മികച്ച നേട്ടത്തിന് മോട്ടിലാല്‍ ഓസ്‌വാള്‍ നിര്‍ദേശിക്കുന്ന 3 സ്‌റ്റോക്കുകള്‍

മൂന്നു സ്‌റ്റോക്കുകളില്‍ ബൈ റേറ്റിങ് പ്രഖ്യാപിച്ച് രംഗത്തുവരികയാണ് ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജായ മോട്ടിലാല്‍ ഓസ്‌വാള്‍. മികച്ച ലാഭം തരാന്‍ സാധ്യതയുള്ള സ്‌റ്റോക്കുകളുടെ പട്ടികയില്‍ ലെമണ്‍ ട്രീ ഹോട്ടല്‍സ്, എംസിഎക്‌സ്, സിയറ്റ് ലിമിറ്റഡ് എന്നിവരെയാണ് ബ്രോക്കറേജ് ഉള്‍പ്പെടുത്തുന്നത്.

മുന്നോട്ടുള്ള നാളുകളില്‍ മൂന്നു സ്‌റ്റോക്കുകളും ഭേദപ്പെട്ട നേട്ടം സമര്‍പ്പിക്കുമെന്ന് ഇവര്‍ പറയുന്നു. ലെമണ്‍ ട്രീ ഹോട്ടല്‍സ്, എംസിഎക്‌സ്, സിയറ്റ് ലിമിറ്റഡ് സ്‌റ്റോക്കുകളില്‍ മോട്ടിലാല്‍ ഓസ് വാള്‍ നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും അനുബന്ധ വിവരങ്ങളും ചുവടെ അറിയാം.

ലെമണ്‍ ട്രീ ഹോട്ടല്‍സ്

ലെമണ്‍ ട്രീ ഹോട്ടല്‍സ്

70 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ലെമണ്‍ ട്രീ ഹോട്ടല്‍സില്‍ ബ്രോക്കറേജ് മുന്നോട്ടുവെയ്ക്കുന്നത്. ബുധനാഴ്ച്ച 1.80 ശതമാനം നേട്ടത്തിലാണ് കമ്പനിയുടെ ഓഹരികള്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടതും (ഒക്ടോബര്‍ 27). 52.80 രൂപയില്‍ തുടങ്ങിയ വ്യാപാരം 53.75 രൂപയില്‍ അവസാനിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം വരുമാനം രണ്ടു മടങ്ങ് വര്‍ധിപ്പിക്കാന്‍ ലെമണ്‍ ട്രീ ഹോട്ടല്‍സിന് കഴിഞ്ഞിട്ടുണ്ട്. റീടെയില്‍ ഡിമാന്‍ഡ് കൂടിയതിനെ തുടര്‍ന്ന് ഹോട്ടലുകളില്‍ മുറിയെടുക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിക്കുകയാണ്.

ബിസിനസ്

ഈ പശ്ചാത്തലത്തില്‍ ലഭ്യമായ മുറികളില്‍ നിന്നുള്ള വരുമാനം (RevPAR) 80 ശതമാനത്തോളം ഉയര്‍ത്താന്‍ കമ്പനിക്ക് സാധിക്കുന്നു. വാര്‍ഷിക ആവര്‍ത്തന വരുമാനം 14 ശതമാനം കൂടിയതും പ്രത്യേകം പരാമര്‍ശിക്കണം. പ്രവര്‍ത്തന വരുമാനം മുന്‍നിര്‍ത്തി വാര്‍ഷികാടിസ്ഥാനത്തില്‍ ഇബിഐടിഡിഎ മാര്‍ജിന്‍ 4.1x ഉയര്‍ച്ച കുറിക്കുന്നുണ്ട്.

നിലവില്‍ ലെമണ്‍ ട്രീയുടെ ബിസിനസില്‍ 85 ശതമാനവും സ്വദേശി ഇന്ത്യന്‍ യാത്രക്കാരുടെ സംഭാവനയാണ്. രാജ്യാന്തര യാത്രാ മേഖലയില്‍ ഡിമാന്‍ഡ് ഉണരുന്നതോടെ കമ്പനിയുടെ ബിസിനസ് ഇനിയും മെച്ചപ്പെടുമെന്ന് ബ്രോക്കറേജ് കരുതുന്നു.

സെപ്തംബർ പാദം

'ഡിമാന്‍ഡ് ഉണര്‍വ് അടിസ്ഥാനപ്പെടുത്തി നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇബിഐടിഡിഎ എസ്റ്റിമേറ്റ് 16 ശതമാനം (ലോ ബേസ്) ഞങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. ഇതേസമയം, 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇബിഐടിഡിഎ എസ്റ്റിമേറ്റില്‍ മാറ്റമില്ല', മോട്ടിലാല്‍ ഓസ്‌വാള്‍ അറിയിക്കുന്നു.

1992 -ല്‍ സ്ഥാപിതമായ ലെമണ്‍ ട്രീ ഹോട്ടല്‍സ് ലിമിറ്റഡ് ഇന്ന് 4,004.81 കോടി രൂപ വിപണി മൂല്യമുള്ള മിഡ് കാപ്പ് കമ്പനിയാണ്. ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്താണ് കമ്പനിയുടെ പ്രവര്‍ത്തനം. സെപ്തംബര്‍ പാദത്തില്‍ 98.82 കോടി രൂപയാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് മൊത്തം വരുമാനം കുറിച്ചത്. മുന്‍പാദത്തെ അപേക്ഷിച്ച് 123.17 ശതമാനം വര്‍ധനവാണിത്. സെപ്തംബറിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ 25.88 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലുണ്ട്. വിദേശ നിക്ഷേപകര്‍ 20.11 ശതമാനവും സ്വദേശി നിക്ഷേപകര്‍ 14.09 ശതമാനവും ഓഹരി പങ്കാളിത്തമാണ് കയ്യടക്കുന്നത്.

സിയറ്റ് ലിമിറ്റഡ്

സിയറ്റ് ലിമിറ്റഡ്

ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ലിമിറ്റഡിലും വളര്‍ച്ചാ സാധ്യത മോട്ടിലാല്‍ ഓസ്‌വാള്‍ കാണുന്നുണ്ട്. 1,625 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്നത്. ബുധനാഴ്ച്ച 1.27 ശതമാനം ഇടിവിലാണ് കമ്പനിയുടെ ഓഹരികള്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത് (ഒക്ടോബര്‍ 27). 1,299 രൂപയില്‍ തുടങ്ങിയ വ്യാപാരം 1,279 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 4.04 ശതമാനം തകര്‍ച്ചയും ഒരു മാസത്തെ ചിത്രത്തില്‍ 3.60 ശതമാനം തകര്‍ച്ചയും സിയറ്റ് നേരിടുന്നുണ്ട്. 6 മാസത്തെ കണക്കിലും സ്റ്റോക്കിന്റെ യാത്ര താഴേക്കുതന്നെ. ഇക്കാലയളവില്‍ 7.93 ശതമാനം ഇടിവ് കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്നോട്ട്

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം പ്രതീക്ഷിച്ചതിലും താഴെയാണ് സിയറ്റിന്റെ പ്രകടനം. ജൂലായ് - സെപ്തംബര്‍ കാലത്ത് മാര്‍ജിന്‍ കംപ്രഷന്‍ കാരണം കമ്പനിയുടെ ലാഭവിഹിതം കുറഞ്ഞു. എന്തായാലും മുന്നോട്ടുള്ള പാദങ്ങളില്‍ സിയറ്റ് തിരിച്ചുവരുമെന്നാണ് മോട്ടിലാല്‍ ഓസ്‌വാളിന്റെ പക്ഷം.

വാണിജ്യ, പാസഞ്ചര്‍ വാഹന സെഗ്മന്റില്‍ കമ്പനി ഓര്‍ഗാനിക് വളര്‍ച്ച കണ്ടെത്തുന്നുണ്ട്. ഇതിനിടെ നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍, മഹീന്ദ്ര ഥാര്‍ തുടങ്ങിയ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ടയര്‍ ഘടകങ്ങള്‍ നല്‍കാനുള്ള കരാറും കമ്പനി നേടുകയുണ്ടായി. ഇതേസമയം, ചിപ്പ് പ്രതിസന്ധി മുന്‍നിര്‍ത്തി വാഹന നിര്‍മാതാക്കള്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടര്‍ന്നാല്‍ സിയറ്റിന്റെ പ്രകടനം താഴേക്ക് പോകാന്‍ സാധ്യതയുണ്ട്. എന്തായാലും ഇന്‍പുട്ട് ചെലവുകള്‍ മയപ്പെട്ട സാഹചര്യത്തില്‍ മുന്നോട്ട് മാര്‍ജിനുകള്‍ ഉയരുമെന്ന് ബ്രോക്കറേജ് പറയുന്നു.

എംസിഎക്‌സ്

എംസിഎക്‌സ്

ഇന്ത്യയിലെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സിലും (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്) ബൈ റേറ്റിങ്ങാണ് മോട്ടിലാല്‍ ഓസ്‌വാള്‍ നല്‍കുന്നത്. പുതിയ ട്രേഡിങ് സോഫ്റ്റ്‌വെയര്‍ ഉപയോഗത്തില്‍ വരുന്ന പക്ഷം കമ്പനിയുടെ ഇബിഐടി മാര്‍ജിന്‍ കാര്യമായി മെച്ചപ്പെടുമെന്ന് ബ്രോക്കറേജ് അറിയിക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് എംസിഎക്‌സിനായി പുതിയ ട്രേഡിങ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നത്. പുതിയ സോഫ്റ്റ്‌വെയറിനൊപ്പം പോസിറ്റീവ് 'ഓപ്പറേറ്റിങ് ലെവറേജും' എംസിഎക്‌സിന്റെ മാര്‍ജിന്‍ ഉയര്‍ത്തുമെന്നാണ് മോട്ടിലാല്‍ ഓസ്‌വാളിന്റെ നിരീക്ഷണം.

വരുംനാളുകളില്‍ കൂടുതല്‍ സ്ഥാപന നിക്ഷേപകര്‍ എംസിഎക്‌സിലേക്ക് നോട്ടമെത്തിക്കാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ഹെഡ്ജ് ഫണ്ടുകളും എംസിഎക്‌സില്‍ താത്പര്യം പ്രകടിപ്പിക്കുമെന്ന് ഇവര്‍ പറയുന്നു.

ഓഹരി വില

കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് സെഗ്മന്റില്‍ 92 ശതമാനം മാര്‍ക്കറ്റ് വിഹിതം അവകാശപ്പെടുന്ന എംസിഎക്‌സ് വിപണിയില്‍ ഏകാധിപത്യം തുടരുമെന്നാണ് മോട്ടിലാല്‍ ഓസ്‌വാളിന്റെ പക്ഷം. ബുധനാഴ്ച്ച 0.65 ശതമാനം ഇടിവിലാണ് എംസിഎക്‌സ് സ്റ്റോക്ക് വ്യാപാരം നിര്‍ത്തിയത് (ഒക്ടോബര്‍ 27). 1,730 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 1,700 രൂപയില്‍ അവസാനിച്ചു.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 11.32 ശതമാനം തകര്‍ച്ച എംസിഎക്‌സ് കുറിക്കുന്നുണ്ട്. എന്നാല്‍ ഒരു മാസത്തെ ചിത്രത്തില്‍ 1.30 ശതമാനം ഉയരാന്‍ സ്റ്റോക്കിന് കഴിഞ്ഞു. ആറു മാസം കൊണ്ട് 11.14 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഏപ്രില്‍ 28 -ന് 1,530.45 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,135 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,432.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും എംസിഎക്‌സ് സ്റ്റോക്ക് സാക്ഷിയായിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X