ചാഞ്ചാട്ടത്തിന്റെ പാതയിലാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം വിപണിയില്‍ ദൃശ്യമാണ്. തിരുത്തലുകള്‍ കഴിഞ്ഞതും ആകര്‍ഷക വിലയില്‍ നില്ക്കുന്നതുമൊക്കെ കണക്കാക്കി താഴ്ന്ന നിലവാരങ്ങളില്‍ നിക്ഷേപക പിന്തുണയുമേറുന്നുണ്ട്. ധനകാര്യ മേഖലയില്‍ നിന്നുളള പ്രമുഖ കമ്പനിയുടെ ഓഹരികളാണ് മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത 12 മാസക്കാലയളവിനുള്ളില്‍ 30 ശതമാനത്തോളം നേട്ടമാണ് ഈ ഓഹരികളില്‍ നിന്നും ലഭിക്കുകയെന്നും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മാക്സ് ഫിനാന്‍ഷ്യല്‍ (BSE:500271, NSE: MFSL)
പഞ്ചാബിലെ നവന്ഷെഹര് ആസ്ഥാനമായി വിവിധ സേവന മേഖലകളിലെ ബിസിനസ് സംരംഭങ്ങളുള്ള കോര്‍പ്പറേറ്റ് കമ്പനിയാണ് മാക്സ് ഇന്ത്യ ലിമിറ്റഡ്. ഇവര്‍ക്ക് രണ്ട് വിഭാഗങ്ങളിലാണ് മുഖ്യ ബിസിനസ് പ്രവര്‍ത്തനം. ഒന്ന്, ബിസിനസ് ഇന്വസ്റ്റ്മെന്റ്സും രണ്ടാമത്തേത് പാക്കിങ്ങിനു വേണ്ട വിശേഷപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതുമാണ്. മാക്സ് ഇന്ത്യക്ക് ഹെല്‍ത്ത് കെയര്‍, ലൈഫ് ഇന്‍ഷുറന്‍സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, എന്നി വിഭാഗങ്ങളിലേക്കും ഉപകമ്പനികളിലൂടെ പ്രവര്‍ത്തനം വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം
ഏജന്‍സികളുടെ പ്രവര്‍ത്തന സമയം 50 ശതമാനം വരെ ലാഭിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഡിജിറ്റല്‍വത്കരണം നടത്തുന്നു. ഇതിനോടൊപ്പം ക്രോസ് സെല്ലിങ്ങിനും ഡിജിറ്റല്‍വത്കരണം സഹായിക്കും. അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ മുഖേന പ്രവര്‍ത്തിക്കുന്ന മുന്‍നിര ലൈഫ ഇന്‍ഷുറന്‍സ് കമ്പനിയാകാനാണ് ശ്രമം. അടുത്ത 5 വര്‍ഷത്തിനകം വില്‍പ്പന 7 മുതല്‍ 9 മടങ്ങ് വരെ വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും മോത്തിലാല്‍ ഒസ്വാളിന്റെ റി്പ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അനുകൂല ഘടകം
2024 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക പ്രീമിയം വരുമാനം 21 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതില്‍ പുതിയ ബിസിനസുകളുടെ മൂല്യത്തിനുള്ള മാര്‍ജിന്‍ 25 മുതല്ഡ 26 ശതമാനം വരെ കരസ്ഥമാക്കാം. അതേസമയം, ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തിന്റെ തോത് അളക്കുന്ന ആര്ഒഇവി (RoEV) 22 ശതമാനത്തില്‍ തുടരുമെന്നും മോത്തിലാല്‍ ഒസ്വാളിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്യവില 1250
നിലവില്‍ 974 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അടുത്ത 12 മാസക്കാലയളവിലേക്ക് 1250 രൂപ ലക്ഷ്യമാക്കി മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ 30 ശതമാനത്തോളം നേട്ടം ലഭിക്കാം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം 1148.05 രൂപയും താഴ്ന്ന നിലവാരം 621.50 രൂപയുമാണ്. ഓഹരിക്ക് 968 രൂപ നില്‍ക്കുമ്പോഴാണ് നിക്ഷേപത്തിനുള്ള നിര്‍ദേശം വന്നിരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
