വെറും 44 രൂപയുടെ ഓഹരിയില്‍ ₹21 ലാഭം കിട്ടും; ഈ പൊതുമേഖലാ ബാങ്കിനെ വിട്ടുകളയണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ വിപണികള്‍ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ വിപണിയില്‍ നേരിടുന്ന തിരുത്തല്‍ താത്കാലികം മാത്രമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിനുളള അവസരമായി ഇത്തരം സന്ദര്‍ഭങ്ങളെ കാണണമെന്ന നിര്‍ദേശിച്ച് റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപമായ മോത്തിലാല്‍ ഒസ്വാള്‍ രംഗത്തെത്തി. ഇടക്കാലയളവിലേക്ക് വാങ്ങാനായി പൊതുമേഖലയിലെ ബാങ്ക് ഓഹരിയും നിര്‍ദേശിച്ചിട്ടുണ്ട്.

നിഷ്‌ക്രിയ ആസ്തി കുറയുന്നു

നിഷ്‌ക്രിയ ആസ്തി കുറയുന്നു

നിഷ്‌ക്രിയ ആസ്തികള്‍ (NPA) പെരുകിയ 2018-മായി താരതമ്യം ചെയ്യുമ്പോള്‍, വായ്പകളിലെ ഗുണമേന്മയില്‍ ഉണ്ടായിരിക്കുന്ന പുരോഗതിയാണ് പൊതുമേഖല ബാങ്കുകളെ ഇപ്പോള്‍ ആകര്‍ഷമാക്കുന്ന മുഖ്യഘടകം. 2018 കാലയളവില്‍ 15 ശതമാനത്തോളം എന്ന തോതിലേക്ക് നിഷ്‌ക്രിയ ആസ്തികള്‍ പെരുകിയ നിലയില്‍ നിന്നും 2021 സാമ്പത്തിക വര്‍ഷം ആയപ്പോഴേക്കും നിഷ്‌ക്രിയ ആസ്തികളുടെ തോത് 9.5 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞത് പൊതുമേഖലാ ബാങ്കുകളുടെ നേട്ടമാണ്. റിസര്‍വ് ബാങ്കിന്റെ കൃത്യമായ ഇടപടെലുകളും ഈ നേട്ടത്തിന് സഹായകമായി.

Also Read: മ്യൂച്ചല്‍ ഫണ്ടുകള്‍ അനുദിനം വളരുകയാണ്; ഈ സ്റ്റോക്കും 50% ആദായം നല്‍കുംAlso Read: മ്യൂച്ചല്‍ ഫണ്ടുകള്‍ അനുദിനം വളരുകയാണ്; ഈ സ്റ്റോക്കും 50% ആദായം നല്‍കും

യൂണിയന്‍ ബാങ്ക്

യൂണിയന്‍ ബാങ്ക്

1919 മുതല്‍ മുംബൈ ആസ്ഥാനമായി ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. സാധാരണക്കാര്‍ക്കുള്ള വിവിധങ്ങളായ അടിസ്ഥാന ബാങ്ക് സേവനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വ്യവസായികള്‍ക്കുള്ള ബാങ്ക് സേവനം, ഇന്‍ഷുറന്‍സ് ഏജന്‍സി, മ്യൂച്ചല്‍ ഫണ്ടുകള്‍, നിക്ഷേപ ആസ്തികളുടെ കൈകാര്യം എന്നിങ്ങനെ ധനകാര്യ മേഖലയിലുള്ള എല്ലാത്തരം സേവനങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 9,300-ലേറെ ശാഖകളും 12 കോടിയിലേറെ ഉപയോക്താക്കളും യൂണിയന്‍ ബാങ്കിനുണ്ട്. കഴിഞ്ഞ വര്‍ഷം പൊതുമേഖല ബാങ്കുകളായിരുന്ന ആന്ധ്രാ ബാങ്കിനേയും കോര്‍പ്പറേഷന്‍ ബാങ്കിനേയും യൂണിയന്‍ ബാങ്കില്‍ ലയിപ്പിച്ചിരുന്നു.

Also Read: കില്ലര്‍ ജീന്‍സ് കേട്ടിട്ടില്ലേ! ആ കമ്പനിയുടെ ഓഹരി 25% നേട്ടം നല്‍കും; പരീക്ഷിക്കുന്നോ?Also Read: കില്ലര്‍ ജീന്‍സ് കേട്ടിട്ടില്ലേ! ആ കമ്പനിയുടെ ഓഹരി 25% നേട്ടം നല്‍കും; പരീക്ഷിക്കുന്നോ?

അനുകൂല ഘടകം

അനുകൂല ഘടകം

ഡിഎച്ച്എഫ്എല്‍ പോലുള്ള നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കാനായതിനു പുറമേ, വായ്പാ മേഖലയിലും യൂണിയന്‍ ബാങ്ക് 6 മുതല്‍ 8 ശതമാനം വരെ വളര്‍ച്ച കൈവരിക്കുന്നത് അനുകൂല ഘടകമാണ്. പ്രധാനമായും ചെറുകിട, കാര്‍ഷിക വായ്പകളിലെ വളര്‍ച്ചയും ശ്രദ്ധേയമാണ്. ഇതിനോടൊപ്പം, കോവിഡ് പ്രതിസന്ധികള്‍ക്കിടെയിലും 2.5 ശതമാനത്തില്‍ താഴെ മാത്രം ബിസിനസിലെ ഇടിവ് ചുരുക്കാനായതും നേട്ടമാണ്. നിലവിലെ വായ്പകളിലെ 94 ശതമാനവും ഉയര്‍ന്ന റേറ്റിങ് (A Rating) ഉള്ളവര്‍ക്കാണെന്നതും ശ്രദ്ധേയം. കൂടാതെ, വന്‍ തോതില്‍ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നുണ്ട്. സര്‍ക്കാരുകള്‍ ഉല്‍പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതും ബാങ്ക് ഓഹരികള്‍ക്ക് പൊതുവില്‍ ഗുണകരമാണ്.

Also Read: 22,500 രൂപ കടക്കും; വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടെ ഈ വമ്പന്‍ സ്റ്റോക്ക് സുരക്ഷിത നിക്ഷേപംAlso Read: 22,500 രൂപ കടക്കും; വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടെ ഈ വമ്പന്‍ സ്റ്റോക്ക് സുരക്ഷിത നിക്ഷേപം

ലക്ഷ്യവില 65

ലക്ഷ്യവില 65

നിലവില്‍ 44.10 രൂപ നിലവാരത്തിലാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ (BSE: 532477, NSE : UNIONBANK) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 65 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ നിര്‍ദേശം. ഇതിലൂടെ ഇടക്കാലയളവില്‍ 48 ശതമാനം വരെ നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 54.80 രൂപയും കുറഞ്ഞ വില 27.20 രൂപയുമാണ്.

Also Read: ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണ്; 750% നേട്ടം നല്‍കിയ 5 സ്‌റ്റോക്കുകള്‍; ഏതാണ് നിങ്ങളുടെ കൈവശമുള്ളത്?Also Read: ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണ്; 750% നേട്ടം നല്‍കിയ 5 സ്‌റ്റോക്കുകള്‍; ഏതാണ് നിങ്ങളുടെ കൈവശമുള്ളത്?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുളളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Motilal Oswal Suggests To Buy PSU Stock Union Bank For 50 Percent Gain In Medium Term

Motilal Oswal Suggests To Buy PSU Stock Union Bank For 50 Percent Gain In Medium Term
Story first published: Saturday, December 18, 2021, 11:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X