ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിമൻ്റ് ഉൽപ്പാദകരാണ് ഇന്ത്യ. 2012 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷത്തിനിടെ രാജ്യം അതിൻ്റെ സിമൻ്റ് ശേഷിയിൽ 61% വളർച്ച കൈവരിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2027 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ ഇന്ത്യൻ സിമൻ്റ് മേഖല 4-5% സംയുക്ത വാർഷിക വളർച്ചാ നിരക്കിന് (സിഎജിആർ) സാക്ഷ്യം വഹിക്കാൻ തയ്യാറാണെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ സിമന്‍റ് വ്യവസായം വലിയ കുതിച്ചു ചാട്ടം നടത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നത്. താങ്ങാനാവുന്ന ഭവന നിർമ്മാണത്തിന് സർക്കാർ നൽകുന്ന ഊന്നൽ, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള സുസ്ഥിരമായ ഡിമാൻഡ്, വ്യാവസായിക മൂലധനച്ചെലവിൽ സാധ്യതയുള്ള വർദ്ധനവ് എന്നിവയാൽ നയിക്കപ്പെടുന്ന സിമൻ്റ് ഡിമാൻഡ് വർദ്ധനയും മോത്തിലാൽ ഓസ്വാൾ മുൻകൂട്ടി കാണുന്നു. അതോടൊപ്പം വരാനിരിക്കുന്ന യൂണിയൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ സിമൻ്റ് ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനുള്ള കാരണങ്ങളായി മാറും.

അതുകൊണ്ടു തന്നെ ഇപ്പോൾ വാങ്ങിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന 2 സിമന്‍റ് ഓഹരികളെ പരിജയപ്പെടാം.
1. ജെ കെ ലക്ഷ്മി സിമൻ്റ് ലിമിറ്റഡ്
എൻഎസ്ഇയിൽ വെള്ളിയാഴ്ച 825.30 രൂപ എന്ന നിരക്കിലാണ് ജെ കെ ലക്ഷ്മി സിമൻ്റ് ലിമിറ്റഡ് ഓഹരികൾ ക്ലോസ് ചെയ്തത്. 9,707 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ ഒരു മാസത്തിനിടെ 5.55 ശതമാനം വളർച്ചയാണ് ഓഹരി കൈവരിച്ചത്. ഒരു വർഷത്തിനിടെ 13.67 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില
1000 രൂപ ടാർഗെറ്റ് വിലയോടെ ജെകെ ലക്ഷ്മി സിമൻ്റ് ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ഓസ്വാളിന്‍റെ ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 21 ശതമാനം വർദ്ധനവ്.
ഗുജറാത്ത്, ഉത്തരേന്ത്യ തുടങ്ങിയ അനുകൂല പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനി ചെലവ് കാര്യക്ഷമതയുള്ള കമ്പനി എന്ന നിലയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് ബ്രോക്കറേജ് സ്ഥാപനം അഭിപ്രായപ്പെട്ടു. കമ്പനിയുടെ പ്രവർത്തന മാർജിൻ 6.4 ശതമാനം പോയിൻറ് വർദ്ധിച്ച് ഏകദേശം 19% ആയി. നികുതിക്ക് ശേഷമുള്ള ലാഭം 43 ശതമാനം വർധിച്ച് 1.6 ബില്യണിലെത്തി.

2. ഡാൽമിയ ഭാരത് ലിമിറ്റഡ്
എൻഎസ്ഇയിൽ 1886.90 എന്നതാണ് നിവലിൽ ഡാൽമിയ ഭാരത് ലിമിറ്റഡ് ഓഹരിയുടെ വില. ഒരു മാസത്തിനിടെ 4 ശതമാനം വളർച്ച ഓഹരി കൈവരിച്ചു. അതേസമയം ഒരു വർഷത്തെ കണക്കെടുക്കുമ്പോൾ ഓഹരിക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട്. 35,330 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
ടാർഗെറ്റ് വില
ഡാൽമിയ ഭാരത് ലിമിറ്റഡിൻ്റെ പ്രവർത്തന വരുമാനം പ്രതിവർഷം 10 ശതമാനം വർദ്ധിച്ച്, 23 സാമ്പത്തിക വർഷത്തിലെ 3,915 കോടി രൂപയിൽ നിന്ന് 24 സാമ്പത്തിക വർഷത്തിൽ 4,307 കോടി രൂപയായി. ഇതേ കാലയളവിൽ അറ്റാദായം 47 ശതമാനം ഇടിഞ്ഞ് 609 കോടി രൂപയിൽ നിന്ന് 320 കോടി രൂപയായി.
മോത്തിലാൽ ഓസ്വാൾ ഡാൽമിയ ഭാരത് ലിമിറ്റഡ് ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. 2800 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ വിലയിൽ നിന്ന് 48% വരെ വളർച്ച ഇത് സൂചിപ്പിക്കുന്നു.
കമ്പനിയുടെ ഭാവി വളർച്ചാ സാധ്യതയെക്കുറിച്ച് ബ്രോക്കറേജ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. 2031-ഓടെ, 14% മുതൽ 17% വരെയുള്ള സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ അതിൻ്റെ ശേഷി പ്രതിവർഷം 110-130 ദശലക്ഷം ടൺ ആയി ഉയർത്താൻ കമ്പനി ലക്ഷ്യമിടുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
