ഒത്താൽ 1,100 രൂപ വരെ ലാഭം, ഈ ഐസിഐസിഐ ഗ്രൂപ്പ് കമ്പനിയെ വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിൽ തകർപ്പൻ മുന്നേറ്റങ്ങൾ നടത്തി ഐസിഐസിഐ ബാങ്ക് പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് ദീർഘ കാലയളവിൽ മികച്ച നേട്ടം തന്നെ സമ്മാനിച്ചിട്ടുള്ള കമ്പനിയാണ് ഐസിഐസിഐ ബാങ്ക്. എന്നാൽ ഇതിനിടെയിൽ നിക്ഷേപകർക്ക് നേട്ടം സമ്മാനിക്കാൻ കഴിയുന്ന ഗ്രൂപ്പ് കമ്പനിയും അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ട്. നിലവിൽ വിവിധ വിപണി നിരീക്ഷകരും ബ്രോക്കറേജ് സ്ഥാപനങ്ങളും നിക്ഷേപത്തിന് പരിഗണിക്കാമെന്ന് സൂചിപ്പിച്ചിരിക്കുന്നത്‌ ഈ ഐസിഐസിഐ ഗ്രൂപ്പ് കമ്പനിയെയാണ്.

ഐസിഐസിഐ ലൊബാംർഡ്

ഐസിഐസിഐ ലൊബാംർഡ്

രാജ്യത്തെ പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നാണ് ഐസിഐസിഐ ലൊബാംർഡ്. ജനറൽ ഇൻഷുറൻസ്, റീ ഇൻഷുറൻസ്, ഇൻവെസ്റ്റ്മെൻറ് മാനേജ്മെൻറ്, ഇൻഷുറൻസ് ക്ലെയിം മാനേജ്മെൻറ് എന്നീ വിഭാഗങ്ങളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കും ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ് ലിമിറ്റഡും ഒന്നിച്ചു ചേർന്നുള്ള സംയുക്ത സംരംഭമാണ് ഐസിഐസിഐ ലൊംബാർഡ്.

Also Read: 249 രൂപയുടെ ഈ ടെക്‌സ്റ്റൈല്‍ ഓഹരിയില്‍ 44% ലാഭം നേടാം; വാങ്ങുന്നോ?Also Read: 249 രൂപയുടെ ഈ ടെക്‌സ്റ്റൈല്‍ ഓഹരിയില്‍ 44% ലാഭം നേടാം; വാങ്ങുന്നോ?

അനുകൂല ഘടകം

അനുകൂല ഘടകം

ഹെൽത്ത് ഇൻഷുറൻസ് വിഭാഗത്തിലെ ചില കടങ്ങൾ എഴുതിത്തള്ളിയതും ഭാരതി എഎക്സ്എ-യെ ഏറ്റെടുത്തതും നിലവിലെ ലാഭക്ഷമതയെ ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത സാമ്പത്തിക വർഷം മുതൽ 20 ശതമാനം വാർഷിക വളർച്ച നേടാനാകുമെന്നാണ് അനുമാനം. നിലവിലെ ഓഹരികളുടെ മൂല്യവും ആകർഷകമാണ്. കോവിഡ് മൂന്നാം തരംഗം ഉണ്ടായാലും കാര്യമായി ബാധിക്കാതിരിക്കുകയും സാമ്പത്തിക വളർച്ച വേഗത്തിലാവുകയും പ്രത്യേകിച്ചും വാഹന വിപണിയിൽ ഉണർവുണ്ടാകുകയും ചെയ്താൽ ഐസിഐസിഐ ലൊബാംർഡിൻ്റെ ഭാവിയും മികച്ചതായിരിക്കും.

Also Read: സ്‌റ്റോക്ക് സ്പ്ലിറ്റ് നല്ലതാണോ? ഡിസംബറില്‍ ഓഹരി വിഭജനം നടത്തുന്ന 4 കമ്പനികളെ അറിയാംAlso Read: സ്‌റ്റോക്ക് സ്പ്ലിറ്റ് നല്ലതാണോ? ഡിസംബറില്‍ ഓഹരി വിഭജനം നടത്തുന്ന 4 കമ്പനികളെ അറിയാം

മുന്നേറ്റമില്ലാത്ത വർഷം

മുന്നേറ്റമില്ലാത്ത വർഷം

കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഓഹരിയുടെ കുറഞ്ഞവില 1,295 രൂപയും ഉയർന്ന വില 1,675 രൂപയുമാണ്. ഈ വർഷത്തിൽ ഓഹരികളിൽ കാര്യമായ ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ല. ഒരു ശതമാനം മാത്രം വിലയിടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത്, കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നിഫ്റ്റി 50 ശതമാനത്തോളം കുതിപ്പു നടത്തിയിട്ടും ഐസിഐസിഐ ലൊബാഡിൻ്റെ ഓഹരികൾ 400 രൂപയുടെ ഇടയിലുള്ള റേഞ്ചിലാണ് വ്യാപാരം ചെയ്യപ്പെട്ടിരുന്നതെന്നതും ശ്രദ്ധേയമാണ്.

Also Read: കോവിഡിലെ അവസരം! ഈ 4 ഇന്‍ഷുറന്‍സ് ഓഹരികള്‍ 43% വരെ ലാഭം നല്‍കാം; നോക്കുന്നോ?Also Read: കോവിഡിലെ അവസരം! ഈ 4 ഇന്‍ഷുറന്‍സ് ഓഹരികള്‍ 43% വരെ ലാഭം നല്‍കാം; നോക്കുന്നോ?

എന്തുകൊണ്ട് ?

എന്തുകൊണ്ട് ?

പ്രധാനമായും ലോക്കഡോൺ മൂലമുള്ള നിയന്ത്രണങ്ങളാലും കാർഷിക ഇൻഷുറൻസ് നിർത്തിയതിനാലുമാണ് ഓഹരികളിൽ അധികം മുന്നേറ്റം ഉണ്ടാകാതിരുന്നത്. കൂടാതെ എതിരാളികൾ പ്രീമിയം വരുമാനത്തിൽ ഉള്ള വിഹിതം വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഐസിഐസിഐ ലൊബാംർഡിന് അത് കഴിയാതെ പോകുന്നതും നിക്ഷേപകരുടെ ഒരു ആശങ്കയാണ്.

Also Read: തുടര്‍ച്ചയായി ലാഭത്തിലുള്ള ഈ 2 സ്റ്റോക്കുകള്‍ വാങ്ങിക്കോളൂ; 30% നേട്ടം കിട്ടുംAlso Read: തുടര്‍ച്ചയായി ലാഭത്തിലുള്ള ഈ 2 സ്റ്റോക്കുകള്‍ വാങ്ങിക്കോളൂ; 30% നേട്ടം കിട്ടും

ഇനിയെന്ത് ?

ഇനിയെന്ത് ?

ഐസിഐസിഐ ലൊംബാർഡ്, മിക്കപ്പോഴും ഐസിഐസിഐ ഗ്രൂപ്പിൻ്റെ കീഴിലുള്ള ബാങ്കിൻ്റെയും ഇൻഷുറൻസ് കമ്പനിയുടെയും നിഴലിലായി പോകാറുണ്ട്. എന്നാൽ ഇവിടെ നിന്നും 75 ശതമാനത്തിലേറെ നേട്ടം ഐസിഐസിഐ ലൊംബാർഡിൻ്റെ (BSE : 540716, NSE : ICICIGI) ഓഹരികളിൽ നിന്നും സമീപ ഭാവിയിൽ ലഭിക്കുമെന്നാണ് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പ്രവചനം.

Also Read: വിപണി കുതിപ്പിലാണ്; എന്നാൽ ഈ 7 നിഫ്റ്റി സ്റ്റോക്കുകള്‍ ജാഗ്രതയോടെ മാത്രം വാങ്ങുകAlso Read: വിപണി കുതിപ്പിലാണ്; എന്നാൽ ഈ 7 നിഫ്റ്റി സ്റ്റോക്കുകള്‍ ജാഗ്രതയോടെ മാത്രം വാങ്ങുക

ലക്ഷ്യ വില 2,515

ലക്ഷ്യ വില 2,515

നിലവിൽ 1437 രൂപ നിലവാരത്തിലാണ് ഐസിഐസിഐ ലൊബാംർഡിൻ്റെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും ചുരുങ്ങിയത് 34 ശതമാനം നേട്ടത്തോടെ 1,920 രൂപ ലക്ഷ്യമാക്കി ഓഹരികൾ വാങ്ങാമെന്നും രാജ്യാന്തര നിക്ഷേപ സ്ഥാപനമായ മോർഗൻ സ്റ്റാൻലിയിലെ വിദഗ്ധർ നിർദേശിച്ചു. രാജ്യത്തെ പൊതുവായ സാഹചര്യം മെച്ചപ്പെടുകയും ജിഡിപി വളർച്ച തുടരുകയും ചെയ്യുന്ന അനുകൂല ഘട്ടത്തിൽ ഐസിഐസിഐ ലൊബാംർഡ് ഓഹരികൾ 2,515 രൂപ വരെ കുതിക്കാമെന്നും മോർഗൻ സ്റ്റാൻലിയിലെ അനലിസ്റ്റുകൾ വ്യക്തമാക്കി.

Also Read: ഞൊടിയിടയില്‍ ലാഭം 1.14 കോടി; ക്രിപറ്റോ കറന്‍സിയേയും നാണിപ്പിച്ച പെന്നി സ്റ്റോക്ക്; ഇത് കൈവശമുണ്ടോ?Also Read: ഞൊടിയിടയില്‍ ലാഭം 1.14 കോടി; ക്രിപറ്റോ കറന്‍സിയേയും നാണിപ്പിച്ച പെന്നി സ്റ്റോക്ക്; ഇത് കൈവശമുണ്ടോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Morgan Stanley Suggests To Buy ICICI Lombard For 75 Percent Gain In 1 Year

Morgan Stanley Suggests To Buy ICICI Lombard For 75 Percent Gain In 1 Year
Story first published: Thursday, December 9, 2021, 22:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X