അഞ്ച് ഓഹരികള്‍ക്ക് 'വാങ്ങല്‍' റേറ്റിംഗ് നല്‍കിയിരിക്കയാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍. 58 ശതമാനം വരെ ആദായം ഉറപ്പുതരുന്ന ഈ ഓഹരികള്‍ ജുവല്ലറി, ധനകാര്യം, ഉപഭോക്തൃ ഉത്പന്നങ്ങള്‍, ജലസേചനം, ഇലക്ട്രോണിക്സ് മേഖലകളില്‍ നിന്നാണ്. മികച്ച ലാഭ സാധ്യതയും ശക്തമായ ബാലന്‍സ് ഷീറ്റുമാണ് ഈ കമ്പനികളുടെ പ്രത്യേകത.

കല്യാണ്‍ ജ്വല്ലേഴ്സ്
600 രൂപ ലക്ഷ്യവിലയില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിച്ചു. 58 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഫ്രാഞ്ചൈസി ശൃംഖല ശക്തിപ്പെടുത്തിയത് വഴി, പരമ്പരാഗത ശക്തികേന്ദ്രമായ ദക്ഷിണേന്ത്യയ്ക്ക് പുറത്ത് സാന്നിധ്യമുറപ്പിക്കാന്‍ കല്യാണ്‍ ജ്വല്ലേഴ്സിനായി. വരുമാനത്തിന്റെ 50 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് നിലവില്‍ ഈ ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളാണ്. സാമ്പത്തികവര്‍ഷം 2026-28 കാലയളവില്‍ വരുമാനം, എബിറ്റ, അറ്റാദായം എന്നിവ യഥാക്രമം 21 ശതമാനം, 18 ശതമാനം, 22 ശതമാനം എന്നിങ്ങനെ ഉയരാനുള്ള സാധ്യത കാണുന്നു.
ഐഐഎഫ്എല്‍ ഫിനാന്‍സ്
720 ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ബ്രോക്കറേജ് നിര്‍ദ്ദേശിച്ചു. 40 ശതമാനം ഉയര്‍ച്ചയാണിത്. സുരക്ഷിതമായ സ്വര്ണ്ണവായ്പകളിലും താങ്ങാവുന്ന ഭവന വായ്പകളിലുമാണ് ഐഐഎഫ്എല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇത് കമ്പനിയെ നേട്ടത്തിലേയ്ക്ക് നയിക്കും.
ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്
350 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിച്ചു. നിലവിലെ വിലയില്‍ നി്ന്നും 43 ശതമാനം വളര്‍ച്ചയാണിത്. ഇലക്ട്രിക്കല്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തിന്റെ പ്രകടനം, മികച്ച ലാഭ മാര്‍ജിനുകള്‍, കൂളിംഗ്, വെന്റിലേഷന് ബിസിനസിലേയ്ക്കുള്ള പ്രവേശം എന്നിവ കാരണം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന മൂന്നാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്പനിയ്ക്കായി. വരുമാനം, ഇബിറ്റ, അറ്റാദായം എന്നിവ പ്രതിവര്‍ഷം യഥാക്രമം 8 ശതമാനം, 14 ശതമാനം, 17 ശതമാനം എന്നിങ്ങനെ ഉയര്‍ത്താന്‍ ഇവര്‍ക്കാകുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു.
വിഎ ടെക് വാബാഗ്
1,900 രൂപ ലക്ഷ്യ വിലയില്‍ 'വാങ്ങല്‍' റേറ്റിംഗാണ് മോട്ടിലാല്‍ ഓസ്വാള്‍ വിഎ ടെക് വാബാഗിന് നല്‍കുന്നത്. ശക്തമായ ഓര്‍ഡര്‍ ബുക്ക് വരും വര്‍ഷങ്ങളില്‍ സ്ഥിരമായ വരുമാനം ഉറപ്പു നല്‍കും. കൂടാതെ ഉയര്‍ന്ന മാര്‍ജിനുള്ള പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലാഭക്ഷമത വര്‍ദ്ധിപ്പിക്കും. ഏകദേശം 56% വളര്‍ച്ചാ സാധ്യതയാണ് ഓഹരിയില്‍ പ്രതീക്ഷിക്കപ്പെടുന്നത്.
കെയ്ന്‍സ് ടെക്നോളജി
കെയ്ന്‍സ് ടെക്നോളജിയുടെ ' വാങ്ങല്‍' റേറ്റിംഗ് 5000 രൂപ ലക്ഷ്യവിലയോടെ മോതിലാല്‍ ഓസ്വാള്‍ നിലനിര്‍ത്തി.ഏകദേശം 35% വര്ദ്ധനവിനെയാണിത് സൂചിപ്പിക്കുന്നത്. പദ്ധതി കാലതാമസം വരുമാനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും, ദീര്‍ഘകാല വളര്‍ച്ചാ പ്രതീക്ഷ ശക്തമാണെന്ന് 9,100 കോടി രൂപയുടെ ഓര്‍ഡര്‍ ബുക്ക് ചൂണ്ടിക്കാട്ടി ബ്രോക്കറേജ് വിശദീകരിച്ചു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications