രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. മെയ് 31 ന് ടാറ്റ സ്റ്റീൽ ഓഹരികൾക്ക് എൻഎസ്ഇയിൽ രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ ഓഹരിയുടെ മുന്നോട്ടുള്ള പോക്കിൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ വ്യത്യസ്ത നിലപാടുകളാണ് പുലർത്തുന്നത്. അവ എന്താണെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് നോക്കാം.
നേട്ടം 2 ശതമാനം
എൻഎസ്ഇയിൽ 2 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 167.45 രൂപ എന്നതാണ് ടാറ്റാ സ്റ്റീലിന്‍റെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏകദേശം 5 ശതമാനത്തോളം ഇടിന് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ നേരിയ മുന്നേറ്റം മാത്രമാണ കമ്പനിക്ക് ഓഹരി വിപണിയിൽ നിന്നും നേടാനായതും. 19.74 ശതമാനമാണ് 2024-ൽ ഇതുവരെയുള്ള വളർച്ച.
കഴിഞ്ഞ ഒരു വർഷത്തിനിടെ 58.05 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാൻ ടാറ്റാ സ്റ്റീൽ ഓഹരിക്ക് സാധിച്ചു. 247 ശതമാനം വളർച്ചയാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഓഹരി നേടിയത്. 177.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 105.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

വരുമാനം കുറഞ്ഞു
2023 ജനുവരി-മാർച്ച് കാലയളവിൽ ടാറ്റാ സ്റ്റീലിന്‍റെ മൊത്തം വരുമാനം 63,131.08 കോടി രൂപയിൽ നിന്ന് 58,863.22 കോടി രൂപയായി കുറഞ്ഞു. ഹെവി എൻഡ് ആസ്തികളുടെ തകരാറുമായും യുകെ ബിസിനസുമായി ബന്ധപ്പെട്ട പുനഃക്രമീകരണ ചെലവുകളുമാണ് വരുമാനം കുറയാൻ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.
ടാർഗെറ്റ് വില 145 ആക്കി മോർഗൻ സ്റ്റാൻലി
ടാറ്റ സ്റ്റീലിൻ്റെ ക്യു 4 ഫലത്തെത്തുടർന്ന് ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി സ്റ്റോക്കിൻ്റെ ടാർഗെറ്റ് വില 145 രൂപയായി പുനർ ക്രമീകരിച്ചി. ഇത് മെയ് 30 ലെ ക്ലോസിംഗ് വിലയിൽ നിന്ന് 11% ത്തിലധികം കുറവാണ് സൂചിപ്പിക്കുന്നത്. ക്യു1 എഫ്‌വൈ 25 ലെ സ്‌പ്രെഡുകളിൽ ചില മെച്ചപ്പെടുത്തലുകൾക്കായി മാനേജ്‌മെൻ്റ് മാർഗ്ഗനിർദ്ദേശം നൽകിയതായി ബ്രോക്കറേജ് ചൂട്ടിക്കാട്ടുന്നു.
ഉയർച്ച ചൂണ്ടിക്കാട്ടി ജെഫറീസ്
അതേ സമയം ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 195 രൂപയുടെ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. അതായത് 18% ഉയർച്ച. കമ്പനിയുടെ വാർഷിക വളർച്ചാ നിരക്കിൽ വരുന്ന സാമ്പത്തിക വർഷങ്ങളിൽ മുന്നേറ്റമുണ്ടാകുമെന്നാണ് ബ്രോക്കറേജ് പറയുന്നത്. എന്നിരുന്നാലും, ദുർബലമായ ഏഷ്യൻ സ്റ്റീൽ വിലയും ചൈനയിൽ നിന്നുള്ള ഇറക്കുമതിയും ഇന്ത്യൻ സ്റ്റീൽ വിലയിൽ ചില അപകടസാധ്യതകൾ ഉണ്ടാക്കുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു.
ടാറ്റ സ്റ്റീല്‍
ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ സ്റ്റീലിന് സ്വന്തം. ബ്രിട്ടണും നെതര്‍ലാന്‍ഡും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
