500 % കുതിപ്പ്, എങ്കിലും ഈ സ്‌റ്റോക്ക് വിറ്റൊഴിയരുതെന്ന് മോത്തിലാല്‍ ഒസ്വാള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വര്‍ഷത്തിനിടെ 500 ശതമാനത്തോളം വില വര്‍ധിച്ചിട്ടും ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഇനിയും ബുള്ളിഷാണെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍. ഈ വര്‍ഷം മാത്രം ഏകദേശം 350 ശതമാനമാണ് കമ്പനിയുടെ വില ഉയര്‍ന്നത്. ഇന്ന് വിപണിയില്‍ വലിയ തോതില്‍ ഇടിവുണ്ടായിട്ടും ഈ കമ്പനിയുടെ ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് 47.45ലെത്തി 52 ആഴ്ചയിലെ ഉയര്‍ന്ന വിലനിലവാരവും രേഖപ്പെടുത്തി. ഈ സ്റ്റോക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് ബ്രോക്കിങ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.

 

ട്രൈഡന്റ് ലിമിറ്റഡ്

ട്രൈഡന്റ് ലിമിറ്റഡ് (BSE:521064; NSE: TRIDENT)

പഞ്ചാബിലെ ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌സ്‌റ്റൈല്‍ കമ്പനിയായ ട്രൈഡന്റ് ലിമിറ്റഡിന്റെ ഓഹരികളെ കുറിച്ചാണ് മോത്തിലാല്‍ ഒസ്വാള്‍ ഇനിയും നിക്ഷേപത്തിനു പരിഗണിക്കാമെന്ന നിഗമനം സൂചിപ്പിച്ചിരിക്കുന്നത്. പ്രധാനമായും നാല് മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. വസ്ത്രനിര്‍മാണത്തിനാവശ്യമായ വിവിധതരം നൂലുകളുടെ നിര്‍മ്മാണം, ബാത്ത് ടവ്വലുകള്‍, പേപ്പറുകള്‍, കെമിക്കല്‍ എന്നീ മേഖലകളിലെ ഉല്‍പ്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കുന്നത.് 1990ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. ഇ്ന്ന് നൂറിലേറെ രാജ്യങ്ങളിലേക്ക് വിവിധ ഉല്‍പന്നങ്ങള്‍ കമ്പനി കയറ്റുമതി ചെയ്യുന്ന സ്ഥാപനമായി വളര്‍ന്നു.

ഉപകമ്പനികള്‍

ഉപകമ്പനികള്‍

ട്രൈഡന്റ് ഗ്ലോബല്‍ കോര്‍പ് ലിമിറ്റഡ,് ട്രൈഡന്റ് യൂറോപ്പ് ലിമിറ്റഡ് എന്നിങ്ങനെ രണ്ട് ഉപ കമ്പനികളും കമ്പനിക്ക് സ്വന്തമായുണ്ട്. ഇതില്‍ ട്രൈഡന്റ് ഗ്ലോബല്‍ കോര്‍പ് ലിമിറ്റഡ് ആണ് ആഭ്യന്തര വിപണിയിലെ വിതരണ രംഗത്തെ സേവനങ്ങള്‍ നിര്‍വഹിക്കുന്നത്. അതേസമയം ട്രൈഡന്റ് യൂറോപ്പ് ലിമിറ്റഡ്, യൂറോപ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. നിലവില്‍ കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 23,000 കോടിയിലേറെ രൂപയായിട്ടുണ്ട്.

Also Read: 1 മാസത്തിനുള്ളില്‍ 20% നേട്ടം ലഭിക്കാം, ഈ ജുന്‍ജുന്‍വാല ഓഹരി വാങ്ങുന്നോ?

സാമ്പത്തികം

സാമ്പത്തികം

സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനി 234 കോടി രൂപയുടെ ലാഭമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 105 കോടി രൂപയായിരുന്നു. ഇതേ കാലയളവില്‍ കമ്പനിയുടെ വില്‍പ്പന വരുമാനവും 46 ശതമാനം വര്‍ധിച്ച് 1,692 കോടി രൂപയായി. ഈ വര്‍ഷം മാത്രം ഏകദേശം 350 ശതമാനമാണ് കമ്പനിയുടെ വില ഉയര്‍ന്നത്.

Also Read: 15 % നേട്ടം; വാഹനാനുബന്ധ മേഖലയിലെ ഈ പ്രമുഖ കമ്പനിയുടെ ഓഹരി വാങ്ങിക്കാമെന്ന് റിപ്പോര്‍ട്ട്

അനുകൂല സാധ്യതകള്‍

അനുകൂല സാധ്യതകള്‍

ട്രൈഡന്റിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട ലോക്ഡൗണിന് ശേഷം വര്‍ദ്ധിച്ച ആവശ്യകത ഉയരുന്നുണ്ട്. സമാനമായി അമേരിക്കയിലെയും യൂറോപ്പിലെയും വിപണികളിലും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നു. കോവിഡിനു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്, കമ്പനിയുടെ പേപ്പറുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയും വര്‍ദ്ധിപ്പിക്കുന്നു.

Also Read: വിപണിയിലെ തകര്‍ച്ചയ്ക്കിടെയിലും 15% നേട്ടം ഈ സിമന്റ് കമ്പനി തരുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്‌

കടബാധ്യത കുറയുന്നു

കടബാധ്യത കുറയുന്നു

അതിനിടെ, കമ്പനിയുടെ കടബാധ്യത കുറയ്ക്കാനായി മാനേജ്‌മെന്റ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വരുന്നതും കമ്പനിയില്‍ തുടര്‍ന്നു നിക്ഷേപത്തിന് പ്രേരിപ്പിക്കുന്ന ഘടകം തന്നെയാണെന്നും മോത്തിലാല്‍ ഒസ്വാളിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വരുന്ന സാമ്പത്തിക വര്‍ഷങ്ങളിലും കമ്പനി മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുക എന്നാണ് നിലവിലെ അനുമാനം. ഇതുപ്രകാരം, 2023 സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനവും 2024 സാമ്പത്തിക വര്‍ഷത്തില്‍ 22% വളര്‍ച്ചയുമാണ് കമ്പനിയില്‍നിന്നും പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തുടര്‍ന്നും നിക്ഷേപയോഗ്യം

തുടര്‍ന്നും നിക്ഷേപയോഗ്യം

ടെക്‌നിക്കല്‍ അനാലിസിസിലെ വിവിധ ടൂളുകള്‍ പ്രകാരം വിലയിരുത്തുമ്പോഴും ട്രൈഡന്റിന്റെ ഓഹരികള്‍ ഇപ്പോഴും ബുള്ളിഷ് ട്രെന്‍ഡില്‍ തന്നെയാണുള്ളത്. നിലവില്‍ 47.50 രൂപ നിലവാരത്തില്‍ ട്രേഡ് ചെയ്യുന്ന ഓഹരി, അതിന്റെ 5, 20, 50, 100, 200, ഡേ മൂവിങ് ആവറേജുകളുടെ മുകളിലാണ്. കൂടാതെ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയിലുള്ള വന്‍കിട നിക്ഷേപകരുടെ സാന്നിധ്യം ശക്തിപ്പെടുന്നതായും രേഖകളില്‍ നിന്നും മനസ്സിലാകുന്നു. ഈ കാലയളവില്‍ 0.54 ശതമാനം വര്‍ധിപ്പിച്ച് 3.07 എന്ന നിലയിലേക്ക് വന്‍കിട നിക്ഷേപകരകുടെ ഓഹരി പങ്കാളിത്തം കമ്പനിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 73 ശതമാനം ഓഹരികളും പ്രമോട്ടര്‍ കാത്തുസൂക്ഷിക്കുന്ന ഈ കമ്പനിയില്‍ തുടര്‍ന്നും നിക്ഷേപത്തിന് പരിഗണിക്കാമെന്നാണ് മോത്തിലാല്‍ ഒസ്വാള്‍ പുത്തിറക്കിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Motilal Oswal Says Do Hold Trident Limited Even It Gave 500 Prcent Gains In 1 Year

Motilal Oswal Says Do Hold Trident Limited Even It Gave 500 Prcent Gains In 1 Year
Story first published: Monday, November 22, 2021, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X