അഞ്ച് ലക്ഷത്തിലധികം ബിസിനസുകളുടെ ജിഎസ്ടി രജിസ്ട്രേഷൻ നഷ്‌ടപ്പെടാൻ സാധ്യത, റിട്ടേൺ സമർപ്പിക്കാത്തവർക്ക് മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവംബറിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേൺ സമർപ്പിക്കാതിരുന്ന 25,000 ത്തോളം ബിസിനസുകൾക്ക് നികുതി അധികൃതരിൽ നിന്ന് മെസേജുകളും ഇമെയിലുകളും ലഭിക്കും. തിങ്കളാഴ്ചയ്ക്കകം നിബന്ധനകൾ പാലിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. കൂടാതെ, കഴിഞ്ഞ ആറ് മാസമായി ജിഎസ്ടി റിട്ടേൺ സമർപ്പിക്കാതിരുന്ന ഏകദേശം 5,43,000 ബിസിനസുകളുടെ ജിഎസ്ടി രജിസ്ട്രേഷൻ നഷ്‌ടപ്പെടുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

റിട്ടേൺ സമർപ്പിക്കാത്തവർ
 

റിട്ടേൺ സമർപ്പിക്കാത്തവർ

മാസാവസാനത്തോടെ നവംബറിൽ റിട്ടേൺ സമർപ്പിക്കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നികുതിദായകർ നവംബർ 20 മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ഒക്ടോബറിൽ നടത്തിയ ഇടപാടുകളുടെ റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ മാസത്തെ റിട്ടേൺ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കി നവംബറിലെ വീഴ്ച വരുത്തിയവരെ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.

ജിഎസ്ടി വിഹിതം; കേരളത്തിന് ലഭിക്കേണ്ടത് 5700 കോടി രൂപ, മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതും

സന്ദേശങ്ങൾ അയച്ചു

സന്ദേശങ്ങൾ അയച്ചു

ഇതുവരെ റിട്ടേൺ സമർപ്പിച്ചിട്ടില്ലാത്ത ഇത്തരം എല്ലാ നികുതിദായകർക്കും സന്ദേശങ്ങളും ഇമെയിലുകളും അയയ്ക്കും. നികുതി റിട്ടേൺ നടപടികൾ നടപ്പിലാക്കുന്ന കമ്പനിയായ ജിഎസ്ടിഎൻ ഒരു ദിവസം ഒരു ലക്ഷം മെസേജുകളും ഇ-മെയിൽ സന്ദേശങ്ങളും നികുതിദായകർക്ക്, പ്രത്യേകിച്ച് റിട്ടേൺ സമർപ്പിക്കാൻ വീഴ്ച വരുത്തിയവർക്ക് അയച്ചിട്ടുണ്ട്.

സമ്മാനങ്ങൾക്ക് ആദായനികുതി; ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തിന് നികുതി ഇല്ല

ജിഎസ്ടി വരുമാനം

ജിഎസ്ടി വരുമാനം

മെച്ചപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങളും റിട്ടേൺ സമർപ്പിക്കൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക നടപടികളും ഒക്ടോബറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജിഎസ്ടി വരുമാനം 1.05 ട്രില്യൺ രൂപയിലേയ്ക്ക് ഉയർത്തി. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ നേടിയ വരുമാനത്തേക്കാൾ 10.25 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ദേശീയ ലോക്ക്ഡൌണിനെത്തുടർന്ന് ആദ്യ മാസങ്ങളിൽ കുത്തനെ ഇടിഞ്ഞതിന് ശേഷം ഇതാദ്യമായാണ് ജിഎസ്ടി രസീതുകൾ ഒരു ട്രില്യൺ രൂപ കടന്ന് ഇരട്ട അക്ക വളർച്ചാ നിരക്ക് റിപ്പോർട്ട് ചെയ്യുന്നത്.

നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ് സംബന്ധിച്ച നയത്തിന്റെ സൂചനയായി ജിഎസ്ടി അധികൃതർ ഈ മാസം വ്യാജ ഇൻവോയ്സുകൾക്കെതിരെ രാജ്യവ്യാപകമായി അടിച്ചമർത്തൽ ആരംഭിച്ചിട്ടുണ്ട്. ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറൽ (ഡിജിജിഐ) ഫീൽഡ് ഓഫീസർമാർ ഇതുവരെ നികുതി തട്ടിപ്പ് നടത്തിയ 85 പേരെ അറസ്റ്റ് ചെയ്തു. 3,119 വ്യാജ സ്ഥാപനങ്ങൾക്കെതിരെ 981 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍ ജ്വല്ലറിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്: 814 കിലോ സ്വര്‍ണം പിടിച്ചെടുത്തു

English summary

More Than Five Lakh Businesses Could Lose Their GST Registration, Govt Warns Those Who Do Not File Returns | അഞ്ച് ലക്ഷത്തിലധികം ബിസിനസുകളുടെ ജിഎസ്ടി രജിസ്ട്രേഷൻ നഷ്‌ടപ്പെടാൻ സാധ്യത, റിട്ടേൺ സമർപ്പിക്കാത്തവർക്ക് മുന്നറിയിപ്പ്

The government has warned that about 5,43,000 businesses that have not filed their GST returns in the last six months will lose their GST registration. Read in malayalam.
Story first published: Sunday, November 29, 2020, 13:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X