നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപിക്കാൻ അനുയോജ്യമായ ഓഹരികളെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ
ഇക്വിറ്റീസിന് ചില ആശയങ്ങളുണ്ട്. ബ്രോക്കറേജ് ഹൗസ് 57.5% വരെ അപ്‌സൈഡ് സാധ്യതയുള്ള മൂന്ന് ഓഹരികൾ തിരഞ്ഞെടുത്തു. വിവിധ ഘടകങ്ങൾ പരിഗണിച്ച ശേഷമാണ് ബ്രോക്കറേജ് ഈ ഓഹരികൾ തിരഞ്ഞെടുത്തത്. നുവാന നിർദ്ദേശിച്ച ഓഹരികൾ ഏതൊക്കെയാണെന്ന് നോക്കാം.
1. മദർസൺ സുമി വയറിംഗ് ഇന്ത്യ
ഇവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹന വ്യവസായത്തിന് വയറിംഗ് ഹാര്‍നെസുകളും, മറ്റ് വൈദ്യുത ഘടകങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് മദർസൺ സുമി വയറിംഗ് ഇന്ത്യ. ഓട്ടോമോട്ടീവ് ഘടക വിതരണക്കാരന്‍ എന്ന നിലയില്‍ മികച്ച പ്രധാന്യമുണ്ട്.
ബ്രോക്കറേജ് വിലയിരുത്തൽ
എൻഎസ്ഇയിൽ 42.64 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 13.8 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 30.28 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. ഗ്രീൻഫീൽഡ് പ്ലാന്‍റുകളിലെ റാമ്പ്-അപ്പുകൾ കാരണം ബ്രോക്കറേജ് ഓഹരികളിൽ ഉയർച്ച കാണുന്നു. പൂനെ, നവഗാം പ്ലാന്‍റുകൾ പ്രവർത്തനം ആരംഭിച്ച് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം ഖാർഖൗഡ പ്ലാന്‍റ് രണ്ടാം പാദത്തിൽ പ്രവർത്തനക്ഷമമാകും. രണ്ട് പ്ലാന്‍റുകകളും മാരുതി സുസുക്കി , ടാറ്റ മോട്ടോഴ്‌സ് , എം & എം എന്നിവയ്ക്ക് ഉയർന്ന ലോ-വോൾട്ടേജ് ഹാർനെസുകൾ വിതരണം ചെയ്യുന്നു .
ടാർഗെറ്റ് വില
മദർസൺ സുമി വയറിംഗ് ഇന്ത്യയിൽ നുവാമ 'ബൈ' റേറ്റിംഗ് നിലനിർത്തി. 57 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയിൽ നിന്നും ഇത് 43 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.

2. അജാക്സ് എഞ്ചിനീയറിംഗ്
1992-ൽ സെൽഫ്-ലോഡിംഗ് കോൺക്രീറ്റ് മിക്സർ നിർമ്മിക്കുന്നതിനായി സ്ഥാപിതമായ കമ്പനി ഇന്ന് ഈ ഉൽപ്പന്നത്തിൽ ആഗോള നേതാവാണ്. സെൽഫ്-ലോഡിംഗ് കോൺക്രീറ്റ് മിക്സറുകൾ, കോൺക്രീറ്റ് ബാച്ചിംഗ് പ്ലാന്റുകൾ, ട്രാൻസിറ്റ് മിക്സറുകൾ തുടങ്ങി 360° കോൺക്രീറ്റ് സൊല്യൂഷൻസ് ദാതാവായി കമ്പനി ഉയർന്നു വന്നിട്ടുണ്ട്.
ബ്രോക്കറേജ് വിലയിരുത്തൽ
എൻഎസ്ഇയിൽ 683 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 1.6 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. കമ്പനിയുടെ സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്‍റ്(SLCM) വ്യവസായം 15-18% എന്ന സംയുക്ത നിരക്കിൽ വളരുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷ. കോൺക്രീറ്റ് നിർമ്മാണത്തിൽ യന്ത്രവൽക്കരണത്തിന്‍റെ പങ്ക് 2024 സാമ്പത്തിക വർഷത്തിലെ 25% ൽ നിന്ന് 2029 സാമ്പത്തിക വർഷത്തിൽ 40% ൽ കൂടുതലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ടാർഗെറ്റ് വില
അജാക്സ് എഞ്ചിനീയറിംഗിൽ നുവാമ 'ബൈ' റേറ്റിംഗ് നിലനിർത്തി. ഒരു ഷെയറിന് 850 രൂപ എന്നതാണ് ടാർഗെറ്റ് വില. ഇത് 20 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നു.
3. ടെക്സ്മാകോ റെയിൽ
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ എഞ്ചിനീയറിംഗ്, ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് ടെക്‌സ്മാകോ റെയിൽ & എഞ്ചിനീയറിംഗ് ലിമിറ്റഡ്.
ബ്രോക്കറേജ് വിലയിരുത്തൽ
എൻഎസ്ഇയിൽ 141.60 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 12.4 ശതമാനം ഇടിവ് റെയിൽവേ ഓഹരി നേരിട്ടിട്ടുണ്ട്. വീൽസെറ്റ് ലഭ്യത പ്രശ്‌നങ്ങൾ കാരണം ടെക്‌സ്‌കോ 26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ സംയോജിത വരുമാനത്തിൽ 16% വാർഷിക ഇടിവ് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ടെക്സ്മാകോ ഈ പാദം 7,050 കോടി രൂപയുടെ (1.4x ബുക്ക്-ടു-ബിൽ) ഓർഡർ ബുക്കുമായി അവസാനിപ്പിച്ചു. ഈ പാദത്തിൽ 1,000 കോടി രൂപ ഓർഡറുകൾ നേടി.
ടാർഗെറ്റ് വില
ടെക്‌സ്‌കോ റെയിലിൽ നുവാമ 'ബൈ' റേറ്റിംഗ് നിലനിർത്തി. 211 രൂപയാണ് ടാർഗെറ്റ്. ഇത് 55 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നു
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications