മുന്നോട്ടുള്ള നാളുകളില്‍ ബാങ്കിങ് മേഖല ഉണരാനിരിക്കെ ആക്സിസ് ബാങ്കില്‍ 50 ശതമാനം വളര്‍ച്ചാ സാധ്യതയാണ് ആഭ്യന്തര ബ്രോക്കറേജായ മോത്തിലാല്‍ ഒസ്വാള് കല്‍പ്പിക്കുന്നത്. ബാങ്കിന്റെ ഓഹരി വില 975 രൂപ വരെ ഉയരുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. ആക്സിസ് ബാങ്കിന്റെ റീടെയില്‍ ബിസിനസ് കരുത്താര്‍ജിച്ചതാണ് സ്റ്റോക്കില്‍ ആത്മവിശ്വാസം കൂട്ടുന്ന പ്രധാനഘടകം. നിലവില്‍ മൊത്തം വായ്പയുടെ 56 ശതമാനം റീടെയില്‍ വായ്പകളുടെ സംഭാവനയാണ്. റീടെയില്‍ വായ്പകളില്ത്തന്നെ ഭവനവായ്പകളാണ് കൂടുതല്‍.
ബാങ്ക് കണ്ടെത്തിയ മൊത്തം ഫീസുകളുടെ 63 ശതമാനം കാര്‍ഡുകള്‍ / റീടെയില്‍ ഡിസ്ട്രിബ്യൂഷന്‍ എന്നിവ വഴിയുള്ള റീടെയില്‍ ഫീസുകളാണ്. ബാങ്കിന്റെ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (CASA) + റീടെയില്‍ ടേം ഡിപ്പോസിറ്റ് സമവാക്യം 83 ശതമാനം രേഖപ്പെടുത്തുന്നുണ്ട്. താരതമ്യേന സ്ഥിരതയാര്‍ന്ന ഫണ്ടിങ് ചെലവുകളാണിത് പറഞ്ഞുവെയ്ക്കുന്നത്. 70 ശതമാനമെന്ന പ്രോവിഷണിങ് കവറേജ് അനുപാതവും 2.1 ശതമാനം അധിക പ്രോവിഷനുകളും വരുംഭാവിയില്‍ സംഭവിക്കാനിടയുള്ള നഷ്ടങ്ങളില്‍ നിന്ന് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന് സംരക്ഷണമേകുമെന്ന് മോത്തിലാല്‍ ഒസ്വാള് അറിയിക്കുന്നു.
2023 സാമ്പത്തിക വര്‍ഷം ആക്സിസ് ബാങ്കിന്റെ റിട്ടേണ്‍ ഓണ്‍ അസറ്റും റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയും യഥാക്രമം 1.5 ശതമാനവും 14.6 ശതമാനവും ആയിരിക്കുമെന്ന പ്രവചനവും ബ്രോക്കറേജ് പങ്കുവെയ്ക്കുന്നുണ്ട്.
പോര്‍ട്ട്ഫോളിയോയില്‍ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും ആവിഷ്കരിക്കുന്ന പശ്ചാത്തലത്തില്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ആക്സിസ് ബാങ്കിന്റെ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് മോത്തിലാല്‍ ഒസ്വാള് പറയുന്നു.
ഒക്ടോബറില്‍ കുറിച്ച എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ആക്സിസ് ബാങ്ക് ഓഹരികള്‍ തിരിച്ചിറങ്ങിയിട്ടുണ്ട്. ഏകദേശം 25 ശതമാനം തിരുത്തല്‍ സ്റ്റോക്കില്‍ സംഭവിച്ചു. മുന്നോട്ടുള്ള പാദങ്ങളില്‍ ബാങ്കിന്റെ വരുമാന സാധ്യതകള്‍ സജീവമായി നില്‍ക്കെ ഇപ്പോഴുള്ള വാല്യുവേഷന് (1.3x FY23E P/ABV) ആകര്‍ഷകമാണെന്ന നിലപാടാണ് മോത്തിലാല്‍ ഒസ്വാളിന്. ഇന്ത്യയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഉണരുന്നതോടെ ആക്സിസ് ബാങ്കിന്റെ വളര്‍ച്ചയ്ക്ക് വേഗം കൈവരും.
സെപ്തംബര്‍ പാദം 3,382 കോടി രൂപയുടെ അറ്റാദായമാണ് ആക്സിസ് ബാങ്ക് കണ്ടെത്തിയത്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ ആസ്തി നിലവാരം ഉയര്‍ന്നതും വായ്പാ പ്രോവിഷനുകള്‍ കുറഞ്ഞതും ബാങ്കിന്റെ മികച്ച പ്രകടനത്തിന് വഴിതെളിച്ചു. എന്തായാലും നടപ്പു വര്‍ഷം രണ്ടാം പകുതിയില്‍ ബിസിനസ് കൂടുതല്‍ സജീവമാകുമെന്ന വിശ്വാസത്തിലാണ് ആക്സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവുമായ അമിതാഭ് ചൗധരി. പ്രതിരോധ കുത്തിവെയ്പ്പുകള്‍ വിജയകരമായി നടക്കുന്ന പശ്ചാത്തലത്തില്‍ ജനം പതിയെ ബാങ്കുകളിലേക്ക് വന്നുതുടങ്ങുകയാണെന്ന് ഇദ്ദേഹം അറിയിക്കുന്നു.
വ്യാഴാഴ്ച്ച 0.46 ശതമാനം തകര്‍ച്ചയിലാണ് ആക്സിസ് ബാങ്ക് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 675 രൂപയില്‍ തുടങ്ങിയ വ്യാപാരം 676.45 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.81 ശതമാനം നേട്ടം സ്റ്റോക്ക് കുറിക്കുന്നുണ്ട്. എന്നാല്‍ ഒരു മാസത്തെയും ആറു മാസത്തെയും ചിത്രത്തില്‍ 9.88 ശതമാനം വീതം വീഴ്ച്ച ആക്സിസ് ബാങ്ക് ഓഹരികള്‍ നേരിടുന്നു. ഈ വര്‍ഷം ഇതുവരെ 8.44 ശതമാനം മുന്നേറ്റമാണ് ബാങ്ക് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 866.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 568.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 20.75.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
