ഇന്ന് ഓഹരി വിപണി പോസിറ്റീവ് നേട്ടത്തോടെ ഉയർന്നിരിക്കുന്നു. നിരവധി ഓഹരികളാണ് ശ്രദ്ധാ കേന്ദ്രമാകുന്നത്. ഇപ്പോൾ ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ അഞ്ച് വ്യത്യസ്ത ഓഹരികൾക്ക് 'ബൈ' റേറ്റിംഗ് നൽകുന്നു. ബ്രോക്കറേജ് നിർദ്ദേശിക്കുന്ന ഈ ഓഹരികൾക്ക് നിലവിലെ നിലവാരത്തിൽ നിന്ന് ഈ ഓരോ സ്റ്റോക്കിൽ നിന്നും മികച്ച വരുമാനം മോട്ടിലാൽ ഓസ്വാൾ പ്രതീക്ഷിക്കുന്നു. ഈ അഞ്ച് ഓഹരികളെ കുറിച്ച് വിശദമായി പരിശോധിക്കാം;
1. ആംബർ എന്റർപ്രൈസസ്
റഫ്രിജറേറ്ററുകൾ, ഹീറ്റ് എക്സ്ചേഞ്ചറുകൾ, എയർ കണ്ടീഷണറുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനിയാണ് ആംബർ എന്റർപ്രൈസസ് ഇന്ത്യ ലിമിറ്റഡ്. വരുമാനത്തിൽ ഈയിടെ ചില മോശം പ്രകടനങ്ങൾ കാണാൻ സാധിച്ചെങ്കിലും മോട്ടിലാൽ ഓസ്വാൾ ആംബർ എന്റർപ്രൈസസ് മികച്ച കുതിപ്പ് കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ വിശ്വാസം ഉറപ്പാക്കി കൊണ്ട് ഇന്ന് ആംബർ എന്റർപ്രൈസസ് ഓഹരികൾ പോസിറ്റീവ് നേട്ടത്തിലെത്തി. നിലവിൽ ഓഹരി വില 6,705 രൂപയാണ്. മോട്ടിലാൽ ഒസ്വാൾ ഓഹരിക്ക് 7,600 രൂപയുടെ ടാർഗെറ്റ് വിലയോടെ ഒരു ബൈ റേറ്റിംഗ് നൽകി.
"2025-27 സാമ്പത്തിക വർഷത്തിൽ ആമ്പറിന് 20% വരുമാനം, 27% EBITDA, 49% അറ്റാദായം എന്നിവയുടെ CAGR പ്രതീക്ഷിക്കുന്നു," ബ്രോക്കറേജ് പറഞ്ഞു.
2. ഹാപ്പി ഫോർജിംഗ്സ്
ഓട്ടോ ഘടക നിർമ്മാതാക്കളായ ഹാപ്പി ഫോർജിംഗ്സ് (HFL) ഓഹരികൾ നിലവിൽ ഇടിവിലാണ്. ഇപ്പോൾ 0.67% ഇടിവിൽ 819.05 രൂപയാണ് ഹാപ്പി ഫോർജിംഗ്സ് ഓഹരി വില. എന്നാൽ കഴിഞ്ഞ ഒരു മാസത്തെ കണക്ക് പരിശോധിച്ചാൽ പോസിറ്റീവ് നേട്ടത്തിലാണ് ഹാപ്പി ഫോർജിംഗ്സ് ഓഹരികൾ. അതിനാൽ തന്നെ ബ്രോക്കറേജ് 984 രൂപ ടാർഗറ്റ് വിലയോടെ ഈ ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകി.
2025 സാമ്പത്തിക വർഷത്തിൽ 280 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് ശേഷം കമ്പനി 119 കോടി രൂപയുടെ സൗജന്യ പണമൊഴുക്ക് സൃഷ്ടിച്ചു. ആഭ്യന്തര വാണിജ്യ വാഹന (CV) ഡിമാൻഡ് വീണ്ടെടുക്കൽ, വ്യാവസായിക, പാസഞ്ചർ വാഹന (PV) മേഖലയിലെ സ്ഥിരമായ ഓർഡർ നേട്ടങ്ങൾ എന്നിവയെല്ലാം കമ്പനിയുടെ വളർച്ചയ്ക്ക് ഗുണപരമാവുമെന്നാണ് ബ്രോക്കറേജ് വിശ്വസിക്കുന്നത്.
"2025-27 സാമ്പത്തിക വർഷത്തിൽ വരുമാനം 14%, EBITDA 16%, PAT 16% എന്നിങ്ങനെ CAGR രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു," എന്നാണ് ബ്രോക്കറേജ് റിപ്പോർട്ട് പറയുന്നത്.

3. കൽപ്പതരു പ്രൊജക്ട്സ്
സമഗ്രമായ റെയിൽവേ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ് കൽപ്പതരു പ്രൊജക്ട്സ്. 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി സ്ഥിരമായ വരുമാനം, EBITDA, PAT എന്നിവ റിപ്പോർട്ട് ചെയ്തു. അതിന്റെ ബാലൻസ് ഷീറ്റ്, മെച്ചപ്പെട്ട പ്രവർത്തന മൂലധനം, കടം കുറയ്ക്കൽ എന്നിവ വിദഗ്ധരെ ആകർഷിച്ചു. ഈ കാരണങ്ങളാൽ തന്നെ ബ്രോക്കറേജ് 1,300 രൂപയുടെ പുതിയ ടാർഗെറ്റ് വിലയുമായി കൽപ്പതരു പ്രൊജക്ട്സിന് ബൈ റേറ്റിംഗ് നിലനിർത്തി.
4. ഗാലക്സി സർഫക്ടാന്റുകൾ
സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ ഗാലക്സി സർഫക്ടന്റ്സ് മികച്ച പ്രകടനം കാഴ്ച വെക്കുകയും മുന്നേറുകയും ചെയ്യുമെന്നാണ് മോട്ടിലാൽ ഓസ്വാൾ വിശ്വസിക്കുന്നത്. അതിനാൽ ബ്രോക്കറേജ് 2,650 രൂപ ടാർഗെറ്റ് വിലയ്ക്ക് ബൈ റേറ്റിംഗ് നൽകി. പക്ഷേ നിലവിൽ ഈ ഓഹരികൾക്ക് 2,198.40 രൂപയാണ് വില.
2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കമ്പനി മികച്ച നേട്ടം കൈവരിച്ചു. ഇത് മൂലം 2026 സാമ്പത്തിക വർഷത്തിൽ EBITDA, PAT എസ്റ്റിമേറ്റുകൾ യഥാക്രമം 8% ഉം 9% ഉം വർദ്ധിപ്പിക്കാൻ വിപണി വിദഗ്ധരെ പ്രേരിപ്പിച്ചു.
പ്രീമിയം ഉൽപ്പന്നങ്ങൾ, ഉപഭോക്തൃ കൂട്ടിച്ചേർക്കലുകൾ, പ്രതിവർഷം 40-50 കോടി രൂപയുടെ ഗവേഷണ-വികസന ചെലവുകൾ എന്നിവ പരിശോധിക്കുമ്പോൾ കമ്പനിയുടെ ലാഭം വർദ്ധിക്കുന്നതായിട്ടാണ് ബ്രോക്കറേജ് കണ്ടെത്തിയിരിക്കുന്നത്.
5. റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യ
ബർഗർ കിംഗ് ഇന്ത്യയുടെ മാസ്റ്റർ ഫ്രാഞ്ചൈസിയാണ് റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യ (RBA). ഇന്ന് ഓഹരി വിപണി മുന്നേറ്റത്തിലാണെങ്കിലും റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യ ഓഹരികൾ ഇടിവിലാണ്. നിലവിൽ 83.65 രൂപയ്ക്ക് ഈ ഓഹരി വാങ്ങാം. എങ്കിലും മോട്ടിലാൽ ഓസ്വാൾ 135 രൂപ ടാർഗറ്റ് വിലയോടെ ഈ ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകിയിട്ടുണ്ട്. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് 65% വർദ്ധനവ് കാണിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
