രാജ്യത്തെ പ്രമുഖ ബ്രോക്കറേജായ മോത്തിലാല്‍ ഒസ്വാള് മെറ്റല്‍ സെക്ടറില്‍ നിന്നുള്ള എന്എംഡിസിയിലാണ് ഇപ്പോള്‍ വലിയ പ്രതീക്ഷ പങ്കുവെയ്ക്കുന്നത്. 2022 സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് ഉത്പാദനം രേഖപ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു (42 മില്യണ്‍ ടണ്‍). 2023 സാമ്പത്തിക വര്‍ഷം ഇരുമ്പയിര് ഉത്പാദനം 46 മില്യണ്‍ ടണ്‍ കുറിക്കുകയാണ് കമ്പനിയുടെ ഇനിയുള്ള ലക്ഷ്യം. എന്‍എംഡിസിയുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഛത്തീസ്ഗഢ്, കര്‍ണാടക സെക്ടറുകളുടെ പ്രകടനം ഏറെ നിര്‍ണായകമാവും.
എന്തായാലും നിക്ഷേപകര്‍ക്ക് എന്‍എംഡിസി ഓഹരികളില്‍ ധൈര്യമായി നോട്ടമെത്തിക്കാം, മോത്തിലാല്‍ ഒസ്വാള് പറയുന്നു. സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് ബ്രോക്കറേജ് നിര്‍ദേശിക്കുന്നുണ്ട്. ടാര്‍ഗറ്റ് വില 220 രൂപ. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 30 ശതമാനത്തിലേറെയുള്ള വര്‍ധനവാണിത്. നടപ്പു വര്‍ഷം ഇതുവരെ 24 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്.
'2023 സാമ്പത്തിക വര്‍ഷം എന്‍എംഡിസിയുടെ ഖനന ബിസിനസില്‍ അഞ്ച് മടങ്ങ് വളര്‍ച്ചയാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത് (5x FY23E EV/EBITDA). മൊത്തം മൂലധനച്ചെലവുകളുടെ 75 ശതമാനം വരും സ്റ്റീല്‍ ശാലകളുടെ CWIP -യും (കാപ്പിറ്റല്‍ വര്‍ക്ക്സ്-ഇന്‍-പ്രോഗ്രസ്)', മോത്തിലാല്‍ ഒസ്വാള് അറിയിക്കുന്നു. ചൈനയില്‍ രൂപംകൊള്ളുന്ന മാന്ദ്യമാണ് എന്‍എംഡിസിയിലെ പ്രധാന അപകടസൂചന. മാന്ദ്യം രൂക്ഷമാവുകയാണെങ്കില്‍ ഇരുമ്പ്, ഉരുക്ക് അയിരുകളുടെ വില കുറയാന്‍ സാധ്യതയുണ്ട്.
2023 സാമ്പത്തിക വര്‍ഷം മൂന്നാം പാദം ആകുമ്പോഴേക്കും NISP സ്റ്റീല്‍ പ്ലാന്റ് വിഭജനം പൂര്‍ത്തിയാകുമെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ പ്രതീക്ഷ. എന്‍എംഡിസി ഓഹരികളെ സംബന്ധിച്ച് ഇതു പ്രധാന വഴിത്തിരിവായി മാറും. വിഭജനത്തിന് ശേഷം NISP സ്റ്റീല്‍ പ്ലാന്റ് വില്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
'കൂടുതല്‍ ഇരുമ്പയിര് ഖനികള്‍ ലേലത്തിന് വെയ്ക്കുകയും സ്റ്റീല്‍ കമ്പനികള്‍ സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുമ്പയിര് കയറ്റുമതിക്ക് നികുതി ചുമത്താനുള്ള സര്‍ക്കാരിന്റെ ദീര്‍ഘകാല സമീപനത്തില്‍ മാറ്റം വന്നേക്കാം. 70 മില്യണ്‍ ടണ്‍ ഉത്പാദനശേഷി കയ്യടക്കാന്‍ എന്‍എംഡിസി ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ കമ്പനിയുടെ റീറേറ്റിങ്ങും വിദൂരമല്ല', ബ്രോക്കറേജ് സൂചിപ്പിക്കുന്നു.
എന്തായാലും ഒരു കാര്യത്തില്‍ മോത്തിലാല്‍ ഒസ്വാളിന് ഉറപ്പുണ്ട്. രാജ്യാന്തര വിപണിയില്‍ തെര്‍മല്‍ കോളിന് വില ശക്തമായി തുടരുന്നിടത്തോളം ആഭ്യന്തര വിപണിയില്‍ സ്പഞ്ച് അയണ്‍, സെക്കണ്ടറി റീബാര്‍, പെല്ലറ്റ്, ഇരുമ്പയിര് എന്നിവയുടെ വില ഉയര്‍ന്നുതന്നെ നില്ക്കും. ബുധനാഴ്ച്ച 1 ശതമാനത്തിലേറെ തകര്‍ച്ച കണ്ടുകൊണ്ടാണ് എന്‍എംഡിസി ഓഹരി ഇടപാടുകള്‍ നിര്‍ത്തിയത്. 169.70 രൂപയില്‍ തുടങ്ങിയ വ്യാപാരം 167.50 രൂപയില്‍ തിരശ്ശീലയിട്ടു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3 ശതമാനം വിലയിടിവ് സ്റ്റോക്കില്‍ കാണാം. എന്നാല്‍ ഒരു മാസത്തെ ചിത്രത്തില്‍ 7 ശതമാനത്തിലേറെ മുന്നേറ്റം എന്‍എംഡിസി ഓഹരികള്‍ കാഴ്ച്ചവെക്കുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 213.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 125 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 4.53. ഡിവിഡന്റ് യീല്‍ഡ് 4.63 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications