5 ലക്ഷം 18 ലക്ഷമായി, 1 വര്‍ഷം കൊണ്ട്; ഈ സ്‌റ്റോക്ക് ഇനിയും നേട്ടം തരുമെന്ന് മോട്ടിലാല്‍ ഓസ്‌വാള്‍

'മള്‍ട്ടിബാഗര്‍' സ്‌റ്റോക്കുകള്‍ക്കായുള്ള അന്വേഷണം നിക്ഷേപകര്‍ തുടരുകയാണ്. കോവിഡ് കാലത്ത് കൂപ്പുകുത്തിയ പല സ്റ്റോക്കുകളും ബിസിനസ് ഉണര്‍ന്നതോടെ മള്‍ട്ടിബാഗര്‍ പരിവേഷത്തിലാണ് തിരിച്ചെത്തുന്നത്. 'മള്‍ട്ടിബാഗര്‍' സ്റ്റോക്ക് എന്നു പറയുമ്പോള്‍ പുരികം ചുളിക്കുന്നവരുണ്ടോ? നിക്ഷേപിച്ച തുകയുടെ പലമടങ്ങു ലാഭം തിരികെ നല്‍കുന്ന സ്റ്റോക്കുകളാണ് മള്‍ട്ടിബാഗര്‍മാര്‍. മള്‍ട്ടിബാഗര്‍ സ്‌റ്റോക്കില്‍ നിക്ഷേപിക്കുന്നതിലൂടെ വമ്പന്‍ ലാഭം ഉറപ്പുവരുത്താന്‍ നിക്ഷേപകന് കഴിയും.

മൾട്ടിബാഗർ സ്റ്റോക്കുകൾ

എന്നാല്‍ മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകള്‍ തിരിച്ചറിയുന്നതില്‍ നിക്ഷേപകര്‍ പലപ്പോഴും വൈകാറുണ്ട്. വൈകിയ വേളയില്‍ നിക്ഷേപം നടത്തിയതുകൊണ്ട് ഉദ്ദേശിച്ച നേട്ടം മള്‍ട്ടിബാഗര്‍ സ്റ്റോക്കില്‍ നിന്നും കിട്ടാനും സാധ്യത കുറവാണ്. കമ്പനികളുടെ സാമ്പത്തിക പ്രകടനം, വികസന പ്രവര്‍ത്തനങ്ങള്‍, ബിസിനസ് ഭാവി തുടങ്ങിയ ഒരുപിടി ഘടകങ്ങളെ ആശ്രയിച്ചാണ് മള്‍ട്ടിബാഗര്‍ സ്റ്റോക്കുകള്‍ രൂപംകൊള്ളുന്നത്. എന്തായാലും വിപണിയിലെ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാല്‍ ഓസ്‌വാള്‍ ഇപ്പോഴും 'പച്ചക്കൊടി' കാട്ടുകയാണ്.

എപിഎൽ അപ്പോളോ ട്യൂബ്സ്

സംഭവം ഏതെന്നല്ലേ? എപിഎല്‍ അപ്പോളോ ട്യൂബ്‌സിലാണ് മോട്ടിലാല്‍ ഓസ്‌വാള്‍ 'ബൈ' റേറ്റിങ് നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 260 ശതമാനം ലാഭം തിരിച്ചുനല്‍കിയ സ്റ്റോക്കാണിത്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ 480 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 1,764 രൂപയില്‍ വന്നുനില്‍ക്കുന്നു. അതായത്, ഒരു വര്‍ഷം മുന്‍പ് കമ്പനിയില്‍ 1 ലക്ഷം രൂപയിട്ടവരുടെ ആസ്തി ഇപ്പോള്‍ 3.60 ലക്ഷമായിട്ടുണ്ടാകണം. അന്ന് 5 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഓഹരികള്‍ വില്‍ക്കാതെ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ആസ്തി 18 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകണം.

പോർട്ട്ഫോളിയോ

ഈ വര്‍ഷം മാത്രം 105 ശതമാനം ഉയരാന്‍ എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ലിമിറ്റഡിന് സാധിച്ചിട്ടുണ്ട്. ജനുവരി 1 -ന് 859.80 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ചൊവാഴ്ച്ച (സെപ്തംബര്‍ 7) 3.58 ശതമാനം നേട്ടമാണ് എപിഎല്‍ അപ്പോളോ ട്യൂബ്‌സ് കുറിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തിലും 5.45 ശതമാനം മുന്നേറ്റം ദൃശ്യമാണ്. പറഞ്ഞുവരുമ്പോള്‍ ഇന്ത്യയിലെ മുന്‍നിര സ്റ്റീല്‍ ട്യൂബ് നിര്‍മാതാക്കളാണ് എപിഎല്‍ അപ്പോളോ. പ്രീഗാല്‍വനൈസ്ഡ് ട്യൂബുകള്‍, സ്ട്രക്ചറല്‍ സ്റ്റീല്‍ ട്യൂബുകള്‍, ഗാല്‍വനൈസ്ഡ് ട്യൂബുകള്‍, എംഎസ് ബ്ലാക്ക് പൈപ്പുകള്‍, ഹോളോ സെക്ഷനുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്ന നിര എപിഎല്‍ അപ്പോളോയ്ക്കുണ്ട്.

മാർക്കറ്റ് വിഹിതം

മള്‍ട്ടിബാഗര്‍ പട്ടികയില്‍ കയറിക്കൂടിയ എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ലിമിറ്റഡ് സ്‌റ്റോക്കില്‍ 'ബൈ' റേറ്റിങ്ങാണ് മോട്ടിലാല്‍ ഓസ്‌വാള്‍ നല്‍കുന്നത്. ദൃഢമേറിയ വോളിയം വളര്‍ച്ചയ്ക്ക് പുറമെ മികവേറിയ ലാഭവും കമ്പനിയില്‍ നിന്ന് ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നുണ്ട്. ഉത്പന്ന സെഗ്മന്റിലുടനീളം അനുഭവപ്പെടുന്ന ഉയര്‍ന്ന ഡിമാന്‍ഡ് വരും പാദങ്ങളില്‍ എപിഎല്‍ അപ്പോളോയുടെ വില്‍പ്പനയെ കാര്യമായി സ്വാധീനിക്കും. അടുത്തിടെ ട്രൈകോട്ട് എന്ന വിതരണ കമ്പനിയെയും ഇവര്‍ ഏറ്റെടുത്തിരുന്നു. ഇതുവഴി മാര്‍ക്കറ്റ് വിഹിതം കൂട്ടാന്‍ എപിഎല്‍ അപ്പോളോയ്ക്കായി.

 
പ്രതീക്ഷ

'എപിഎല്‍ അപ്പോളോയുടെ വൈവിധ്യമാര്‍ന്ന പ്രൊഡക്ട് പോര്‍ട്ട്‌ഫോളിയോയും പാന്‍ ഇന്ത്യാ സാന്നിധ്യവും കോണ്‍സന്‍ട്രേഷന്‍ റിസ്‌ക് കുറയ്ക്കുന്നുണ്ട്. ആസ്തികളുടെ ഉയര്‍ന്ന വിനിയോഗം ഓപ്പറേറ്റിങ് ലെവറേജും ലാഭവും വര്‍ധിപ്പിക്കും. അടിയുറച്ച വിതരണ ശൃഖല, വെയര്‍ഹൗസുകള്‍, ഉയര്‍ന്ന റീടെയില്‍ ശൃഖല, എസ്‌കെയുകള്‍ എന്നിവ കമ്പനിയുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ', മോട്ടിലാല്‍ ഓസ്‌വാള്‍ അറിയിച്ചു.

 
ടാർഗറ്റ് വില

ഈ സാഹചര്യം കണക്കിലെടുത്ത് എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ലിമിറ്റഡില്‍ 2,065 രൂപയുടെ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് ബ്രോക്കറേജ് സ്ഥാപനം നിക്ഷേപകര്‍ക്ക് നല്‍കുന്ന നിര്‍ദേശം. ബില്‍ഡിങ് മെറ്റീരിയല്‍ മേഖലയിലെ കമ്പനികള്‍ക്ക് സമാനമായ വാല്യുവേഷന്‍ കണ്ടെത്താന്‍ എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ലിമിറ്റഡിന് സാധിച്ചേക്കുമെന്നും ഇവര്‍ പറയുന്നു. സ്ട്രക്ചറല്‍ ട്യൂബ് ബിസിനസിലെ നേതൃസ്ഥാനവും ലോ കോസ്റ്റ് പ്രൊഫൈലുമായിരിക്കും കമ്പനിയെ ഇവിടെ തുണയ്ക്കുക.

പുതിയ നീക്കം

അടുത്തിടെ ട്രൈകോട്ട് എന്ന കമ്പനിയെ ഏറ്റെടുത്തത് വഴി പുതിയ ക്രോസ് സെല്ലിങ് അവസരമാണ് എപിഎല്‍ അപ്പോളോയ്ക്ക് കൈവന്നിരിക്കുന്നത്. മാത്രമല്ല, കമ്പനിയുടെ ഏകീകൃത പരസ്യ ചെലവുകളും ഇനി കുറയും. ബ്രാന്‍ഡ് ഇമേജും സാന്നിധ്യവും കൂടുതല്‍ ദൃഢമാക്കാന്‍ പുതിയ നീക്കത്തിന് സാധിക്കുമെന്നാണ് മോട്ടിലാല്‍ ഓസ്‌വാളിന്റെ വിലയിരുത്തല്‍.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X