മികച്ച ലാഭം കുറിക്കാന്‍ കഴിയുന്ന 2 സ്‌റ്റോക്കുകള്‍; മോട്ടിലാല്‍ ഓസ്‌വാളും എംകെയ് ഗ്ലോബലും പറയുന്നു

മികച്ച ലാഭം തരാന്‍ കഴിയുന്ന സ്‌റ്റോക്കുകള്‍ക്കായുള്ള അന്വേഷണത്തിലാണ് നിക്ഷേപകര്‍. ഈ അവസരത്തില്‍ രാജ്യത്തെ പ്രമുഖ ബ്രോക്കറേജുകളായ എംകെയ് ഗ്ലോബലും മോട്ടിലാല്‍ ഓസ്‌വാളും രണ്ടു കമ്പനികളുടെ ഓഹരികള്‍ക്ക് 'ബൈ' റേറ്റിങ് പ്രഖ്യാപിച്ച് രംഗത്തുവരികയാണ്. അള്‍ട്രാടെക്ക് സിമന്റിലാണ് എംകെയ് ഗ്ലോബല്‍ പച്ചക്കൊട്ടി വീശുന്നത്. മോട്ടിലാല്‍ ഓസ്‌വാളാകട്ടെ, മാരികോ ഇന്‍ഡസ്ട്രീസിലും പ്രതീക്ഷ പങ്കുവെയ്ക്കുന്നു. ബ്രോക്കറേജുകള്‍ ഇരു സ്‌റ്റോക്കുകളിലും നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും അനുബന്ധ വിവരങ്ങളും ചുവടെ അറിയാം.

മാരികോ ഇന്‍ഡസ്ട്രീസ്

മാരികോ ഇന്‍ഡസ്ട്രീസ്

635 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് മാരികോ ഇന്‍ഡസ്ട്രീസില്‍ മോട്ടിലാല്‍ ഓസ്‌വാള്‍ മുന്നോട്ടുവെയ്ക്കുന്നത്. വ്യാഴാഴ്ച്ച 565.30 രൂപ എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ച കമ്പനി (ഒക്ടോബര്‍ 21), കഴിഞ്ഞ കുറച്ചുനാളുകളായി തകര്‍ച്ചയില്‍ തുടരുകയാണ്. വെള്ളിയാഴ്ച്ചയും 0.5 ശതമാനം വീഴ്ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നു (ഒക്ടോബര്‍ 22). കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 3.83 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 0.57 ശതമാനവും വീതം ഇടിവാണ് മാരികോ ഇന്‍ഡസ്ട്രീസ് നേരിടുന്നത്.

കഴിഞ്ഞ പാദം

ഇതേസമയം, ആറു മാസത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 36.62 ശതമാനം നേട്ടം സമ്മാനിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഏപ്രില്‍ 22 -ന് 411.35 രൂപയായിരുന്നു മാരികോ ഓഹരികളുടെ വില.

എന്തായാലും ഇപ്പോഴത്തെ വീഴ്ച്ച കാര്യമാക്കേണ്ടെന്നാണ് മോട്ടിലാല്‍ ഓസ്‌വാളിന്റെ പക്ഷം. കോവിഡ് ഭീതി വിട്ടുമാറി സമ്പദ്ഘടന പതിയെ ഉണരുകയാണ്. മാരികോ സാന്നിധ്യമറിയിക്കുന്ന വിവിധ വില്‍പ്പന വിഭാഗങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം വരുമാന വളര്‍ച്ച പ്രതീക്ഷിച്ചിടത്തോളം മികവുറ്റതായിരുന്നില്ല.

പോസിറ്റീവ് ട്രെൻഡ്

'മാരികോയുടെ സുപ്രധാന ഉത്പന്നമാണ് സഫോള എണ്ണകള്‍. എന്നാല്‍ ഭക്ഷ്യ എണ്ണവിലയിലെ ചാഞ്ചാട്ടം സഫോള ഫ്രാഞ്ചൈസിക്ക് കനത്ത ആഘാതമായി. ഇതേസമയം, കമ്പനിയുടെ മറ്റു ഭക്ഷ്യ ഉത്പന്നങ്ങളും പ്രീമിയം പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളും വില്‍പ്പനയില്‍ ഉയര്‍ച്ച കുറിക്കുന്നുണ്ട്. വിയറ്റ്‌നാം ഒഴികെ മറ്റു രാജ്യാന്തര വിപണികളില്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരുന്ന സാഹചര്യത്തില്‍ രണ്ടക്ക സംഖ്യയിലാണ് കമ്പനി കറന്‍സി വളര്‍ച്ച കണ്ടെത്തുന്നതും', മോട്ടിലാല്‍ ഓസ്‌വാള്‍ അറിയിക്കുന്നു.

 
വിൽപ്പന

ഉപഭോക്തൃ വിപണിയില്‍ തേന്‍, നൂഡില്‍സ് വിഭാഗങ്ങളില്‍ മാരികോയ്ക്ക് കാര്യമായ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ കഴിയുന്നുണ്ട്. ആമസോണില്‍ ഏറ്റവും വില്‍പ്പനയുള്ള അഞ്ച് നൂഡില്‍സ് ബ്രാന്‍ഡുകളില്‍ ഒന്നാണ് കമ്പനിയുടെ സഫോള ഊഡില്‍സ്. മോഡേണ്‍ ട്രേഡില്‍ മീല്‍മേക്കര്‍ സോയ ചങ്ക്‌സിന് 14 ശതമാനം മാര്‍ക്കറ്റ് വിഹിതവും കാണാം.

വാര്‍ഷികാടിസ്ഥാനത്തില്‍ 1 ബില്യണ്‍ രൂപയുടെ വില്‍പ്പന തേന്‍, നൂഡില്‍സ്, സോയ ചങ്ക്‌സ് വിഭാഗങ്ങളില്‍ നിന്നും കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. അടുത്ത മൂന്നു സാമ്പത്തിക വര്‍ഷം കൊണ്ട് മാരികോയുടെ ഭക്ഷ്യ ബിസിനസ് 8.5 മുതല്‍ 10 ബില്യണ്‍ രൂപയുടെ വില്‍പ്പന കുറിക്കുമെന്നാണ് ഇവരുടെ വിലയിരുത്തലും.

മൂവിങ് ആവറേജ്

ടെക്‌നിക്കല്‍ ചാര്‍ട്ടുകളില്‍ മാരികോയുടെ 200 ദിവസത്തെ മൂവിങ് ആവറേജ് 478.92 രൂപയാണ്. 50 ദിവസത്തെ മൂവിങ് ആവറേജ് 551.69 രൂപയും. പൊതുവേ 50, 200 ദിവസങ്ങളിലെ മൂവിങ് ആവറേജിന് മുകളിലാണ് സ്റ്റോക്ക് വ്യാപാരം നടത്തുന്നതെങ്കില്‍ മുകളിലേക്കായിരുക്കും അടിയന്തര ട്രെന്‍ഡ്. ഇനി 50, 200 ദിവസങ്ങളിലെ മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ് സ്റ്റോക്കിന്റെ കിടപ്പെങ്കില്‍ ബെയറിഷ് ട്രെന്‍ഡ് പ്രതീക്ഷിക്കാം. ഇനി 50, 200 ദിവസങ്ങളിലെ മൂവിങ് ആവറേജുകള്‍ക്കിടിയിലാണ് വ്യാപാരമെങ്കില്‍ ഇരു വഴിക്കും സ്‌റ്റോക്ക് തിരിയാനുള്ള സാധ്യതയുണ്ട്.

അള്‍ട്രാടെക്ക് സിമന്റ്

അള്‍ട്രാടെക്ക് സിമന്റ്

8,500 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് അള്‍ട്രാടെക്ക് സിമന്റില്‍ എംകെയ് ഗ്ലോബല്‍ മുന്നോട്ടുവെയ്ക്കുന്നത്. വ്യാഴാഴ്ച്ച 7,129 രൂപ എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ച കമ്പനി (ഒക്ടോബര്‍ 21), കഴിഞ്ഞ കുറച്ചുനാളുകളായി ഇടിവിലാണ് തുടരുന്നത്. എന്നാല്‍ വെള്ളിയാഴ്ച്ച 0.2 ശതമാനം നേട്ടം സ്റ്റോക്ക് രേഖപ്പെടുത്തുന്നു (ഒക്ടോബര്‍ 22). കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 4.16 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 6.26 ശതമാനവും വീതം ഇടിവാണ് അള്‍ട്രാടെക്ക് സിമന്റ് ലിമിറ്റഡ് നേരിടുന്നത്.

 
ലാർജ് കാപ്പ് കമ്പനി

ഇതേസമയം, ആറു മാസത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 17.31 ശതമാനം നേട്ടം സമ്മാനിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഏപ്രില്‍ 22 -ന് 6,092.30 രൂപയായിരുന്നു അള്‍ട്രാടെക്ക് സിമന്റ് ഓഹരികളുടെ വില.

ഒരു വര്‍ഷത്തെ സാവകാശമാണ് 8,500 രൂപയെന്ന ടാര്‍ഗറ്റ് വിലയിലേക്ക് സ്റ്റോക്ക് എത്താന്‍ എംകെയ് ഗ്ലോബല്‍ പ്രവചിക്കുന്നത്. 2000 -ത്തില്‍ സ്ഥാപിതമായ അള്‍ട്രാടെക്ക് സിമന്റ് ഇപ്പോള്‍ 2.06 ലക്ഷം കോടി രൂപ വിപണി മൂല്യം അവകാശപ്പെടുന്ന ലാര്‍ജ് കാപ്പ് കമ്പനിയാണ്.

ജൂണിൽ

പണപ്പെരുപ്പത്തെ തുടര്‍ന്ന് ഇന്‍പുട്ട് ചെലവുകള്‍ കൂടിയ സാഹചര്യത്തില്‍ 2022-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇബിഐടിഡിഎ എസ്റ്റിമേറ്റ് 3 മുതല്‍ 4 ശതമാനം വരെ ബ്രോക്കറേജ് വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ 12,156.83 കോടി രൂപയാണ് അള്‍ട്രാടെക്ക് സിമന്റ് മൊത്ത വരുമാനം കുറിച്ചത്. മുന്‍ പാദത്തെ അപേക്ഷിച്ച് 1.01 ശതമാനം വര്‍ധനാവാണിത്. മുന്‍വര്‍ഷത്തെ ചിത്രം താരതമ്യം ചെയ്താല്‍ 15.90 ശതമാനം വരുമാന വളര്‍ച്ച കമ്പനി കണ്ടെത്തി.

ഓഹരി പങ്കാളിത്തം

ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 1,310.26 കോടി രൂപയാണ് അള്‍ട്രാടെക്ക് സിമന്റ് നികുതിക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തിയതും. സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ 59.96 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലാണുള്ളത്. വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് 16.48 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ക്ക് 14.51 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X