ഇപ്പോൾ വാങ്ങാവുന്ന 3 കിടിലൻ ഓഹരികൾ; വിപണി ചാഞ്ചാട്ടത്തിലും "ബൈ" റേറ്റിം​ഗ് നൽകി മോട്ടിലാൽ ഓസ്വാൾ

ഇന്ത്യൻ ഓഹരി വിപണി കടുത്ത ചാഞ്ചാട്ടത്തിലാണ്. പല നിക്ഷേപകർക്കും വിപണിയിലെ ഓരോ ദിവസവും നിരാശയാണ്. എന്നാൽ അതിനർത്ഥം നിങ്ങൾക്ക് മൂല്യവർധിത വാങ്ങലുകൾ സാധ്യമല്ല എന്നല്ല. നിലവിലെ വിപണി സാഹചര്യം അനുസരിച്ച് ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ മൂന്ന് പ്രധാന ഓഹരികൾക്ക് 'വാങ്ങുക' എന്ന റേറ്റിംഗ് നൽകുന്നു. ഏതെല്ലാമാണ് ഈ പ്രധാന മൂന്ന് ഓഹരികളെന്നും, ഇവയുടെ ലാഭക്ഷമതയെ കുറിച്ചും വിശദമായി പരിശോധിക്കാം. 

അൾട്രാടെക് സിമൻറ്, എൽ & ടി ഫിനാൻസ്, ഇ.പി.എൽ എന്നിവയാണ് ബ്രോക്കറേജ് റേറ്റ് ചെയ്ത കമ്പനികൾ. എന്തു കൊണ്ടാണ് ഇവയ്ക്ക് മോട്ടിലാൽ ഓസ്വാൾ ബൈ റേറ്റിംഗ് നൽകിയതെന്ന് നോക്കാം.

1. അൾട്രാടെക് സിമന്റ്

അൾട്രാടെക് സിമന്റ് ഓഹരികൾ മോട്ടിലാൽ ഓസ്വാൾ 'വാങ്ങുക' എന്ന റേറ്റിം​ഗ് നൽകുന്നു. കേബിൾ, വയറുകൾ എന്നീ വിഭാഗത്തിലേക്ക് കമ്പനി വികസിക്കുമ്പോൾ, സിമന്റ് അതിന്റെ പ്രധാന ബിസിനസ്സായി തുടരുന്നു. ഈ ബ്രോക്കറേജിന്റെ അഭിപ്രായത്തിൽ, അൾട്രാടെക് സിമന്റ് കേബിളിലും വയറുകളിലേക്കുള്ള കടന്നുകയറ്റം നിലവിലുള്ള നിർമ്മാണ ശൃംഖലയുമായി യോജിക്കുന്നു.

"അൾട്രാടെക് സിമന്റിന്റെ ആഭ്യന്തര ഗ്രേ സിമന്റ് ശേഷി 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പ്രതിവർഷം 182.8 ദശലക്ഷം ടണ്ണിൽ (എം.ടി.പി.എ) എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വ്യവസായത്തിന്റെ ശേഷിയുടെ ഏകദേശം 28% എത്തും. 2027 സാമ്പത്തിക വർഷത്തോടെ ഇത് 209 മില്യൺ ടണ്ണായി വർദ്ധിക്കും," ബ്രോക്കറേജ് റിപ്പോർട്ടിൽ പറയുന്നു.

മൂല്യനിർണ്ണയ രംഗത്ത്, ശക്തമായ വോളിയം വളർച്ച, വില വർദ്ധനവ് എന്നിവ വരുമാനം വർദ്ധിപ്പിക്കുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. "25-27 സാമ്പത്തിക വർഷത്തേക്കാൾ അൾട്രാടെക് സിമന്റിന്റെ ഏകീകൃത വരുമാനം/EBITDA/PAT CAGR 17%/28%/32% എന്ന നിരക്കിൽ കണക്കാക്കുന്നു," എന്നാണ് ബ്രോക്കറേജ് വ്യക്തമാക്കിയത്.

ഇപ്പോൾ വാങ്ങാവുന്ന 3 കിടിലൻ ഓഹരികൾ; വിപണി ചാഞ്ചാട്ടത്തിലും

2. എൽ & ടി ഫിനാൻസ്...

മോട്ടിലാൽ ഓസ്വാൾ ബ്രോക്കറേജ് എൽ & ടി ഫിനാൻസിന് 'വാങ്ങുക' റേറ്റിംഗ് നൽകിയിരിക്കുന്നു, അതിനു കാരണം കമ്പനി മൈക്രോഫിനാൻസ് മേഖലയിലെ വെല്ലുവിളികളെ മറികടന്നതിനാലാണ്. കർണാടക ഓർഡിനൻസ്, വരാനിരിക്കുന്ന റെഗുലേറ്ററി മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ കാരണം എം.എഫ്‌.ഐ വ്യവസായത്തിൽ സമ്മർദ്ദമുണ്ട്. എന്നാൽ എൽ & ടി ഫിനാൻസിന്റെ ശക്തമായ ആസ്തി ഗുണനിലവാര പ്രകടനത്തെ ശക്തമാക്കിയിരിക്കുന്നു.

"മൈക്രോഫിനാൻസ് മേഖലയിൽ സമ്മർദ്ദം നിലനിൽക്കുമെങ്കിലും, എൽ & ടി ഫിനാൻസിൽ മറ്റു കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു," ബ്രോക്കറേജ് പറഞ്ഞു. കമ്പനിയുടെ ദീർഘകാല തന്ത്രത്തിൽ എം.എഫ്.ഐ വായ്പകൾ 20-22 ശതമാനമായി കുറയ്ക്കുന്നതും എം.എഫ്.ഐ ഇതര റീട്ടെയിൽ വായ്പ വളർച്ചയ്ക്ക് ആമസോൺ , ഫോൺപേ പോലുള്ള പ്ലാറ്റ്‌ഫോമുകളുമായുള്ള ഡിജിറ്റൽ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.

മൈക്രോഫിനാൻസ് മേഖലയിൽ എൽ & ടി കമ്പനിക്ക് ഭാവിയിൽ വമ്പൻ വളർച്ചയും പ്രതീക്ഷിക്കുന്നു. അതിനാൽ തന്നെ ഭാവിയിലെ ഇതിൻ്റെ ലോൺ ബുക്ക് ഏകദേശം 21% CAGR ആയി വളരുമെന്ന് മോട്ടിലാൽ ഓസ്വാൾ കണക്കാക്കുന്നു, 2024-27 സാമ്പത്തിക വർഷത്തേക്കാൾ പി.എ.ടി (പ്രോഫിറ്റ് ആഫ്റ്റർ ടാക്സ്) വളർച്ച ഏകദേശം 22% ആയിരിക്കും.

"മൈക്രോഫിനാൻസ് മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്കപ്പുറം ലാഭക്ഷമതയിലും RoA വിപുലീകരണത്തിലും കമ്പനി നേട്ടം നൽകിക്കൊണ്ടിരിക്കും- ബ്രോക്കറേജ് പറഞ്ഞു. എൽ & ടി ഫിനാൻസിന്റെ 2026 സെപ്റ്റംബറിലെ ബുക്ക് മൂല്യം അനുസരിച്ച് ബ്രോക്കറേജ് 170 രൂപയുടെ ടാർ​ഗറ്റ് വില നിശ്ചയിച്ചിട്ടുണ്ട്.

3. ഇ.പി.എൽ ഓഹരിയുടെ നേട്ടത്തെ കുറിച്ച് മോട്ടിലാൽ ഓസ്വാൾ

ഇൻഡോറാമ വെഞ്ച്വേഴ്‌സുമായി പുതിയ പങ്കാളിത്തം ആരംഭിക്കുകയാണ് ഇ.പി.എൽ. ഇൻഡോറാമ വെഞ്ച്വേഴ്‌സ് ബ്ലാക്ക്‌സ്റ്റോണിൽ നിന്ന് 24.9% ഓഹരി 1.9 ബില്യൺ രൂപയ്ക്ക് (221 മില്യൺ ഡോളർ) ഏറ്റെടുത്തതോടെ ഇ.പി.എൽ വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു. ഈ പാർട്നർഷിപ്പ് ഒരു ഗെയിം-ചേഞ്ചറായിട്ടാണ് ബ്രോക്കറേജ് കാണുന്നത്. പാക്കേജിംഗിലും സുസ്ഥിര മെറ്റീരിയൽ വ്യവസായത്തിലും ഇ.പി.എല്ലിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.

"ഇൻഡോറാമ വെഞ്ച്വേഴ്‌സ് PET ഉൽപ്പാദനത്തിലും പുനരുപയോഗത്തിലും ആഗോള വൈദഗ്ദ്ധ്യം, വിപുലമായ മാർക്കറ്റ് ശൃംഖലയിലേക്കുള്ള പ്രവേശനം എന്നിവയുൾപ്പെടെ തന്ത്രപരമായ നേട്ടങ്ങൾ കൊണ്ടുവരികയും ചെയ്യും ," ബ്രോക്കറേജ് റിപ്പോർട്ടിൽ പറഞ്ഞു.

ബ്ലാക്ക്‌സ്റ്റോണിന്റെ ഓഹരി പങ്കാളിത്തം 26.55 ശതമാനമായി കുറഞ്ഞിട്ടും, അവർ ഏറ്റവും വലിയ ഓഹരി ഉടമയായി തുടരുന്നു. ബ്രോക്കറേജിന്റെ പ്രതീക്ഷ അനുസരിത്ത് 2025- 27 സാമ്പത്തിക വർഷത്തിൽ വരുമാനം/EBITDA/PAT CAGR 9%/14%/25% എന്ന നിരക്കിൽ പ്രതീക്ഷിക്കുന്നു. ബ്രോക്കറേജിൻ്റെ കണക്ക് പ്രകാരം സ്റ്റോക്കിന്റെ മൂല്യം 2027 സാമ്പത്തിക വർഷത്തിഷ 16x ആയി ഉയരും. അതിൻ്റെ ടാർ​ഗറ്റ് വില 270 രൂപയാണെന്നും ബ്രോക്കറേജ് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X