മൂന്ന് മാസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷം മെയ് മാസത്തിൽ ഇന്ത്യൻ വിപണി ഇടിവിലാണ്. യുഎസിലെ ബോണ്ട് യീൽഡുകളുടെ വർദ്ധനവ്, വിദേശ നിക്ഷേപകരുടെ ഒഴുക്ക്, ലോകസഭാ തെരഞ്ഞെടുപ്പുകൾക്കിടയിലെ അനിശ്ചിതത്വങ്ങൾ തുടങ്ങിയവയാണ് ഇടിവിന് പ്രധാന കാരണം. അതേസമയം ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ വിപണിയിൽ പോസിറ്റീവ് വീക്ഷണം നിലനിർത്തുന്നുണ്ട്. നിലവിൽ ഓഹരി വിപണിയിൽ സംഭവിച്ച ഇടിവ് ദീർഘകാല നിക്ഷേപകർക്ക് ഒരു വാങ്ങൽ അവസരമാണ് നൽകുന്നതെന്ന് ബ്രോക്കറേജ് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് നിക്ഷേപകർക്ക് വാങ്ങുന്നത് പരിഗണിക്കാവുന്ന 7 മിഡ് ക്യാപ് ഓഹരികൾ മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നുണ്ട്. അത് ഏതൊക്കെ എന്ന് നോക്കാം.
1. ഇന്ത്യൻ ഹോട്ടൽസ്
680 രൂപ ടാർഗെറ്റ് വിലയോടെ ഇന്ത്യൻ ഹോട്ടൽസ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നത്. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 19 ശതമാനം നേട്ടം. എആർആർ വർദ്ധനയുടെ നേതൃത്വത്തിൽ 2025 സാമ്പച്ചിക വർഷത്തിൽ ഓഹരി ശക്തമായ ആക്കം തുടരുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷ. പുതിയ ബിസിനസുകൾ 30% വളർച്ച പ്രതീക്ഷിക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ 25 ഹോട്ടലുകൾ തുറക്കാൻ കമ്പനിക്ക് ലക്ഷ്യമുണ്ട് എന്നതും നേട്ടമാകും.

2. ഗോദ്‌റെജ് പ്രോപ്പർട്ടീസ്
3000 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഏകദേശം 5 ശതമാനം നേട്ടമുണ്ടാക്കാൻ അതുവഴി സാധിക്കും. 30,000 കോടി രൂപയുടെ പുതിയ പ്രോജക്ടുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്, പുതിയ ലോഞ്ചുകൾ 2025 സാമ്പത്തിക വർഷത്തിൽ വിൽപ്പന തുടരുമെന്നാണ് വിലയിരുത്തൽ.
3. കെഇഐ ഇൻഡസ്ട്രീസ്
5000 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാനാണ് ബ്രോക്കറേജ് ശുപർശ. അതായത് 17.6 ശതമാനം വളർച്ച. ബ്രോക്കറേജ് അനുസരിച്ച്, കേബിൾ, വയറുകളുടെ വിപണി വലുപ്പം 75,000 കോടിയാണ്, അടുത്ത കുറച്ച് വർഷങ്ങളിൽ 15% വാർഷിക വളർച്ചാ നിരക്കിനും സാധ്യതയുണ്ട്.
4. ലെമൺ ട്രീ
170 രൂപയാണ് ടാർഗെറ്റ് വില. അതായത് 19.5 ശതമാനം വളർച്ച. സെക്ടറൽ ടെയിൽവിൻഡുകളിൽ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
5. കിർലോസ്‌കർ ഓയിൽ എഞ്ചിൻസ്
1220 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ഓസ്വാൾ പറയുന്നത്. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 1.5 ശതമാനം നേട്ടം. മെച്ചപ്പെട്ട ഉൽപ്പന്ന മിശ്രിതം, ഉയർന്ന കയറ്റുമതി വിൽപ്പന, ബി2സി പ്രവർത്തനങ്ങളിലെ മാർജിനുകൾ മെച്ചപ്പെടുത്തൽ എന്നിവ കമ്പനിയെ സംബന്ധിച്ച് പോസിറ്റീവ് ആണ്.

6. പിഎൻബി ഹൗസിംഗ് ഫിനാൻസ്
1,015 രൂപയാണ് പിഎൻബി ഹൗസിംഗ് ഫിനാൻസ് ഓഹരിയുടെ ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 36.5 ശതമാനം നേട്ടം. AA+ ലേക്കുള്ള ക്രെഡിറ്റ് റേറ്റിംഗ് അപ്‌ഗ്രേഡ് പ്രൈമറി ഡെറ്റ് മാർക്കറ്റുകളിൽ പിഎൻബി ഹൗസിംഗ് ഫിനാൻസിന് കൂടുതൽ കരുത്താകുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു.
7. സെല്ലോ വേൾഡ്
ബ്രോക്കറേജിന് സ്റ്റോക്കിന് 1,100 രൂപ ടാർഗെറ്റ് വിലയുണ്ട്. ഇത് 19 ശതമാനം ഉയർച്ച സാധ്യതയെ സൂചിപ്പിക്കുന്നു. ശക്തമായ ബ്രാൻഡ് പ്രശസ്തിയും വിതരണ വ്യാപ്തിയും, നിർമ്മാണ പശ്ചാത്തലവും ബ്രാൻഡ് ഇക്വിറ്റിയും ഉള്ളതിനാൽ സെല്ലോ വേൾഡിന് വിപണിയിലെ പ്രമുഖരുമായി മത്സരിക്കാനും വിപണി വിഹിതം നിലനിർത്താൻ സാധിക്കുമെന്നുമാണ് ബ്രോക്കറേജ് വിലയിരുത്തൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications