ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ ഓഹരി സൂചികകൾ. അതുകൊണ്ടു തന്നെ ബ്രോക്കറേജുകൾ ചില ഓഹരികളിൽ ബുള്ളിഷാണ്. 100 വർഷം പഴക്കമുള്ള പ്രമുഖ വാട്ടർ ടെക്നോളജി കമ്പനിയിൽ മോട്ടിലാൽ ഓസ്വാൾ 'ബൈ' ശുപാർശയോടെ കവറേജ് ആരംഭിച്ചിട്ടുണ്ട്. എൻവയോൺമെന്‍റൽ സർവീസുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്മാൾക്യാപ് കമ്പനിയുടെ ഓഹരി വാങ്ങാനാണ് ബ്രോക്കറേജ് ശുപാർശ. ഏതാണ് ആ ഓഹരി എന്നാണോ.... മറ്റാരുമല്ല നിക്ഷേപകരുടെ പ്രിയപ്പെട്ട വിഎ ടെക് വാബാഗ്. ഓഹരിയുടെ ടാർഗെറ്റ് വിലയുടെ വിശദാംശങ്ങളും ബ്രോക്കറേജ് വിലയിരുത്തലും നമുക്ക് നോക്കാം.
വിഎ ടെക് വാബാഗ്
ക്ലീൻ വാട്ടർ, വേസ്റ്റ് വാട്ടർ ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുൻനിര കമ്പനി കൂടിയാണിത്. 1924ൽ സ്ഥാപിതമായ കമ്പനിക്ക് ഒരു നൂറ്റാണ്ടിന്‍റെ പ്രവർത്തന പാരമ്പര്യവുമുണ്ട്. രാജ്യത്തെ വാട്ടർ മാനേജ്മെന്‍റ് സെക്ടറിലെ മൂന്നാമത്തെ വലിയ കമ്പനി കൂടിയാണിത്. ആഗോള തലത്തിൽ ഇൻഡസ്ട്രികൾക്കും, മുനിസിപ്പാലിറ്റികൾക്കും സസ്റ്റെയ്നബിൾ വാട്ടർ സൊല്യൂഷനുകൾ നൽകുന്നു.

ബ്രോക്കറേജ് വിലയിരുത്തൽ
മോത്തിലാൽ ഓസ്വാളിന്‍റെ ബുള്ളിഷ് കോളിനുള്ള പ്രധാന കാരണങ്ങളിലൊന്ന് 13,700 കോടി രൂപയുടെ ഓർഡർ ബുക്ക് ആണ്. ബ്രോക്കറേജ് ഹൗസിന്‍റെ കണക്കനുസരിച്ച് ഇത് 2025 സാമ്പത്തിക വർഷത്തിന്‍റെ 4.2 മടങ്ങ് വരുമാനമാണ്. കൂടാതെ 20,000 കോടി രൂപ വരെയുള്ള ശക്തമായ ബിഡ് പൈപ്പ്‌ലൈൻ 15-20% വരുമാന വളർച്ചായും നൽകും. ഉയർന്ന മാർജിൻ ഉള്ള വിഭാഗങ്ങളിൽ (ഇപി, ഒ & എം, ഇൻഡസ്ട്രിയൽ) വലിയ തോതിലുള്ള പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള മാർജിനുകൾക്ക് മികച്ച നേട്ടം നൽകുമെന്നും ബ്രോക്കറേജ് റിപ്പോർട്ട് പറയുന്നു. കൂടാതെ, ശക്തമായ എഫ്‌സിഎഫ് ഉൽപ്പാദനം, നെറ്റ്-ക്യാഷ് സ്റ്റാറ്റസ്, റിട്ടേൺ അനുപാതങ്ങളിലെ വികാസം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിഎ ടെക് വാബാഗിനെ കൂടുതൽ ആകർഷകമാക്കുന്നു എന്നും മോത്തിലാൽ കൂട്ടിച്ചേർത്തു.
'വൃദ്ധി' പ്രധാന ശ്രദ്ധാകേന്ദ്രം
2023 സാമ്പത്തിക വർഷത്തിൽ കമ്പനി 'വൃദ്ധി' എന്ന ദീർഘകാല സമഗ്ര ശുദ്ധീകരണ പദ്ധതിക്ക് തുടക്കമിട്ടു. സാങ്കേതിക നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും ആഗോള തലത്തിലേക്ക് ബിസിനസ് വർദ്ധിപ്പിക്കുന്നതിലും ഈ തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മോത്തിലാൽ ഓസ്വാളിന്‍റെ അഭിപ്രായത്തിൽ, 'വൃദ്ധി'യുടെ കീഴിൽ അടുത്ത 3-5 വർഷത്തേക്കുള്ള കമ്പനിയുടെ ഗെയിം ചേഞ്ചറാണ്. ഓർഡർ ബുക്ക് വരുമാനത്തിന്‍റെ 3 മടങ്ങ് ആണ്, കൂടാതെ വരുമാന വളർച്ച പ്രതിവർഷം 15-20% ആണ്, കൂടാതെ കമ്പനി നെറ്റ്-ക്യാഷ് പോസിറ്റീവ് ആണെന്നതും നേട്ടമാണെന്നും ബ്രോക്കറേജ് വ്യക്തമാക്കി.
വരുമാന വളർച്ച
15,000-20,000 കോടി രൂപയുടെ ശക്തമായ ബിഡ് പൈപ്പ്‌ലൈനിലൂടെ, കമ്പനി പ്രതിവർഷം 6,000-7,000 കോടി രൂപയുടെ ഓർഡറുകൾ പിടിച്ചെടുക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ, കോമ്പൗണ്ടഡ് അടിസ്ഥാനത്തിൽ FY25-FY28 നെ അപേക്ഷിച്ച് പ്രതിവർഷം 17% വരുമാന വളർച്ച മോത്തിലാൽ ഓസ്വാൾ പ്രതീക്ഷിക്കുന്നു. ഉയർന്ന മാർജിൻ വിഭാഗങ്ങളിൽ വലിയ തോതിലുള്ള പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കമ്പനിക്ക് നേട്ടമാകുമെന്നും ബ്രോക്കറേജ് വിശ്വസിക്കുന്നു.
ഓഹരി വില
എൻഎസ്ഇയിൽ 1,587 രൂപ എന്ന നിലയിലാണ് ബുധനാഴ്ച വിഎ ടെക് വാബാഗ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ 7.22 ശതമാനവും ആറുമാസത്തിനിടെ 14.4 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 1050 ശതമാനമാണ് അഞ്ച് വർഷത്തെ വളർച്ച. 1944 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് വില
19000 രൂപയുടെ ടാർഗെറ്റ് വിലയോടെ വിഎ ടെക് വാബാഗ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. അതായത് നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 28 ശതമാനം വർദ്ധനവ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
