22% നേട്ടം കുറിക്കാന്‍ സാധ്യതയുള്ള 2 സ്‌റ്റോക്കുകള്‍ വെളിപ്പെടുത്തി മോട്ടിലാല്‍ ഓസ്‌വാള്‍

ഓഹരി വിപണിയില്‍ നേട്ടം തരാന്‍ സാധ്യതയുള്ള രണ്ടു സ്‌റ്റോക്കുകള്‍ക്ക് 'ബൈ' കോളുമായി രംഗത്തുവരികയാണ് ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാല്‍ ഓസ്‌വാള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്. അശോക് ലെയ്‌ലാന്‍ഡ്, സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ഓഹരികളിലാണ് മോട്ടിലാല്‍ ഓസ്‌വാള്‍ 'പച്ചക്കൊടി' കാട്ടുന്നത്. സണ്‍ ടിവി ഓഹരികളില്‍ 22 ശതമാനം വരെ നേട്ടം ബ്രോക്കറേജ് സ്ഥാപനം പ്രവചിക്കുന്നു.

നിലവില്‍ 505 രൂപ വിലനിലവാരത്തിലാണ് സണ്‍ ടിവി ഓഹരികള്‍ വ്യാപാരം നടത്തുന്നത്. കമ്പനിയുടെ ഓഹരി വില 625 രൂപ വരെ എത്താമെന്ന് മോട്ടിലാല്‍ ഓസ്‌വാള്‍ കണക്കുകൂട്ടുന്നു. ഒടിടി രംഗം ശക്തമാകവെ മത്സരത്തില്‍ രണ്ടും കല്‍പ്പിച്ചിറങ്ങാനുള്ള സണ്‍ ടിവിയുടെ പുറപ്പാട് സ്റ്റോക്ക് വിലയെ സ്വാധീനിക്കും. ചാനലുകളില്‍ ഉടനീളം പുതിയ ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍ സീരീസുകളുമായി ചുവടുവെയ്ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇപ്പോള്‍ സണ്‍ ടിവി നെറ്റ്‌വര്‍ക്ക്.

ബൈ കോൾ

'പ്രൈം ടൈം വിഭാഗത്തില്‍ 4 മുതല്‍ 5 ശതമാനം വരെ മാര്‍ക്കറ്റ് വിഹിതം സണ്‍ ടിവിക്കുണ്ട്. 45 ശതമാനമാണ് കമ്പനിയുടെ വ്യൂവര്‍ഷിപ്പും. അടുത്ത ഒന്നര മുതല്‍ രണ്ടു വര്‍ഷം കൊണ്ട് 12 ബില്യണ്‍ രൂപയാണ് സിനിമാ പ്രൊഡക്ഷന് വേണ്ടി സണ്‍ ടിവി നെറ്റ്‌വര്‍ക്ക് നീക്കിവെയ്ക്കാന്‍ പദ്ധതിയിടുന്നത്. ഇതില്‍ അഞ്ച് വമ്പന്‍ സിനിമകള്‍ ഒക്ടോബറോടെ പൂര്‍ത്തിയാവും. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന്റെ സിനിമയും ദീപാവലി കാലത്ത് (നവംബര്‍ 4) കമ്പനി കൊണ്ടുവരുന്നുണ്ട്', സണ്‍ ടിവി നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച ആധാരമാക്കി മോട്ടിലാല്‍ ഓസ്‌വാള്‍ അറിയിക്കുന്നു.

ഒടിടി രംഗം

നിലവില്‍ കമ്പനിയുടെ ഒടിടി പ്ലാറ്റ്‌ഫോമായ സണ്‍ നെക്‌സ്റ്റ് ഒടിടിയില്‍ 23.3 മില്യണ്‍ വരിക്കാരുണ്ട്. 11 മില്യണ്‍ വരിക്കാരെ കൂടി നേടുകയാണ് സണ്‍ നെറ്റ്‌വര്‍ക്കിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്ന്. പുതിയ വരിക്കാരില്‍ 20 ശതമാനം തെന്നിന്ത്യയില്‍ നിന്നായിരിക്കണമെന്നും കമ്പനിക്ക് നിര്‍ബന്ധമുണ്ട്. എന്തായാലും നിലവിലെ സിനിമാ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒറിജിനല്‍ കണ്‍ടന്റിലേക്ക് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മോട്ടിലാല്‍ ഓസ്‌വാളിന്റെ റിപ്പോര്‍ട്ടു പ്രകാരം സണ്‍ ടിവിക്ക് ആരോഗ്യകരമായ ലിക്വിഡിറ്റിയുണ്ട് (39 ബില്യണ്‍ രൂപയിലേറെ).

വാല്യുവേഷൻ

'ഒടിടി രംഗത്തും ടിവി രംഗത്തും സജീവമാകാനുള്ള സണ്‍ ടിവിയുടെ നീക്കം ഓഹരി വിലയെ സ്വാധീനിക്കും. ഉയര്‍ന്ന ലാഭവിഹിതം നല്‍കാനുള്ള സാധ്യതയും (45 മുതല്‍ 58 ശതമാനം വരെ) കുറഞ്ഞ വാല്യുവേഷനും ഓഹരി വിപണിയില്‍ സണ്‍ ടിവിയുടെ ആകര്‍ഷണീയത കൂട്ടുന്നു. അതുകൊണ്ട് സണ്‍ ടിവി നെറ്റ്‌വര്‍ക്കില്‍ 620 രൂപയുടെ ടാര്‍ഗറ്റ് കുറിക്കാം. ഈ സ്‌റ്റോക്കില്‍ 'ബൈ' റേറ്റിങ്ങാണ് ഞങ്ങള്‍ തുടരുന്നതും', ബ്രോക്കറേജ് അറിയിച്ചു.

അശോക് ലെയ്‌ലാന്‍ഡ്

അശോക് ലെയ്‌ലാന്‍ഡ്

പ്രമുഖ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡിലും വമ്പന്‍ നേട്ടത്തിനുള്ള സാധ്യതയാണ് മോട്ടിലാല്‍ ഓസ്‌വാള്‍ കണക്കുകൂട്ടുന്നത്. വരുംഭാവിയില്‍ 22 ശതമാനം വരെ നേട്ടം അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ തിരിച്ചുനല്‍കാം. നിലവില്‍ 125 രൂപ വിലനിലവാരത്തിലുള്ള കമ്പനിയുടെ സ്റ്റോക്കില്‍ 155 രൂപയാണ് മോട്ടിലാല്‍ ഓസ്‌വാള്‍ നല്‍കുന്ന ടാര്‍ഗറ്റ്.

റിപ്പോർട്ട്

'ഉയര്‍ന്ന ഡീസല്‍ നിരക്കും സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങളും പ്രതിസന്ധികള്‍ തീര്‍ക്കുന്നുണ്ടെങ്കിലും സമ്പദ്ഘടന പഴയനിലയിലേക്ക് വരുന്നതോടെ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന ഉയരും. ഇ-കൊമേഴ്‌സ്, എഫ്എംസിജി മേഖലകളിലെ പ്രവര്‍ത്തനം മുന്‍നിര്‍ത്തി എല്‍സിവികള്‍ക്കായിരിക്കും (ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്) ഉയര്‍ന്ന ഡിമാന്‍ഡ് രൂപപ്പെടുക. 2022/23 സാമ്പത്തിക വര്‍ഷങ്ങളിലെ കമ്പനിയുടെ വാല്യുവേഷന്‍ യഥാക്രമം 24.3/10.9 മടങ്ങ് എന്നിങ്ങനെയാണ്', മോട്ടിലാല്‍ ഓസ്‌വാള്‍ പറയുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. മോട്ടിലാല്‍ ഓസ്‌വാള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ബ്രോക്കറേജ് റിപ്പോര്‍ട്ടാണ് ലേഖനത്തിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X