ജൂൺ നാല് ചൊവ്വാഴ്ചയാണ് പൊതുതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ. നരേന്ദ്രമോദി സർക്കാർ തന്നെ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കെത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. അതോടെ ഓഹരി വിപണിയും വലിയ ആവേശത്തിലാണ്. കാരണം അത് ഒറ്റകക്ഷിയുടെ നേതൃത്വത്തിലുള്ള ഭൂരിപക്ഷ ഭരണത്തിനൊപ്പം നയരൂപീകരണത്തിൽ സ്ഥിരതയും തുടർച്ചയും വാഗ്ദാനം ചെയ്യുന്നു.
ഇക്വിറ്റി വിപണിയിൽ ഉടലെടുത്ത രാഷ്ട്രീയ അസ്ഥിരത 2024 ഏപ്രിൽ, മെയ് മാസങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാൽ വരും ദിവങ്ങളിൽ വിപണി സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് വിലയിരുത്തൽ. ഉൽപ്പാദനം, കാപെക്‌സ്, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കും.
സാമ്പത്തികം, ഉപഭോഗം, വ്യവസായം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റത്തിന് സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വരും നാളുകളിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള 15 ഓഹരികൾ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ തിരഞ്ഞെടുത്തിട്ടുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
1. ഇന്ത്യൻ ഹോട്ടൽസ്
എൻഎസ്ഇയിൽ 573.25 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 31.45 ശതമാനമാണ് 2024-ലെ വളർച്ച.
2. ഗോദ്‌റെജ് പ്രോപ്പർട്ടീസ്
എൻഎസ്ഇയിൽ 2,938.05 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 4.15 ശതമാനമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയ വളർച്ച. ഒരു മാസത്തിനിടെ 14.33 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 46.75 ശതമാനമാണ് 2024-ൽ ഇതുവരെ നേടിയ മുന്നേറ്റം.

3. ഗ്ലോബൽ ഹെൽത്ത്
എൻഎസ്ഇയിൽ 1,166.35 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം 2024-ൽ ഇതുവരെ 22.60 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.
4. പിഎൻബി ഹൗസിംഗ്
729.30 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ 8 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 2024-ൽ ഇതുവരെ 7.13 ശതമാനവും ഓഹരി ഇടിഞ്ഞു.
5. സെല്ലോ വേൾഡ്
എൻഎസ്ഇയിൽ 880.60 രൂപ എന്നതാണ് നിലവിൽ സെല്ലോ വേൾഡ് ഓഹരി വില. 3.33 ശതമാനം ഇടിവ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ 11.31 ശതമാനം വളർച്ച ഓഹരി കൈവരിച്ചു.

6. ഐസിഐസിഐ ബാങ്ക്
1,157.90 രൂപ എന്നതാണ് നിലവിൽ ഐസിഐസിഐ ബാങ്ക് ഓഹരി വില. 1.39 ശതമാനമാണ് ഒരു മാസത്തെ വളർച്ച. 2024-ൽ ഇതുവരെ 15.80 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.
7. എസ്ബിഐ
892.30 രൂപ എന്നതാണ് നിലവിൽ ഓഹരി വില. 6.42 ശതമാനമാണ് കഴിഞ്ഞ 5 ദിവസത്തിനിടെ എസ്ബിഐ നേടിയ വളർച്ച. ഒരു മാസത്തിനിടെ 7.32 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 39.13 ശതമാനമാണ് 2024-ൽ ഇതുവരെ ഓഹരിയുടെ മുന്നേറ്റം.
8. കോൾ ഇന്ത്യ
514.65 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 8.44 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 34.80 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും കോൾ ഇന്ത്യ ഓഹരിക്ക് സാധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
