41% ലാഭം കിട്ടും; ഈ ഫിനാന്‍ഷ്യല്‍ സ്റ്റോക്ക് എന്തുകൊണ്ട് ബുള്ളിഷാകുന്നു?

ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുഎസ് കേന്ദ്രബാങ്ക് പ്രതീക്ഷിച്ചതിലും നേരത്തെ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന നിഗമനങ്ങളാണ് ആഗോള വിപണികളെ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിട്ടത്. ഇതിന്റെ സ്വാധീനത്താലാണ് ഇന്ത്യന്‍ ഓഹരി വിപണികളും ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും നഷ്ടത്തിലേക്ക് വീണത്. എങ്കിലും അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ ഇത്തരം കടുത്ത ചാഞ്ചാട്ടങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കുന്നുമുണ്ട്. ഇതിനിടെയാണ് പ്രമുഖ റീട്ടയെില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ ധനകാര്യ മേഖലയിലെ ഒരു ഓഹരി 41 ശതമാനം നേട്ടം കണക്കാക്കി വാങ്ങാമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

എസ്ബിഐ കാര്‍ഡ്‌സ്

എസ്ബിഐ കാര്‍ഡ്‌സ്

ക്രെഡിറ്റ് കാര്‍ഡ് സേവനം നല്‍കുന്ന കമ്പനികളില്‍ ആദ്യമായി ഇന്ത്യന്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ്‌സ് സര്‍വീസസ് ലിമിറ്റഡ്. 2020-ലായിരുന്നു പ്രാഥമിക ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കി എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തത്. ഹര്യാനയിലെ ഗുരുഗ്രാം ആസ്ഥാനമായി 1998-ലാണ് കമ്പനി രൂപീകരിച്ചത്. നിലവില്‍ രാജ്യത്തെ നൂറിലധികം നഗരങ്ങളില്‍ ശാഖകളുണ്ട്. നിലവില്‍ കമ്പനിക്ക് 1.2 കോടി ഉപഭോക്താക്കളുടെ നീണ്ട നിരയുണ്ട്. കമ്പനിയുടെ മുഖ്യ സംരംഭകര്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ കാര്‍ലൈല്‍ ഗ്രൂപ്പും സംയുക്തമായാണ്.

സാധ്യതകള്‍

സാധ്യതകള്‍

അടുത്തിടെയാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ ഈടാക്കുന്ന വിവിധ ഫീസ് നിരക്കിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ ഇപ്പോള്‍ ചുമത്തുന്ന നിരക്കിനെ കുറിച്ചാണ് സമിതി പരിശോധിക്കുന്നത്. ജനങ്ങളുടെ മേലുള്ള ഫീസിന്റെ നിരക്ക് കുറച്ചിട്ട് ഡിജിറ്റല്‍ ഇടപാടുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. അതിനാല്‍ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റില്‍ (എംഡിആര്‍) കുറവ് വന്നാല്‍ അത് എസ്ബിഐ കാര്‍ഡ്‌സിന്റെ വരുമാനത്തിലും ഇടിവുണ്ടാക്കാം. നിലവില്‍ കമ്പനിയുടെ വരുമാനത്തില്‍ 18 മുതല്‍ 23 ശതമാനം വരെ എംഡിആറില്‍ നിന്നാണ്.

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9,277 കോടി രൂപയാണ് എസ്ബിഐ കാര്‍ഡ്‌സ് (BSE: 543066, NSE: SBICARD) വരുമാനം നേടിയത്. കോവിഡും മൊറട്ടോറിയവും കാരണം ലാഭം 984 കോടി രൂപയായി കുറഞ്ഞിരുന്നു. അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 2,576 കോടി രൂപ വരുമാനവും 344 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. ഇത് കോവിഡ് പ്രതിസന്ധി തുടങ്ങിയതിനു ശേഷമുള്ള മികച്ച പ്രവര്‍ത്തന ഫലമാണ്.

അനുകൂല ഘടകം

അനുകൂല ഘടകം

എംഡിആര്‍ നിരക്ക് കുറക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരികളില്‍ 10 ശതമാനത്തോളം തിരുത്തല്‍ നേരിട്ടിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാനം സംബന്ധിച്ച അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലെ ഓഹരി വില ആകര്‍ഷക നിലവാരത്തിലാണ്. കൂടാതെ കാര്‍്ഡ് മുഖേനയുള്ള ചെലവിടലിന് ലഭിക്കുന്ന ഫീസ് ഇനത്തിലൂടെയുള്ള ലാഭവിഹിതം 2024 സാമ്പത്തിക വര്‍ഷമാകുമ്പോള്‍ 105 മുതല്‍ 145 ശതമാനം വരെ വര്‍ധിക്കുമെന്നാണ് അനുമാനം.

ലക്ഷ്യവില 1,300

ലക്ഷ്യവില 1,300

നിലവില്‍ എസ്ബിഐ കാര്‍ഡ്സിന്റെ ഓഹരികള്‍ 920 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,300 രൂപ ലക്ഷ്യമാക്കി ഇതിന്റെ ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ നിര്‍ദേശിച്ചത്. ഇതിലൂടെ 41 ശതമാനം നേട്ടം സ്വന്തമാക്കാനാവും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്ബിഐ കാര്‍ഡ്‌സിന്റെ ഓഹരികളുടെ ഉയര്‍ന്ന വില 1,165 രൂപയാണ്. ഇതേ കാലയളവിലെ കുറഞ്ഞ ഓഹരി വില 799 രൂപയുമാണ്. നിലവില്‍ 86,7694 കോടി രൂപയുടെ വിപണി മൂലധനമുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X