ഇന്ത്യൻ ഓഹരിക സൂചികകൾ പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് പോവുകയാണ്. വരും ദിവസങ്ങളിലും സമാനമായ മുന്നേറ്റം തുടർന്നാൽ അത് നിക്ഷേപകരർക്ക് നൽകുന്ന സന്തോഷം വലുതായിരിക്കും. അതേസമയം തന്നെ ചാഞ്ചാട്ടത്തിനുള്ള സാധ്യതകളും തള്ളിക്കളയരുത്. അതുകൊണ്ട് ഓഹരി വാങ്ങുമ്പോൾ ബ്രോക്കറേജ് നിർദ്ദേശങ്ങളും പരിഗണിക്കുന്നത് നല്ലതാണ്.
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ, മാൻകൈൻഡ് ഫാർമയുടെ ഓഹരികളിൽ ബുള്ളിഷാണ്. അതുകൊണ്ടു തന്നെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് നിർദ്ദേശം. മാൻകൈൻഡ് ഫാർമയുടെ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 0.45 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 2235 രൂപ എന്നതാണ് മാൻകൈൻഡ് ഫാർമയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.82 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 2024-ൽ ഇതുവരെയുള്ള വളർച്ച 12.92 ശതമാനമാണ്.
ആറ് മാസത്തിനിടെ 18.34 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ ഏകദേശം 40 ശതമാനം വളർച്ച നേടാനും മാൻകൈൻഡ് ഫാർമ ഓഹരിക്ക് സാധിച്ചു. 2490 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1502.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
2024-27 സാമ്പത്തിക വർഷത്തിൽ മാൻകൈൻഡ് ഫാർമയുടെ വാർഷിക വളർച്ചാ നിരക്ക് 16 ശതമാനത്തിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. ശക്തമായ ബ്രാൻഡ് , സുസ്ഥിര വരുമാന വളർച്ച, മികച്ച റിട്ടേൺ അനുപാതം എന്നിവ കണക്കിലെടുത്ത് ഓഹരി വാങ്ങാം. 2,650 രൂപയാണ് ടാർഗെറ്റ് പ്രൈസ്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 20 ശതമാനത്തിന്‍റ വളർച്ച.
കമ്പനിയുടെ വിപുലമായ ഉൽപ്പന്ന ശ്രേണി, ബ്രാൻഡ് പോർട്ട്‌ഫോളിയോയുടെ വിപുലീകരണം, മെഡിക്കൽ പ്രതിനിധികളുടെ വർദ്ധിപ്പിച്ച ഉൽപ്പാദനക്ഷമത, മെട്രോ, ടയർ-1 നഗരങ്ങളിലെ വർദ്ധിച്ച സാന്നിധ്യം എന്നിവ കണക്കിലെടുക്കുമ്പോൾ മാൻകൈൻഡ് ഫാർമയ്ക്ക് വലിയ വളർച്ച നേടാൻ സാധിക്കും. എന്നിരുന്നാലും, ഡെർമറ്റോഫൈറ്റോസിസ് (ഡിഎഫ്) വിഭാഗത്തിലെ പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ച, കയറ്റുമതി ഡിമാൻഡ് കുറയുക, മെഡിക്കൽ പ്രതിനിധികളുടെ ഉൽപ്പാദനക്ഷമത എന്നിവ കമ്പനിയുടെ റേറ്റിംഗിൽ പ്രധാന അപകടസാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന് മോത്തിലാൽ ഓസ്വാൾ ചൂണ്ടിക്കാട്ടി.

മാൻകൈൻഡ് ഫാർമ
ഉപഭോക്തൃ ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകൾ വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും വിപണനം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് മാൻകൈൻഡ് ഫാർമ. കോണ്ടം, പ്രഗ്നൻസി ഡിറ്റക്ഷൻ, അടിയന്തര ഗർഭനിരോധന മാർഗങ്ങൾ, ആന്റാസിഡ് പൊടികൾ, വിറ്റാമിൻ, മിനറൽ സപ്ലിമെന്റുകൾ തുടങ്ങി വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ കമ്പനി കൈകാര്യം ചെയ്യുന്നു.
രാജ്യത്തിനകത്ത് കമ്പനിക്ക് മികച്ച സാന്നിധ്യമുണ്ട്. രാജ്യത്തുടനീളം 25 നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
വിപണി നേട്ടത്തിൽ
ആഭ്യന്തര സൂചികകൾ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. തുടർച്ചയായ മൂന്നാം ദിവസമാണ് സൂചികകൾ പച്ചയിൽ ക്ലോസ് ചെയുന്നത്. സെൻസെക്‌സ് 204.33 പോയിൻ്റ് അഥവാ 0.27 ശതമാനം ഉയർന്ന് 76,810.90ലും നിഫ്റ്റി 75.90 പോയിൻ്റ് അഥവാ 0.33 ശതമാനം ഉയർന്ന് 23,398.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2048 ഓഹരികൾ നേട്ടത്തിലെത്തി, 1371 ഓഹരികൾ ഇടിഞ്ഞു, 80 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
അറിയിപ്പ്:
മുകളില്‍കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
