ഓഹരി വിലയുടെ പതിന്മടങ്ങ് ലാഭം നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്ന സ്റ്റോക്കുകളാണ് മള്‍ട്ടിബാഗര്‍ ഓഹരികള്‍. വിപണിയില്‍ മള്‍ട്ടിബാഗര്‍ ഓഹരികള്‍ തിരിച്ചറിയുമ്പോഴേക്കും പലരും വൈകാറുണ്ട്. എന്നാല്‍ ഐടി മേഖലയില്‍ നിന്നൊരു മള്‍ട്ടിബാഗര്‍ സ്റ്റോക്കില്‍ ഇപ്പോഴും പച്ചക്കൊടി കാട്ടുകയാണ് ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനം മോട്ടിലാല്‍ ഓസ്വാള്‍. നടപ്പു വര്‍ഷം ഇതുവരെ 125 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഈ സ്റ്റോക്ക് ഇനിയും വാങ്ങാമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. സംഭവം ഏതെന്നല്ലേ? സയന്റ് ലിമിറ്റഡ് തന്നെ.
ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയാണ് സയന്റ് ലിമിറ്റഡില്‍ മോട്ടിലാല്‍ ഓസ്വാള്‍ പ്രവചിക്കുന്നത്. ഒപ്പം ലാഭ മാര്‍ജിന്‍ ഇടക്കാലത്തേക്ക് കൂടുന്നതും കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബ്രോക്കറേജ് അറിയിക്കുന്നു. സെപ്തംബര്‍ പാദത്തിലെ കണക്കുപുസ്തകത്തില്‍ മികവാര്‍ന്ന സംഖ്യകള്‍ കുറിക്കാന്‍ ഐടി കമ്പനിയായ സയന്റിന് സാധിച്ചിട്ടുണ്ട്.
ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ കമ്പനിയുടെ അറ്റാദായം 44.5 ശതമാനം വര്‍ധിച്ച് 121 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലത്ത് 83.9 കോടി രൂപയായിരുന്നു മൊത്തം ലാഭം. ഇക്കഴിഞ്ഞ പാദം വരുമാനത്തിലും 4.6 ശതമാനം വളരാന്‍ സയന്റിന് കഴിഞ്ഞു (ഡോളര്‍ കണക്കില്‍).
'സയന്റ് ലിമിറ്റഡില്‍ മെച്ചപ്പെട്ട മാര്‍ജിന്‍ പ്രകടനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മാനേജ്മെന്റിന്റെ ഇടക്കാല ഔട്ട്ലുക്ക് ലാഭ മാര്‍ജിനെ കാര്യമായി സ്വാധീനിക്കും. അതുകൊണ്ട് 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎസ് (പ്രതിയോഹരി വരുമാനം) എസ്റ്റിമേറ്റ് ഞങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. ആകര്‍ഷകമായ വാല്യുവേഷന് മുന്‍നിര്‍ത്തി സ്റ്റോക്കില്‍ ബൈ റേറ്റിങ്ങും തുടരുന്നു', മോട്ടിലാല്‍ ഓസ്വാള്‍ അറിയിച്ചു.
വളര്‍ച്ചാ സാധ്യത കണക്കിലെടുത്ത് സയന്റ് ലിമിറ്റഡില്‍ 1,380 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ബ്രോക്കറേജ് നിര്‍ദേശിക്കുന്നത്. ഈ വാരം 1,157.70 രൂപ എന്ന നിലയിലാണ് സയന്റ് ലിമിറ്റഡ് ഓഹരികള്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത് (ഒക്ടോബര്‍ 14). വ്യാഴാഴ്ച്ച 7.21 ശതമാനം നേട്ടം കയ്യടക്കാന്‍ കമ്പനിക്ക് സാധിച്ചു. 1,101.85 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 1,157.70 രൂപയിലേക്കെത്തി. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 4.49 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 5.30 ശതമാനവും നേട്ടം കമ്പനി കുറിച്ചു.
6 മാസം കൊണ്ട് 68.97 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സയന്റ് ലിമിറ്റഡ് തിരിച്ചുനല്‍കിയതും. ഏപ്രില്‍ 16 -ന് 685 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
ഈ വര്‍ഷത്തെ കണക്കിലാകട്ടെ 125 ശതമാനം നേട്ടമാണ് സയന്റ് കാഴ്ച്ചവെക്കുന്നത്. ജനുവരി 1 -ന് 513.15 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അന്ന് 1 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ 2.25 ലക്ഷം രൂപയായി ആസ്തി ഇപ്പോള്‍ വര്‍ധിച്ചിരിക്കണം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,172.20 രൂപ വരെ സയന്റ് ഓഹരികള്‍ ഉയര്‍ന്നിരുന്നു; 365 രൂപ വരെയുള്ള വീഴ്ചയ്ക്കും കമ്പനി സാക്ഷിയായിട്ടുണ്ട്.
സയന്റിന്റെ ഗവേഷണ വികസന ചെലവുകളില്‍ ശക്തമായ റീബൗണ്ട് ബ്രോക്കറേജ് കാണുന്നുണ്ട്. വര്‍ധിച്ച് വരുന്ന ഔട്ട്സോഴ്സിങ് നടപടികളും വലിയ കരാറുകളുമാണ് 'ആര് ആന്‍ഡ് ഡി' ചെലവുകളെ സ്വാധീനിക്കുന്നത്. എന്തായാലും പുതുക്കിയ ഗോ-ടു-മാര്‍ക്കറ്റ് സ്ട്രാറ്റജിയും വലിയ കരാറുകളില്‍ ഫോക്കസ് ചെയ്യുകയും വഴി ആര് ആന്‍ഡ് ചെലവുകള്‍ പ്രയോജനപ്പെടുത്താനുള്ള തന്ത്രമാണ് മാനേജ്മെന്റ് ഇപ്പോള്‍ പയറ്റുന്നത്.
ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി 2021-23 കാലഘട്ടത്തില്‍ 14 ശതമാനം യുഎസ്ഡി വരുമാന വളര്‍ച്ച കമ്പനിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മോട്ടിലാല്‍ ഓസ്വാള്‍ പ്രവചിക്കുന്നുണ്ട്. കമ്മ്യുണിക്കേഷന്, യൂട്ടിലിറ്റി, സെമി-കണ്ടക്ടര്‍, ഓട്ടോമോട്ടീവ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഖനനം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചാ സാധ്യത അടുത്ത 2 മുതല്‍ 3 വര്‍ഷത്തേക്ക് തുടരുമെന്നാണ് ബ്രോക്കറേജിന്റെ കണക്കുകൂട്ടല്‍. 2023 സാമ്പത്തിക വര്‍ഷം വ്യോമയാന മേഖല കോവിഡിന് മുന്‍പുള്ള നിലയിലേക്ക് മടങ്ങിയെത്തുമെന്നും ഇവര്‍ വിലയിരുത്തുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications