കൊറോണ വൈറസിന്റെ രൂപാന്തരം സംഭവിച്ച പുതിയ വൈറസിനെ കുറിച്ചുള്ള ആശങ്കകള്‍ കാരണം ആഗോള വിപണികളില്‍ ഇടിവ് തുടരുകയാണ്. സ്വാഭാവികമായും അത്തരം പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഇന്ത്യന്‍ വിപണികള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാവില്ല. കഴിഞ്ഞ കുറേ നാളുകളായി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) തുടര്‍ച്ചയായുളള വില്‍പ്പന, അതും കാര്യമായ തോതില്‍ തന്നെ നടത്തുമ്പോള്‍ ഇവിടുത്തെ വിപണികളേയും പ്രതികൂലമായി ബാധിക്കുന്നു. മെറ്റല്‍, ഫിനാന്‍ഷ്യല്‍, ഓയില്‍, വാഹനം തുടങ്ങിയ പ്രധാന മേഖലകളിലെ സ്റ്റോക്കുകളില്‍ വില്‍പ്പന സമ്മര്‍ദം പ്രകടമായിരുന്നു.
എന്തുകൊണ്ട് പരിഗണിക്കുന്നു?
മേല്‍പ്പറഞ്ഞ രണ്ടു കാരണങ്ങള്‍ (ഒമിക്രോണ്‍, എഫ്ഐഐ വില്‍പ്പന) കൊണ്ടുതന്നെ മിക്ക ഓഹരികളിലും 10 മുതല്‍ 30 ശതമാനത്തലധികം വിലയിടിഞ്ഞ് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന നിര്‍ദേശവുമായി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് ഫിനാന്‍ഷ്യല്‍ സര്‍വീസസ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി 50 ശതമാനത്തിലധികം നേട്ടം നല്‍കിയേക്കാവുന്ന ബാങ്കിംഗ് മേഖലയിലെ പ്രമുഖ കമ്പനിയുടെ ഓഹരിയും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആക്സിസ് ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര സ്വകാര്യ ഇന്ത്യന്‍ ബാങ്കാണ് ആക്സിസ് ബാങ്ക് ലിമിറ്റഡ് (BSE:532215; NSE: AXISBANK). രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളിലൊന്നായിരുന്നു. 1994-ല്‍ യു.ടി.ഐ ബാങ്ക് എന്ന പേരിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് 2007-ല്‍ ആക്സിസ് ബാങ്ക്് എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. ആരംഭത്തില്‍ പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ സംയുക്ത പങ്കാളിത്തത്തിലാണ്ആരംഭിച്ചത്. പിന്നീട് പടിപടിയായി ഇവര്‍ ഓഹരി പങ്കാളിത്തം കുറച്ച് സ്വകാര്യവത്കരിക്കുകയായിരുന്നു. നിലവില്‍ 78,000-ലേറെ ജീവനക്കാരും 4500-ലേറെ ശാഖകളും ബാങ്കിനുണ്ട്. നിലവില്‍ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക്, ആക്സിസ് ബാങ്കില്‍ 9.19 ശതമാനത്തോളം ഓഹരി നിക്ഷേപമുണ്ട്.
സേവന മേഖലകള്‍
ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്. വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, കാര്‍ഷിക, ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ ബാങ്കിംഗ് സേവനങ്ങള്‍ നല്കി വരുന്നു. രാജ്യത്തിനകത്ത് ശക്തമായുള്ള ബ്രാഞ്ച് ശൃംഖലയ്ക്ക് പുറമേ വിദേശ രാജ്യങ്ങളിലും ബിസിനസ് ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനഫലം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. എങ്കിലും കിട്ടാക്കടങ്ങള്‍ക്ക് വേണ്ടിയുളള നീക്കിയിരുപ്പ് വിപണി പ്രതീക്ഷച്ചതിലും വളരെ കുറവായിരുന്നു എന്നത് ശ്രദ്ധേയമായി.
ലക്ഷ്യവില 975
സമീപ ഭാവിയിലേക്ക് 50 ശതമാനത്തിലധികം നേട്ടമാണ് ആക്സി ബാങ്ക് ഓഹരികളില്‍ നിന്നും മോത്തിലാല്‍ ഒസ്വാള് പ്രവചിക്കുന്നത്. 975 രൂപയാണ് ഇക്കാലയളവിലേക്ക് ലക്ഷ്യവിലയായി നല്‍കിയിരിക്കുന്നത്. നിലവില്‍ 652 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 25-ന് രേഖപ്പെടുത്തയ 866.90 രൂപയാണ് ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന വില. കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ 568.40 രൂപയാണ് സമീപകാലത്തെ ഓഹരിയുടെ കുറഞ്ഞ വില.
നിക്ഷേപം ജാഗ്രതയോടെ
കോവിഡ് വകഭേദം സംബന്ധിച്ച ആശങ്കകളും പണപ്പെരുപ്പ ഭീഷണിയും ഒരു വശത്ത് നില്ക്കുന്നതു കൊണ്ട് വലിയ അളവിലുള്ള നിക്ഷേപം അതീവ ജാഗ്രതയോടെ ആയിരിക്കണം. മിക്ക ഓഹരികളും ഇപ്പോഴും ഉയര്‍ന്ന വിലയില്‍ തന്നെ തുടരുന്നതിനാലും വിദേശ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലും നിക്ഷേപം അവധാനതയോടെ നടത്താവൂ. കൂടാതെ വിപണികളില്‍ അനുഭവപ്പെടുന്ന കടുത്ത ചാഞ്ചാട്ടവും പ്രതികൂല ഘടകങ്ങളാണ്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് ശ്രദ്ധയോടെയെ നിക്ഷേപം നടത്താവൂ എന്നും മോത്തിലാലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications