ഓഗസ്റ്റ് മാസം വിപണികൾക്ക് നിരാശാജനകമായ ഒരു ഘട്ടത്തിലാണ് ആരംഭിച്ചത്. നിഫ്റ്റി പ്രധാന നിലവാരത്തിന് താഴെയായി. എഫ്‌ഐഐ വിൽപ്പന ഓരോ ദിവസം കഴിയുന്തോറും വേഗത കൈവരിക്കുകയാണ്. അതുകൊണ്ടുതന്നെ ഏത് ഓഹരികളിൽ പണമിറക്കണമെന്നതിൽ നിക്ഷേപകർക്കും ആശയക്കുഴപ്പണുണ്ട്. എന്നാൽ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഇപ്പോൾ വാങ്ങിയാൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ചില ഓഹരികൾ നിർദ്ദേശിച്ചിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.
1. ഐസിഐസിഐ ബാങ്ക്
എൻഎസ്ഇയിൽ 1463.10 രൂപ എന്ന നിലയിലാണ് ഐസിഐസിഐ ബാങ്ക് ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 1.4 ശതമാനവും ആറ് മാസത്തിനിടെ 15.3 ശതമാനവും നേട്ടമുണ്ടാക്കാൻ ബാങ്ക് ഓഹരിക്ക് സാധിച്ചു. 1650 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 11 ശതമാനം വർദ്ധനവ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുരക്ഷിതമല്ലാത്ത ആസ്തി ഗുണനിലവാര പ്രശ്‌നങ്ങൾ, ബാധ്യതാ വർദ്ധനവ് തുടങ്ങിയ പ്രശ്നങ്ങൾ ബാങ്ക് നേരിടുന്നുണ്ട്. എന്നാൽ അവയെ മറികടന്ന് കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാൻ ബാങ്കിന് സാധിച്ചു എന്നാണ് മോത്തിലാൽ വിലയിരുത്തുന്നത്.
2. സുസ്ലോൺ
സുസ്‌ലോൺ എനർജിയിൽ മോത്തിലാലിന് വാങ്ങാനുള്ള ശുപാർശയുണ്ട്. 82 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 34 ശതമാനം വർദ്ധനവാണ് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. ഈ ശുഭാപ്തിവിശ്വാസം വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് പുനരുപയോഗ ഊർജ്ജ മന്ത്രാലയം നടത്തിയ ഭേദഗതിയാണ്. ഇന്ത്യയ്ക്കുള്ളിൽ വിൻഡ് ടർബൈൻ ഗവേഷണ വികസന കേന്ദ്രം, ഡാറ്റാ സെന്‍റർ, സെർവറുകൾ എന്നിവ നിർബന്ധമായും കണ്ടെത്തുന്നതും ഭേദഗതിയിൽ ഉൾപ്പെടുന്നു. സുസ്ലോൺ പോലുള്ള ആഭ്യന്തര കമ്പനികൾക്ക് ഈ ഭേദഗതി ഒരു പ്രധാന പോസിറ്റീവാണ്.

3. കെയ്‌ൻസ് ടെക്‌നോളജീസ്
ആഭ്യന്തര ബ്രോക്കറേജ് ഹൗസ് ഒരു ഓഹരിക്ക് 7,300 രൂപ ലക്ഷ്യം വെച്ചു. കെയ്‌ൻസ് ടെക്‌നോളജി ഓഹരി വിലയുടെ നിലവിലെ നിലവാരത്തിൽ നിന്ന് 18 ശതമാനം വർദ്ധനവ് ഇത് സൂചിപ്പിക്കുന്നു. കമ്പനിക്ക് 2025 ജൂൺ വരെ 7,400 കോടി രൂപയുടെ ശക്തമായ ഓർഡർ ബുക്കുണ്ട്. മാത്രമല്ല പ്രവർത്തന ലിവറേജ് മെച്ചപ്പെടുത്തുന്നതിന്‍റെ പിൻബലത്തിൽ വളർച്ചയും ലാഭക്ഷമതയും നിലനിർത്താൻ കമ്പനിക്ക് സാധിക്കുമെന്നും ബ്രോക്കറേജ് വിലയിരുത്തുന്നു.
4. ടൈം ടെക്നോപ്ലാസ്റ്റ്
ടൈം ടെക്നോപ്ലാസ്റ്റ് ഓഹരികൾ 578 രൂപ എന്ന ലക്ഷ്യത്തോടെ വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയിൽ നിന്നും ഏകദേശം 22 ശതമാനത്തോളം വർദ്ധനവ് ഇത് സൂചിപ്പിക്കുന്നു. കമ്പിയുടെ സ്ഥിരമായ വളർച്ച പ്രതീക്ഷ നൽകുന്നുണ്ടെന്നാണ് മോത്തിലാൽ പറയുന്നത്.
5. എൽടി ഫുഡ്സ്
ബ്രോക്കറേജ് ഹൗസിന് എൽഡി ഫുഡ്സിന്‍റെ ഒരു ഓഹരിക്ക് 600 രൂപ എന്ന ലക്ഷ്യ വിലയുണ്ട്. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് 23 ശതമാനം വരെ വർദ്ധനവ് സൂചിപ്പിക്കുന്നു. എൽടി ഫുഡ്സ് ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് മോത്തിലാൽ വിലയിരുത്തുന്നത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications