വിപണികളില്‍ താത്കാലികമായാണെങ്കിലും അല്‍പ്പം അനിശ്ചിതാവസ്ഥ ഉടലെടുത്തിട്ടുണ്ട്. വിദേശ വിപണികളില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകളും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുകളും കോവിഡ് വ്യാപന ഭീതിയുമൊക്കെയാണ് ഇതിനുള്ള കാരണം. എങ്കിലും ഓഹരികള്‍ തിരുത്തലിന് വിധേയമായതിനാല്‍ ദീര്‍ഘകാലയളവ് കണക്കാക്കി വീണ്ടും നിക്ഷേപിച്ചു തുടങ്ങിയവരുമുണ്ട്. ഇതിനടെ, പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാളും ധനകാര്യ സേവന മേഖലയിലെ ഒരു ഓഹരി 30 ശതമാനത്തോളം നേട്ടം പ്രതീക്ഷിച്ച് വാങ്ങാമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഐസിഐസിഐ സെക്യൂരിറ്റീസ്
ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കിന്റെ ഉപകമ്പനിയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് (BSE: 541179, NSE: ISEC) ലിമിറ്റഡ് (ഐ-സെക്). മുംബൈ ആസ്ഥാനമായി 1995-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ധനകര്യ മേഖലയിലെ വിവിധ സേവനങ്ങള്‍ നല്കുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഐ-സെക് സെബിയുടെ (SEBI) കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ബ്രോക്കറേജ് സ്ഥാപനമാണ്. കൂടാതെ മെര്‍ച്ചന്റ് ബാങ്കര്‍, പോര്‍ട്ട്ഫോളിയോ മാനേജര്‍, ഇന്‍വസ്റ്റ്മെന്റ് അഡൈ്വസര്‍ ആന്‍ഡ് റിസര്‍ച്ച് അനലിസ്റ്റ് എന്നീ മേഖലകളിലും കമ്പനിയുടെ പ്രവര്‍ത്തന സാന്നിധ്യമുണ്ട്.
എല്ലാത്തരം ധനകാര്യ സേവനങ്ങളും
ഇന്‍ഷുറന്‍സ് സേവനങ്ങളുടെ നിയന്ത്രണ അതോറിറ്റിയായ ഐആര്‍ഡിഎഐയുടെ (IRDAI) കീഴില്‍ കോര്‍പ്പറേറ്റ് ഏജന്റായും പ്രവര്‍ത്തിക്കുന്നു. കൂടാതെ പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്മെന്റ് അതോറിറ്റിയുടെ (PFRDA), ദേശീയ പെന്ഷന് സ്കീമുകള്‍ (NPS) വിതരണം ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് പ്രസന്‍സ് (POP) ആയും കമ്പനി ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ട്. മികച്ച റീട്ടെയില്‍ ബ്രോക്കറിനുള്ള അവാര്‍ഡ് 2019-ല്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഐ-സെകിന് സിംഗപ്പൂരിലും ന്യൂയോര്‍ക്കിലും ബിസിനസ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലുടനീളം 150-ലേറെ ബ്രാഞ്ചുകളും 15,200-ലേറെ ബിസിനസ് പങ്കാളികളും ഐസിഐസിഐ സെക്യൂരിറ്റീസിനുണ്ട്. 50 ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ടെന്നും അവകാശപ്പെടുന്നു.
സാമ്പത്തികം
കഴിഞ്ഞ ആറ് സാമ്പത്തിക ത്രൈമാസ ഫലങ്ങളില്‍ നിന്നും 300 മുതല്‍ 350 കോടി രൂപ വരെ വരുമാനമുണ്ടെന്ന് മനസിലാക്കാനാവും. ബ്രോക്കറേജ് ഫീസിനത്തില്‍ അല്ലാതെയുള്ള ഇതര വരുമാനത്തിലും കമ്പനിക്ക് വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദഫലത്തില്‍ ബ്രോക്കറേജും ഇതര വരുമാനവും ചേര്‍ന്നുള്ള സംയോജിത വരുമാനം 500 കോടി കവിഞ്ഞിരുന്നു. ആദ്യ പാദത്തിലിത് 350 കോടി രൂപ മാത്രമായിരുന്നുവെന്നും മോത്തിലാല്‍ ഒസ്വാള് ചൂണ്ടിക്കാട്ടുന്നു.
അനുകൂല ഘടകം
കൃത്യമായ ഇടവേളകളില്‍ കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കുവാന്‍ കമ്പനി മാനേജ്മെന്റ് ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ, സാങ്കേതിക വിദ്യകള്‍ സമയോചിതമയി പ്രയോജനപ്പെടുത്താനും ഇതര മാര്‍ഗങ്ങളില്‍ നിന്നുളള വരുമാനം വര്‍ധിപ്പിക്കാനും മാനേജ്മെന്റ് ശ്രദ്ധിക്കുന്നതും മോത്തിലാല്‍ ഒസ്വാളിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത മൂന്ന് വര്‍ഷത്തില്‍ ബ്രോക്കറേജ് വരുമാനത്തില്‍ ഐസിഐസിഐ സെക്യൂരിറ്റീസ് 8 ശതമാനത്തോളം വാര്‍ഷിക വളര്‍ച്ച കൈവരിക്കാമെന്നും അനുമാനിക്കുന്നു.
ലക്ഷ്യവില 970
നിലവില്‍ 769 രൂപ നിലവാരത്തിലാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും അടുത്ത 12 മാസക്കാലയളവില്‍ 970 രൂപ വരെ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ നിര്‍ദേശം. ഇതിലൂടെ 30 ശതമാനത്തോളം നേട്ടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ കൂടിയ വില 896.05 രൂപയും കുറഞ്ഞ വില 376.90 രൂപയുമാണ്. 747 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോഴാണ് മോത്തിലാല്‍ ഒസ്വാളിന്റെ നിക്ഷേപിക്കാമെന്നുള്ള നിര്‍ദേശം വന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications