തിങ്കളാഴ്ച വിപണികൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിഫ്റ്റി ഇപ്പോഴും 25,000-ത്തിന് താഴെയാണ്. ഏത് തരത്തിലുള്ള ഓഹരികളിലാണ് നിക്ഷേപിക്കേണ്ടതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ മോത്തിലാൽ ഓസ്വാൾ 3 ഓഹരികൾ ശുപാർശ ചെയ്യുന്നുണ്ട്. ഏതൊക്കെയാണ് ആ ഓഹരികളെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
1. റിലയൻസ് ഇൻഡസ്ട്രീസ്
ആർഐഎൽ ചെയർമാൻമുകേഷ് അംബാനി 2025 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗ പ്രസംഗത്തിന്‍റേയും കമ്പനിക്കായി അദ്ദേഹം തയ്യാറാക്കിയ വളർച്ചാ പദ്ധതിയുടെയും അടിസ്ഥാനത്തിലാണ് ബ്രോക്കറേജ് ഹൗസ് ഓഹരികൾക്ക് റേറ്റിംഗ് നൽകിയിരിക്കുന്നത്. 2027-ഓടെ ആർഐഎല്ലിന്‍റെ ഇബിടിഡിഎ ഇരട്ടിയാക്കാനുള്ള തന്‍റെ അഭിലാഷം മുകേഷ് അംബാനി ആവർത്തിച്ചു. ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഐപിഒയ്‌ക്കായി അദ്ദേഹം ഒരു സമയപരിധി നിശ്ചയിച്ചു. 2026 ആദ്യ പകുതിയോടെ അദ്ദേഹം ലിസ്റ്റുചെയ്യാൻ പദ്ധതിയിടുന്നു.
എൻഎസ്ഇയിൽ 1,355 രൂപ എന്നതാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.7 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 2.7 ശതമാനമാണ് ഒരുമാസത്തെ ഇടിവ്. എന്നാൽ 1700 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയിൽ നിന്നും ഇത് 25 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നു.
2. എസ്ആർഎഫ് ലിമിറ്റഡ്
1970-ൽ സ്ഥാപിതമായ എസ്ആർഎഫ് ലിമിറ്റഡ് രാസവസ്തുക്കൾ, പാക്കേജിംഗ് ഫിലിമുകൾ, അലുമിനിയം ഫോയിലുകൾ, മറ്റ് പോളിമറുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയാണ്. 2900 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.15 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 2.6 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. കിഗാലി നിയമ ഭേദഗതി(Kigali Amendment) യിലൂടെ നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഹൈഡ്രോഫ്ലൂറോകാർബണുകളുടെ ഉപഭോഗവും ഉൽപാദനവും ക്രമേണ കുറയ്ക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര കരാറാണ് Kigali Amendment.
മോത്തിലാൽ ഓസ്വാൾ, ഒരു ഓഹരിക്ക് 3,650 രൂപ എന്ന ലക്ഷ്യ വിലയോടെ എസ്ആർഎഫ് ലിമിറ്റഡിൽ ബൈ കോൾ നൽകിയിട്ടുണ്ട്. ഇത് നിലവിലെ ഓഹരി വിലയിൽ നിന്നും 29 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.

3. സുസ്ലോൺ എനർജി
സുസ്ലോൺ ഗ്രൂപ്പ് സിഇഒ ജെ പി ചലസാനിയുമായി മോത്തിലാൽ ഓസ്വാൾ വിദഗ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ബിസിനസ്സ് വിപുലീകരിക്കുക എന്ന ലക്ഷ്യമാണ് ലക്ഷ്യമെന്നും പുതിയ സിഎഫ്‌ഒയുടെ നിയമനം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (EPC) എന്നിവയിൽ സുസ്ലോൺ തങ്ങളുടെ വിഹിതം ക്രമാനുഗതമായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2028 സാമ്പത്തിക വർഷത്തോടെ ഇത് 22 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി മോത്തിലാൽ വ്യക്തമാക്കി.
2026 സാമ്പത്തിക വർഷത്തോടെ കയറ്റുമതി ഓർഡറുകളും 2027 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിൽ ഡെലിവറികൾ പ്രതീക്ഷിക്കുന്നതോടെ ആഗോള വിപണികളിൽ പ്രവേശിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും യൂറോപ്പിനെയും മിഡിൽ ഈസ്റ്റിനെയും ലക്ഷ്യം വച്ചുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു. എൻഎസ്ഇയിൽ 57.98 രൂപ എന്നതാണ് സുസ്ലോൺ എനർജിയുടെ ഓഹരി വില. 80 രൂപ ടാർഗെറ്റ് വിലയോടെ സുസ്ലോൺ ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയിൽ നിന്നും 38 ശതമാനത്തോളം വളർച്ച ഇത് സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications