വിപണിയിലെ ഇടിവൊന്നും വിഷയമല്ല; ഈ ഫാർമ സ്റ്റോക്കിൽ 45% ലാഭമെന്ന് മോത്തിലാൽ ഒസ്വാൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒന്നരയാഴ്ചയായി വിപണി കടുത്ത ചാഞ്ചാട്ടത്തിൻ്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് മാസങ്ങൾക്കിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവാണ് ഇന്ന് വിപണിയിൽ രേഖപ്പെടുത്തിയത്. നിഫ്റ്റിയിൽ 348 പോയിൻ്റും സെൻസെക്സിൽ 1170 പോയിൻ്റും ആണ് ഇറങ്ങിയത്. ഇതിനിടെയിലും മികച്ച ഓഹരികൾ കണ്ടെത്തി, നിക്ഷേപിക്കുന്നതിലൂടെ നേട്ടം സ്വന്തമാക്കാനാകുമെന്ന് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ മോത്തിലാൽ ഒസ്വാളിൻ്റെ റിപ്പോർട്ട്. രാജ്യത്തെ മുൻനിര ഫാർമ, ബയോടെക് കമ്പനിയുടെ ഓഹരി ഇപ്പോൾ വാങ്ങിയാൽ, സമീപ ഭാവിയിൽ 45 ശതമാനത്തിലധികം നേട്ടം ലഭിക്കാമെന്നും അവരുടെ പുതിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

 

ലോറസ് ലാബ്സ് (BSE:540222, NSE: LAURUSLABS)

ലോറസ് ലാബ്സ് (BSE:540222, NSE: LAURUSLABS)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ഫാർമ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ലോറസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്. വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്ന മരുന്നുകൾ, ഹെപ്പറ്റൈറ്റിസ്-സി, ക്യാൻസർ, ഡയബറ്റിക് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ കമ്പനി നിർമിക്കുന്നു. പുതിയ മരുന്നുകൾക്കായുള്ള ഗവേഷണ മേഖലയിലും കമ്പനി ശ്രദ്ധയൂന്നുന്നുണ്ട്. ഇതിനുപുറമെ മരുന്നുകളുടെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങളും ( APl) കമ്പനി ഉൽപാദിപ്പിക്കുന്നുണ്ട്. ഇവ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ 56 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

Also Read: 1 മാസത്തിനുള്ളില്‍ 20% നേട്ടം ലഭിക്കാം, ഈ ജുന്‍ജുന്‍വാല ഓഹരി വാങ്ങുന്നോ?

രണ്ടാം പാദഫലം

രണ്ടാം പാദഫലം

സെപ്റ്റംബറിൽ അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1,206 കോടി രൂപയാണ് വരുമാന ഇനത്തിൽ കമ്പനി നേടിയത്. നികുതിയും പലിശയും കിഴിക്കുന്നതിന് മുന്നേയുള്ള പ്രവർത്തനലാഭം 284 കോടി രൂപയാണ്. ഇത് മുൻപത്തെ അപേക്ഷിച്ചു കുറവാണ്. നികുതി വിധേയ ലാഭവും മുൻപത്തേക്കാൾ കുറഞ്ഞ് 203 കോടി രൂപയായി. ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും വിലയിലുണ്ടായ സമ്മർദവുമാണ് പ്രവർത്തനഫലം മോശമാകാൻ കാരണം.

Also Read: 500 % കുതിപ്പ്, എങ്കിലും ഈ സ്‌റ്റോക്ക് വിറ്റൊഴിയരുതെന്ന് മോത്തിലാല്‍ ഒസ്വാള്‍

ഭാവി ഘടകങ്ങൾ

ഭാവി ഘടകങ്ങൾ

ഇത്തവണത്തെ പ്രവർത്തനഫലം പ്രതീക്ഷിച്ചതിലും താഴെയാണെങ്കിലും കമ്പനിയുടെ വളർച്ചാ സാധ്യതകൾ ശക്തമാണ്. മരുന്നു നിർമ്മാണത്തിനുള്ള രാസഘടകങ്ങളുടെ വിപണി വരും വർഷങ്ങളിൽ വളരുമെന്നാണ് വിലയിരുത്തൽ. 2027 ആകുമ്പോഴേക്കും 364 ബില്യൺ യുഎസ് ഡോളറിൻ്റെതാകും ഇത്തരത്തിലുള്ള വിപണിയെന്നാണ് അനുമാനം. ജനറിക് മരുന്നു മേഖലയിലെ മുന്നേറ്റമാകും ഇതിൻറെ കാരണം. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ചെലവു കുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് ലോകമാകെ ആവശ്യകത വർധിച്ചുവരുന്നുണ്ട്. ഇത് കമ്പനിയുടെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് അനുമാനം.

ഇതും ശ്രദ്ധേയം

ഇതും ശ്രദ്ധേയം

നിലവിൽ വൻതോതിൽ ജനറിക് മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളിലെ 10 എണ്ണത്തിൽ ഒൻപതിനും മരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ലോറസ് ലാബ്സ് നൽകുന്നുണ്ട്. കൂടാതെ, മരുന്നുകളുടെ ഗവേഷണ-വികസന മേഖലയിലുള്ള മത്സരക്ഷമതയും മികച്ച അടിസ്ഥാന സൗകര്യങ്ങളും കമ്പനിയ്ക്ക് മുൻതൂക്കം നൽകുന്ന കാര്യങ്ങളാണ്. വൈവിധ്യമാർന്ന ഉൽപന്ന ശൃംഖലയും ചെലവ് കുറഞ്ഞ നിർമ്മാണവും കമ്പനിയുടെ മികവിന് മാറ്റു കൂട്ടുന്നു. അടുത്തിടെ, രക്താർബുദ ചികിത്സയ്ക്കുള്ള കാർ ടി-സെൽ (CAR T-cell) തെറാപ്പി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇമ്യൂണോ എസിറ്റി (ImmunoACT) കമ്പനിയുടെ 26 ശതമാനം ഓഹരികൾ, 46 കോടി രൂപ മുടക്കി ലോറസ് ലാബ്സ് വാങ്ങിയിരുന്നു.

ലക്ഷ്യവില 690

ലക്ഷ്യവില 690

നിലവിൽ 472 ഒരു രൂപ നിലവാരത്തിലാണ് ലോറസ് ലാബ്സിൻ്റെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 690 രൂപ ലക്ഷ്യമാക്കി ഓഹരികൾ വാങ്ങാമെന്നാണ് മോത്തലാൽ ഒസ്വാളിൻ്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളിൽ 45 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: വിപണിയിലെ തകര്‍ച്ചയ്ക്കിടെയിലും 15% നേട്ടം ഈ സിമന്റ് കമ്പനി തരുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്‌

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Motilal Oswal Says Pharma Stock Laurus Labs May Give 45 Percent Gain In 1 Year

Motilal Oswal Says Pharma Stock Laurus Labs May Give 45 Percent Gain In 1 Year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X