ കാലാവധി 228 ൽ നിന്ന് 240 മാസമായി ഉയരും. അതായത് അധികമായി 12 ഇഎംഐകൾ. നിങ്ങളുടെ കാലാവധി 228 മാസമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ. നിങ്ങളുടെ ഇഎംഐ 44,272 രൂപയിൽ നിന്ന് 45,202 രൂപയായി ഉയർത്തേണ്ടതാണ്. 228 മാസത്തേക്ക് 930 രൂപയുടെ വർദ്ധനവാണുണ്ടാകുന്നത്.
അത്യാവശ്യക്കാർ മാത്രം
മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് വഴി നിങ്ങൾക്ക് പിന്നീട് കൂടുതൽ പണം ബാങ്കുകളിലേയ്ക്ക് അടയ്ക്കേണ്ടി വരും. അതിനാൽ വായ്പാ തിരിച്ചടവ് തുക കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുള്ളവർ മാത്രം മൊറട്ടോറിയം തിരഞ്ഞെടുക്കുക. ശേഷിക്കുന്ന കാലാവധിയും പ്രധാന കുടിശ്ശികയും കുറവാണെങ്കിൽ, ഭാരം വളരെ വലുതല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ കുടിശ്ശിക 40 മാസത്തേക്ക് 15.37 ലക്ഷം രൂപയായി നിൽക്കുകയാണെങ്കിൽ, ഉപഭോക്താവ് മൊറട്ടോറിയം തിരഞ്ഞെടുക്കുകയാണെങ്കിൽ, വായ്പയുടെ കാലാവധി 40 മുതൽ 41 മാസം വരെ കാണും. ഇഎംഐ അതേപടി നിലനിൽക്കും.
പ്രത്യേക നേട്ടങ്ങളില്ല
റിസർവ് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചപ്പോൾ ഇത് ഒരു ഇളവാണെന്ന് പലരും കരുതിയിരുന്നെങ്കിലും അത് അങ്ങനെയല്ലെന്ന് ബാങ്കുകൾ തന്നെ പറയുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താവിന്റെ വായ്പാ തിരിച്ചടവ് ഭാരം വർദ്ധിപ്പിക്കും. കാരണം മൊറട്ടോറിയം കൊണ്ട് വായ്പ എടുത്തവർക്ക് മൂന്ന് മാസം പണം തിരിച്ചടയ്ക്കേണ്ടെങ്കിലും പ്രത്യേക നേട്ടങ്ങളൊന്നും ലഭിക്കില്ല. പിന്നീട് കൂടുതൽ പണം ബാങ്കുകളിൽ അടയ്ക്കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
