23 ശതമാനം ലാഭത്തിനായി വാങ്ങാം ഹിന്ദുസ്താന്‍ യുണിലെവര്‍

ടാറ്റ മോട്ടോര്‍സിന് പിന്നാലെ ഹിന്ദുസ്താന്‍ യുണിലെവറിലും 'ബൈ' റേറ്റിങ് പ്രഖ്യാപിച്ച് മോത്തിലാല്‍ ഒസ്വാള്‍ രംഗത്ത്. ഹിന്ദുസ്താന്‍ യുണിലെവറിന്റെ ഓഹരി വില 2,800 രൂപ തൊടുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം. കമ്പനിയുടെ ഇപ്പോഴത്തെ വിലയില്‍ നിന്നും 23 ശതമാനം ഉയര്‍ച്ചയാണിത്. ഹിന്ദുസ്താന്‍ യുണിലെവറിന്റെ പ്രവര്‍ത്തന വിഭാഗങ്ങള്‍ സംയുക്തമായി ഇടത്തരം വളര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തുന്നത്. ഗ്രാമീണ മേഖലകളില്‍ കാര്യമായ മുന്നേറ്റം കുറിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. മൂന്നാം പാദം ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വില്‍പ്പനയിലും നേരിയ ഇടിവ് കമ്പനി നേരിടുകയുണ്ടായി.

ഹിന്ദുസ്താൻ യുണിലെവർ

ഇതേസമയം, മോഡേണ്‍ ട്രേഡ്, ഇ-കൊമേഴ്‌സ് രംഗങ്ങളില്‍ ഹിന്ദുസ്താന്‍ യുണിലെവര്‍ മെച്ചപ്പട്ട പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. മുന്നോട്ടുള്ള പാദങ്ങളിലും ഇതു തുടരും. നിലവില്‍ 75 ശതമാനം വിപണി വിഹിതം പോര്‍ട്ട്‌ഫോളിയോയിലെ വിവിധ വിഭാഗങ്ങളില്‍ കമ്പനിക്കുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് പല വിഭാഗങ്ങളില്‍ കമ്പനി കയ്യടക്കുന്നതും. നടപ്പു വര്‍ഷം ഹോര്‍ലിക്‌സ്, ബൂസ്റ്റ് ബ്രാന്‍ഡുകള്‍ വിപണി വിഹിതം കാര്യമായി ഉയര്‍ത്തിയത് കാണാം.

വിലവർധനവ്

ഉപഭോക്താക്കള്‍ ബ്രാന്‍ഡ് വിട്ടുപോകുന്ന ഭീഷണി ഹിന്ദുസ്താന്‍ യുണിലെവര്‍ ഇപ്പോഴും നേരിടുന്നില്ല. ഇതേസമയം, ചരക്കുകളുടെ വില വര്‍ധിക്കുന്നത് കമ്പനിയുടെ ഉത്പാദനത്തെയും വില്‍പ്പനയെയും ബാധിക്കുന്നുണ്ട്. പാമോയിലിനും ക്രൂഡ് ഓയിലിനും വില കൂടുന്നതിനൊപ്പം പാക്കേജിങ് ചിലവുകളും ഇപ്പോള്‍ വര്‍ധിക്കുകയാണ്. തേയിലയുടെ വില കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിലയില്‍ത്തന്നെയാണ് തേയില ഇപ്പോഴും തുടരുന്നത്.

 
നിരീക്ഷണം

പോര്‍ട്ട്‌ഫോളിയോയിലെ തേയില ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കമ്പനി നടപടിയെടുത്തിട്ടുണ്ട്. ഇക്കാരണത്താല്‍ ഹിന്ദുസ്താന്‍ യുണിലെവറിന്റെ വിറ്റുവരവില്‍ കുറവ് സംഭവിക്കാം. സോപ്പ്, സോപ്പുപ്പൊടി ഉള്‍പ്പെടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉടനീളം നടപ്പിലായ വിലവര്‍ധനവും മൂല്യവര്‍ധിത ചെലവുകളിലെ കുറവും ഒരുപരിധിവരെ ഇന്‍പുട്ട് ചെലവുകള്‍ കുറയ്ക്കാന്‍ കമ്പനിയെ സഹായിക്കുമെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ നിരീക്ഷണം.

 
വരുമാന വളർച്ച

എന്നാല്‍ ഗ്രാമീണ മേഖലയില്‍ നേരിടുന്ന ഡിമാന്‍ഡ് മാന്ദ്യവും ഉയര്‍ന്ന ഇന്‍പുട്ട് ചെലവും പണപ്പെരുപ്പവും ഹ്രസ്വകാലത്തേക്ക് ഹിന്ദുസ്താന്‍ യുണിലെവറിന്റെ വളര്‍ച്ചയെ ബാധിക്കാം. പക്ഷെ ഘടനാപരമായി സ്റ്റോക്ക് സുശക്തമാണ്. സമീപവര്‍ഷങ്ങളില്‍ ഹിന്ദുസ്താന്‍ യുണിലെവറിന്റെ വരുമാന വളര്‍ച്ച കൂടുതല്‍ ഉത്തേജനം നേടിയിട്ടുണ്ട് (കോവിഡിന് മുന്‍പ്).

വ്യാപാരം

'2020 സാമ്പത്തിക വര്‍ഷം വരെയുള്ള തുടര്‍ച്ചയായ നാലു വര്‍ഷങ്ങളില്‍ കമ്പനിയുടെ പ്രതിയോഹരി വരുമാനം 18 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇക്കാലത്ത് വിപണിയിലെ എതിരാളികളുടെ ചിത്രമെടുത്താല്‍ ഹിന്ദുസ്താന്‍ യുണിലെവര്‍ ബഹുദൂരം മുന്നിലാണ്. അതുകൊണ്ട് ഹിന്ദുസ്താന്‍ യുണിലെവറില്‍ 'ബൈ' റേറ്റിങ് ഞങ്ങള്‍ തുടരുകയാണ്. ടാര്‍ഗറ്റ് വില 2,800 രൂപ (55x Dec'23 EPS)', മോത്തിലാല്‍ ഒസ്വാള്‍ അറിയിക്കുന്നു. ബുധനാഴ്ച്ച 0.31 ശതമാനം നേട്ടത്തിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 2,300 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 2,279.95 രൂപയില്‍ തിരശ്ശീല വീണു.

 
ഓഹരി വില

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 1.30 ശതമാനവും ഒരു മാസം കൊണ്ട് 4.77 ശതമാനവും വീതം തകര്‍ച്ച സ്റ്റോക്ക് നേരിടുന്നുണ്ട്. ആറു മാസത്തെ ചിത്രത്തിലും 8.09 ശതമാനം വിലയിടിവാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കിലും കാണാം 4.51 ശതമാനം വീഴ്ച്ച. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,859.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,120 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 63.78. ഡിവിഡന്റ് യീല്‍ഡ് 1.40 ശതമാനം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X