A Oneindia Venture

രണ്ട് ഓഹരികളിൽ മുന്നേറ്റം പ്രവചിച്ച് ബ്രോക്കറേജ്, ഇപ്പോൾ വാങ്ങിയാല്‍ നേട്ടം, ടാർഗെറ്റ് വില അറിയാം

ദീര്‍ഘ കാലയളവില്‍ പണപ്പെരുപ്പത്തേക്കാള്‍ ആദായം നല്‍കാന്‍ കഴിവുള്ള മികച്ച പദ്ധതിയാണ് ഓഹരി നിക്ഷേപം. ഓരോ നിമിഷവും മാറ്റങ്ങൾക്ക് വിധേയമാണ് എന്നുള്ളത് കൊണ്ടു തന്നെ ഓഹരി വിപണിയെപ്പറ്റി കൃത്യമായ ധാരണ അത്യാവശ്യമാണ്.

2022ൽ വലിയ അനിശ്ചിതത്വം ഓഹരി വിപണി നേരിട്ടിരുന്നു. റഷ്യ- ഉക്രൈൻ യുദ്ധമായിരുന്നു ഇതിനുള്ള കാരണം. എന്നാൽ കഴിഞ്ഞ വർഷം, അതായത് 2023ൽ ഓഹരി വിപണി നേട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. റെക്കോഡ് ഉയരം കുറിച്ചാണ് വിപണി 2023 പിന്നിട്ടത്. 2024ലും നേട്ടത്തിനാണ് ഇതുവരെ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്.

രണ്ട് ഓഹരികളിൽ മുന്നേറ്റം പ്രവചിച്ച് ബ്രോക്കറേജ്, ഇപ്പോൾ വാങ്ങിയാല്‍ നേട്ടം, ടാർഗെറ്റ് വില അറിയാം

എപ്പോൾ വേണമെങ്കിലും ഉയരുകയും താഴുകയും ചെയ്യാം എന്നുള്ളത് കൊണ്ടു തന്നെ ഓഹരി നിക്ഷേപത്തിൽ വലിയ ശ്രദ്ധ അത്യാവശ്യമാണ്. കൃത്യമായ കണക്ക് കൂട്ടലുകളും വിവര ശേഖരണവും നടത്തണം. ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തലുകളും പരിഗണിക്കാം.

മോത്തിലാൽ ഓസ്വാൾ ബൈ കോൾ

ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഒഎൻജിസി ‌ (ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ), ഓയിൽ ഇന്ത്യ ഓഹരിയും മികച്ച നേട്ടം കൈവരിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ മോത്തിലാൽ ഓസ്വാൾ, ഒഎൻജിസിക്ക് 315 രൂപയും ഓയിൽ ഇന്ത്യയ്ക്ക് 650 രൂപയും ടാർഗെറ്റ് വിലയിൽ 'ബൈ' കോൾ നിലനിർത്തിയിരിക്കുകയാണ്.

ഫെബ്രുവരി 21 ന് ഒഎൻജിസി ഓഹരികൾ 1.3 ശതമാനം ഇടിഞ്ഞ് 273 രൂപയിൽ ക്ലോസ് ചെയ്തു. ഓയിൽ ഇന്ത്യയും 2.94 ശതമാനം ഇടിഞ്ഞ് 586.95 രൂപയിലാണ് ക്ലോസ് ചെയ്തത്. ശക്തമായ ഉൽപാദന വളർച്ചാ മാർഗ്ഗനിർദ്ദേശത്തിന്‍റെ ഫലമായി ഒഎൻജിസിയുടേയും ഓയിൽ ഇന്ത്യയുടേയും വിൽപ്പനയിൽ വർധനവുണ്ടായിട്ടുണ്ട്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ, ഒഎൻജിസി ഓഹരികൾ ഏകദേശം 77 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ഓയിൽ ഇന്ത്യ ഏകദേശം 2 മടങ്ങ് നേട്ടമുണ്ടാക്കി.

20 ശതമാനം വരെ ഉയരും

വരും ദിവസങ്ങളിൽ നിക്ഷേപകരുടെ ശ്രദ്ധ കൂടുതലായി ഈ രണ്ട് ഓഹരികളിലും പതിയും. അതുകൊണ്ടു തന്നെ രണ്ട് ഓഹരികളിലും 15 മുതൽ 20 ശതമാനം മൂല്യവർദ്ധനവുണ്ടാകുമെന്നും മോത്തിലാൽ ഓസ്വാളിലെ വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു.

കൂടുതൽ ഓയിൽ ഇന്ത്യ നേടുമോ

മോത്തിലാൽ ഓസ്വാൾ രണ്ട് സ്റ്റോക്കുകളിലും മുന്നേറ്റം പ്രവചിക്കുമ്പോഴും മറ്റ് അനലിസ്റ്റുകൾ ഓയിൽ ഇന്ത്യയ്ക്ക്, ഒഎൻജിസിയേക്കാൾ വളർച്ച പ്രവചിക്കുന്നുണ്ട്. നുമാലിഗഡ് റിഫൈനറി ലിമിറ്റഡിലെ ഓഹരികൾ നയിക്കുന്ന റിഫൈനിംഗ് അപ്‌സൈക്കിളിലേക്കുള്ള എക്സ്പോഷർ, ഉയർന്ന കോർ ഓയിൽ, ഗ്യാസ് വോളിയം വളർച്ച തുടങ്ങിയവയാണ് ഓയിൽ ഇന്ത്യയുടെ മുന്നേറ്റതിന് കാരണമായി വിലയിരുത്തുന്നത്. മറുവശത്ത്, ഒഎൻജിസിക്ക് കൂടുതൽ വളർച്ചാ വെല്ലുവിളികളുണ്ടെന്നും ഓഫ്‌ഷോർ അധിഷ്ഠിത പദ്ധതികളെ ആശ്രയിച്ചാണ് ഒഎൻജിസിയുടെ വളർച്ചയെന്നുമാണ് റിപ്പോർട്ട്.

ഒഎൻജിസി ‌(ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ)

രാജ്യത്ത് ഏറ്റവും ലാഭം കരസ്ഥമാക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ അഥവാ ഒഎന്‍ജിസി. 1956-ലാണ് ആരംഭം. മഹാരത്ന പദവിയുള്ള ഈ കമ്പനി ഏറ്റവും വലിയ ഇന്ധന പര്യവേക്ഷകരും ഉത്പാദകരും കൂടിയാണ്. രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്റെ 57 ശതമാനവും പ്രകൃതി വാതകത്തിന്റെ 84 ശതമാനവും ഉത്പാദിപ്പിക്കുന്നു.

ഓയിൽ ഇന്ത്യ

ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഓയിൽ ഇന്ത്യ. കമ്പനിയുടെ മേൽനോട്ടം വഹിക്കുന്നത് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ്. മഹാരത്ന പദവിയുള്ള കമ്പനി സ്ഥാപിച്ചത് 1959ലാണ്. ഏകദേശം 73,883 കോടി രൂപയാണ് ഓയിൽ ഇന്ത്യയുടെ മൊത്തം ആസ്തി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X